“കണി കാണും നേരം”ധോണിയുടെ മകള്‍ സിവ വീണ്ടും പാടിയത് മലയാള ഗാനം.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ധോണിയുടെ മകള്‍ സിവയുടെ മലയാള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്,”അമ്പല പ്പുഴെ ഉണ്ണി കണ്ണനോട് നീ ” എന്നാ അദ്വൈതം എന്നാ ചിത്രത്തിലെ ഗാനമാണ് വൈറല്‍ ആയത്. വീണ്ടും പുതിയ മലയാള ഗാനവുമായി സിവ ധോണി നമ്മുടെ മുന്നില്‍ എത്തിയിരിക്കുകയാണ് ഇപ്രാവശ്യം “കണി കാണും നേരം ” എന്നാ ഗുരുവായൂരപ്പാ ഭക്തിഗാനം ആണ് വൈറല്‍ അകുന്നത്. പാട്ട് താഴെ.   https://youtu.be/6csZaxq-6xA

Read More

ശുചിമുറി ഉപയോഗിച്ചതിന്റെ പേരിൽ കേരള ആർടിസി ഡ്രൈവർ ഉൾപ്പെടെ നാലുപേരെ കർണാടക ആർടിസി ജീവനക്കാർ മർദിച്ചതായി പരാതി.

മൈസൂരു : ശുചിമുറി ഉപയോഗിച്ചതിന്റെ പേരിൽ കേരള ആർടിസി ഡ്രൈവർ ഉൾപ്പെടെ നാലുപേരെ കർണാടക ആർടിസി ജീവനക്കാർ മർദിച്ചതായി പരാതി. പരുക്കേറ്റ കോഴിക്കോട് ഡിപ്പോ ഡ്രൈവർ വിജയൻ, റിസർവേഷൻ കൗണ്ടർ ഓഫിസർ അജിത്കുമാർ, കണ്ടക്ടർ ബാബുരാജ്, മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ മുസ്തഫ എന്നിവരെ മൈസൂരു കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമവാർത്ത അറിഞ്ഞ്, കോഴിക്കോട് ബസ് സ്റ്റാൻഡിൽ വൻ പ്രതിഷേധമുയർന്നു. കർണാടക ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതു തടഞ്ഞു. മൈസൂരുവിലേക്കു പോകാനിരുന്ന അഞ്ച് കെഎസ്ആർടിസി സർവീസുകളും നിർത്തിച്ചു. കർണാടക ആർടിസിയുടെ മൂന്നു സർവീസുകൾ തടഞ്ഞു, റിസവർവേഷൻ കൗണ്ടർ…

Read More

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കോർപ്പറേറ്ററുടെ മകള്‍ ഭർത്തൃഗൃഹത്തിൽ ജീവനൊടുക്കി.

ബാംഗലൂരു: കർണ്ണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോൺഗ്രസിന്റെ കോർപ്പറേറ്ററുടെ മകളെയാണ് ഭർത്തൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന സൂചനയെ തുടർന്നു ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും മൈസൂരു കോർപറേറ്ററുമായ നാഗഭൂഷന്റെ മകളായ അനിതയെ (28) ആണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം മുമ്പായിരുന്നു അനിതയുടെ വിവാഹം നടന്നത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.  ഇക്കാര്യം…

Read More

നഗരത്തില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു.

ബെംഗളൂരു∙ നഗര നിരത്തുകളിൽ രണ്ടാം ഞായറാഴ്ച സ്വകാര്യ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികളുമായി ഗതാഗതവകുപ്പ്. 2018 ഫെബ്രുവരി മുതൽ നിയന്ത്രണം നടപ്പിലാക്കുന്നതിനാണ് പദ്ധതി തയാറാക്കുന്നതെന്ന് ഗതാഗത മന്ത്രി എച്ച്.എം. രേവണ്ണ പറഞ്ഞു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും പൊതുഗതാഗത യാത്രസംവിധാനങ്ങൾ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നതിനുമാണ് ഇത്തരമൊരു പരിഷ്കാരം. ബിബിഎംപി, ബിഎംടിസി, നമ്മ മെട്രോ, ബിഡിഎ, ട്രാഫിക് പൊലീസ്, കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പൊതുഗതാഗതം ശക്തിപ്പെടണം സ്വകാര്യ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തുമ്പോൾ പകരം യാത്രാസൗകര്യമൊരുക്കേണ്ടത് ബിഎംടിസിയും നമ്മ മെട്രോയും. നഗരത്തിൽ ഏറ്റവും…

Read More

ഓല ആപ്പിലൂടെ ഇനി സൈക്കിളും ബുക്ക്‌ ചെയ്യാം.

ബെംഗളൂരു∙ വെബ് ടാക്സി കമ്പനിയായ ഓല വഴി സൈക്കിൾ സർവീസും. ടെക് പാർക്കുകൾക്കുള്ളിലാണ് ആദ്യഘട്ടത്തിൽ സർവീസ്. ഓല ആപ്പ് ഉപയോഗിച്ച് തന്നെ സൈക്കിൾ ബുക്ക് ചെയ്യാം. ആദ്യ 30 മിനിറ്റ് സൗജന്യവും പിന്നീടുള്ള ഓരോ മണിക്കൂറിന് അഞ്ചു രൂപ വീതവുമാണു നിരക്ക്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതി വിജയകരമായാൽ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. പരിസ്ഥിതി സൗഹാർദ നടപടികളുടെ ഭാഗമായി കൂടുതൽ കമ്പനികൾ സൈക്കിൾ ഷെയറിങ് പദ്ധതിയുമായി നഗരത്തിൽ സജീവമാകുന്നതിനിടെയാണ് ഓലയും രംഗത്തെത്തിയത്.

Read More

ഇരട്ട സെഞ്ചുറിയുടെ ആറാം തമ്പുരാൻ അവതരിച്ചു;ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ന്യൂഡൽഹി∙ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്ക് ഇരട്ട സെഞ്ചുറി. ഇന്ത്യൻ സ്കോർ 450 കടന്നുമുന്നേറുകയാണ്. രണ്ടാം ദിനം നാലുവിക്കറ്റ് നഷ്ടത്തിൽ 371 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യ, കോഹ്‍ലിയുടെ മികവിൽ ശ്രീലങ്കയ്ക്കുേമൽ ആധിപത്യം തുടരുന്നു. 238 പന്തിലാണ് കോഹ്‍ലി ടെസ്റ്റ് കരിയറിലെ ആറാം ഇരട്ട സെഞ്ചുറി പിന്നിട്ടത്. 68 പന്തിൽ 39 റൺസ് നേടി രോഹിത് ശർമയാണു കോഹ്‍ലിക്കൊപ്പം ബാറ്റ് ചെയ്യുന്നത്. ഓപ്പണർ മുരളി വിജയ് ആദ്യ ദിനം നേടിയ സെഞ്ചുറിയും വമ്പൻ സ്കോർ പടുത്തുയർത്താൻ ഇന്ത്യക്കു തുണയായി.…

Read More

തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പദ്ധതികള്‍ തുടരുന്നു;അടുത്തത് ബിഎംടിസി ജീവനക്കാർക്ക് സൌജന്യ ചികിത്സ നല്‍കാന്‍ ഇന്ദിര ക്ലിനിക്‌.

ബെംഗളൂരു : കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്ന ഇന്ദിര കന്റീനുകൾക്കു പിന്നാലെ സമാനമായ മൂന്നു പദ്ധതികൾ കൂടി നടപ്പിലാക്കാൻ സർക്കാർ തീരുമാനം. ഇന്ദിര ക്ലിനിക്, ഇന്ദിര ട്രാൻസ്പോർട്, ഇന്ദിര ബസ് എന്നിവയാണ് നടപ്പിലാക്കുക. ബിഎംടിസി ജീവനക്കാർക്കും യാത്രക്കാർക്കും സൗജന്യ പ്രഥമ ശുശ്രൂഷയും അടിയന്തര ശുശ്രൂഷയും ലഭ്യമാക്കുന്ന ഇന്ദിര ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്നു നിർവഹിക്കും. മജസ്റ്റിക് കെംപഗൗഡ ബസ്‌സ്റ്റേഷനിലാണ് ക്ലിനിക് സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ‌, ബെംഗളൂരു മഹാനഗര സഭ (ബിബിഎംപി) എന്നിവയുടെ സഹകരണത്തോടെ ബിഎംടിസിയാണ് ക്ലിനിക് യാഥാർഥ്യമാക്കിയത്. രാവിലെ 11നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗതാഗത…

Read More
Click Here to Follow Us