ഓല ആപ്പിലൂടെ ഇനി സൈക്കിളും ബുക്ക്‌ ചെയ്യാം.

ബെംഗളൂരു∙ വെബ് ടാക്സി കമ്പനിയായ ഓല വഴി സൈക്കിൾ സർവീസും. ടെക് പാർക്കുകൾക്കുള്ളിലാണ് ആദ്യഘട്ടത്തിൽ സർവീസ്. ഓല ആപ്പ് ഉപയോഗിച്ച് തന്നെ സൈക്കിൾ ബുക്ക് ചെയ്യാം. ആദ്യ 30 മിനിറ്റ് സൗജന്യവും പിന്നീടുള്ള ഓരോ മണിക്കൂറിന് അഞ്ചു രൂപ വീതവുമാണു നിരക്ക്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതി വിജയകരമായാൽ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും.

പരിസ്ഥിതി സൗഹാർദ നടപടികളുടെ ഭാഗമായി കൂടുതൽ കമ്പനികൾ സൈക്കിൾ ഷെയറിങ് പദ്ധതിയുമായി നഗരത്തിൽ സജീവമാകുന്നതിനിടെയാണ് ഓലയും രംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us