ബെംഗളൂരു: നഗരത്തിലെ സാമൂഹിക സേവന രംഗത്ത് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സംഘടനയാണ് ബിഎംഎഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, ബാംഗ്ലൂർ മലയാളീ ഫ്രന്റ്സ് ചാരിറ്റബിൾ ട്രസ്റ്റ്. വലിയ കോലാഹലങ്ങളില്ലാതെ നഗരത്തിന്റെ പ്രാഥമിക ആവശ്യങ്ങളിലേക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു കൈത്താങ്ങായി കടന്നു വരുന്ന ഒരു സംഘം യുവാക്കൾ ആണ് ഈ സംഘടനയുടെ ശക്തി.
കഴിഞ്ഞ ആഴ്ച നടത്തിയ പുതപ്പ് വിതരണം രണ്ടാ വർഷവും കൂടുതൽ തെരുവിൽ ജീവിക്കുന്ന അശരണരായ ആളുകൾക്ക് ഉപകാരപ്രദമായി. അതിന് ശേഷം മറ്റൊരു വെല്ലുവിളിയാണ് ബി എം എ എഫ് ഏറ്റെടുക്കുന്നത്, കൗമാരത്തിലേക്ക് കാലെടുത്തു വക്കുന്ന കൊച്ചു മിടുക്കികളുടെ ശുചിത്വ ആവശ്യ എന്ന വലിയ ദൗത്യം.
നാളെ ബീമാ നഗറിലെ വിമാന പുര സർക്കാർ സ്കൂളിലും 25 ന് കഗദാസ് പുര സർക്കാർ സ്കൂളിലുമായി നടക്കുന്ന സൗജന്യ സാനിറ്ററി പാഡ് വിതരണ യജ്ഞത്തിൽ പങ്കാളികളാകാനും സഹകരിക്കാനും താൽപര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.