കേരള ആർടിസി, സ്വകാര്യ ഏജൻസികൾ എന്നിവയെ അപേക്ഷിച്ച് എസി സർവീസുകളിലെ കുറഞ്ഞ നിരക്കാണു കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ അതിവേഗം തീരാൻ കാരണം. തിരുവനന്തപുരം (1110 രൂപ), എറണാകുളം (1005-1104), കോട്ടയം (1058), പാലക്കാട് (900), കോഴിക്കോട് (630-840) എന്നിങ്ങനെയാണ് ഈ ദിവസം കർണാടക ആർടിസി എസി ബസുകളിലെ ടിക്കറ്റ് നിരക്ക്. കേരള ആർടിസിക്ക് എസി സർവീസുകൾ ഇല്ലാത്ത കണ്ണൂർ (680-735), കാസർകോട് (730–735) എന്നിവിടങ്ങളിലേക്കും കർണാടകയ്ക്ക് എസി ബസുകളുണ്ട്.
കേരള ആർടിസിയുടെ ക്രിസ്മസ് സ്പെഷൽ ബസുകളിൽ ടിക്കറ്റുകൾ സുലഭം. ബെംഗളൂരുവിൽനിന്നു നാട്ടിലേക്കു തിരക്കു കൂടുതലുള്ള ഡിസംബർ 21, 22, 23 തീയതികളിൽ നൂറുകണക്കിനു ടിക്കറ്റുകളാണു സ്പെഷൽ സർവീസുകളിൽ ബാക്കിയുള്ളത്. കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കായി എട്ടു സ്പെഷലുകളാണു കേരള ആർടിസി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചത്.
ഈ ബസുകളിലെ ടിക്കറ്റ് തീരുന്നതനുസരിച്ചു കൂടുതൽ സ്പെഷലുകൾ ഉടൻ പ്രഖ്യാപിക്കും. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ).