റേഷന് ആധാർ നിർബന്ധമില്ലെന്ന് സർക്കാർ

ബെംഗളൂരു ∙ റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർക്കും സബ്സിഡി നിരക്കിൽ ഭക്ഷ്യോൽപന്നങ്ങൾ നൽകാൻ‌ സംസ്ഥാന സർ‌ക്കാർ ന്യായവില ഷോപ്പുകൾ‌ക്കും റേഷൻകടകൾക്കും നിർദേശം നൽകി. കാർഡ് ഉടമകൾക്ക് ഇനിമുതൽ സംസ്ഥാനത്തെ ഏതു കടയിൽനിന്നും റേഷൻ വാങ്ങാമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി യു.ടി.ഖാദർ പറഞ്ഞു.

ആധാറുമായി ബന്ധിപ്പിക്കാത്തതിനാൽ ന്യായവില ഷോപ്പുകളിൽനിന്നു സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് ഒട്ടേറെ പരാതിയാണു ലഭിച്ചത്. ഇതെ തുടർന്നാണ് ആധാർ വേണമെന്ന നിർബന്ധം പാടില്ലെന്നു കടകൾക്കു നിർദേശം നൽകിയത്. അന്നഭാഗ്യ പദ്ധതിയിൽ‌പ്പെടുത്തി വടക്കൻ കർണാടകയിലെ 13 ജില്ലകളിൽ അടുത്തമാസം മുതൽ അഞ്ചുകിലോ അരിക്കു പുറമേ സബ്സിഡി നിരക്കിൽ രണ്ടുകിലോ ഗോതമ്പും വിതരണം ചെയ്യുമെന്നു മന്ത്രി പറഞ്ഞു.

  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ

ഭക്ഷ്യധാന്യം വേണമെന്നു ബിപിഎൽ കാർഡുടമകൾ ആവശ്യപ്പെടുന്നതായി നോർത്ത് കർണാടക ജില്ലകളിലെ കലക്ടർമാർ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണിത്. ആവശ്യക്കാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ആറുമാസം മുൻപു ഗോതമ്പുവിതരണം നിർത്തിയിരുന്നു.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും!
[masterslider id="10"]

Related posts