സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കഴുത്തറത്തു കൊലപ്പെടുത്തി ആഭരണങ്ങൾ കവരുകയും ചെയ്തിരുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം ദണ്ഡുപാളയ സംഘത്തിലെ 4 പേരുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി.

ബെംഗളൂരു ∙ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കഴുത്തറത്തു കൊലപ്പെടുത്തി ആഭരണങ്ങൾ കവരുകയും ചെയ്തിരുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം ദണ്ഡുപാളയ സംഘത്തിലെ മൂന്നുപേരെ ഹൈക്കോടതി 10 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചു. ഈ കേസിൽ നാലുപേർക്കും വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. 2000 മാർച്ച് 22നു കാമാക്ഷിപാളയത്തെ വീട്ടിൽ ശുദ്ധജലം  ആവശ്യപ്പെട്ട് എത്തുകയും വീട്ടമ്മ സുധാമണിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങളുമായി കടന്നുകളയുകയും ചെയ്തുവെന്നാണ് കേസ്.

കവർച്ച കേസുകളിൽ മാത്രം ശിക്ഷ വിധിച്ച കോടതി ഇവർക്കെതിരായ മറ്റു കേസുകൾ തള്ളി. മറ്റൊരു പ്രതിയായ ലക്ഷ്മിയെ കുറ്റവിമുക്തയാക്കുകയും ചെയ്തു. കവർച്ച നടത്തിയെന്നതിനു തെളിവുണ്ടെങ്കിലും ഇവരാണ് കൊലപാതകം നടത്തിയത് എന്നതിനു തെളിവില്ലെന്നു ജസ്റ്റിസ് രവി മലിമത്ത്, ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുയ്ന എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..