ചെറുതാഴം ചന്ദ്രനും ചിറക്കൽ നിധീഷും അവതരിപ്പിച്ച ഡബിൾ തായമ്പക, കലാമണ്ഡലം രമിത്ത് രമേശ് അവതരിപ്പിച്ച ചാക്യാർകൂത്ത്, ഗായകൻ മധുബാലകൃഷ്ണനും സയനോരയും ചേർന്നുള്ള ഗാനമേള എന്നിവയും അരങ്ങേറി.
∙ കഗദാസപുര ബസവനഗർ സെന്റ് മേരീസ് പള്ളിയിൽ ഓണാഘോഷത്തോടനുബന്ധിച്ചുള്ള വാർഡ് തല പൂക്കള മൽസരം 16നു നടക്കും. ഓണപ്പാട്ട് മൽസരം 17നു രാവിലെ 8.30ന്റെ കുർബാനയ്ക്ക് ശേഷം നടക്കും. ഉച്ചയ്ക്ക് ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് വികാരി റവ.ഡോ.ഡേവിസ് പാണാടൻ അറിയിച്ചു.
∙ എസ്എൻഡിപി ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തിയാഘോഷവും ഓണാഘോഷവും നടത്തി. പി.രാജീവ്കുമാർ അധ്യക്ഷത വഹിച്ചു. സിന്ധു സജീവൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.എ.കുമാരൻ, എ.വി.നാരായണൻ, കോർപറേറ്റർ മമത വാസുദേവ്, പി.ആർ.ഹരിദാസ് എന്നിവർ നേതൃത്വം നൽകി. മാന്നാർ തൃപ്പാദ കലാക്ഷേത്രം അവതരിപ്പിച്ച ഗുരുഭക്തി ഗാനസുധയും അരങ്ങേറി.
∙ ശ്രീ സായ് കേരള അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം ഗുജറാത്ത് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ശ്രീധരൻ ഉദ്ഘാടനം ചെയ്തു. രക്തദാന ക്യാംപ് സത്യസായി സെൻട്രൽ ട്രസ്റ്റ് അംഗം ആർ.ജെ.രത്നാകർ ഉദ്ഘാടനം ചെയ്തു. ഓണസദ്യയോടെ സമാപിച്ചു.