ബെംഗളൂരു∙ കർണാടക ടൂറിസം വികസന കോർപറേഷന്റെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി മേള 19,20 തീയതികളിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിച്ച 3887 ഫൊട്ടോഗ്രഫർമാരുടെ എൻട്രികളിൽ നിന്ന് മികച്ച ചിത്രങ്ങൾക്ക് അവാർഡ് നൽകും. ഫൊട്ടോഗ്രഫിയുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സെമിനാറുകളും തൽസമയ മൽസരങ്ങളും ഒരുക്കിയിട്ടുണ്ട്.
Read MoreMonth: August 2017
ബിഎംടിസി ബസുകൾക്ക് പ്രത്യേക പാത:പദ്ധതി ഉപേക്ഷിക്കുന്നു.
ബെംഗളൂരു∙ നഗരപരിധിയിൽ ബിഎംടിസി ബസുകൾക്ക് പ്രത്യേക പാത (ബസ് റാപിഡ് ട്രാൻസിസ്റ്റ്) എന്ന ആശയം ഉപേക്ഷിക്കുന്നു. ചുരുങ്ങിയത് മൂന്നു കിലോമീറ്റർ സിഗ്‌നൽ രഹിത റോഡുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കുന്നത്. 14 റോഡുകളാണ് ബസ് ലൈൻ പദ്ധതിക്കായി പരിഗണിച്ചിരുന്നത്. വളവും തിരിവുമില്ലാത്ത വീതിയേറിയ റോഡുകളാണ് പരിഗണിച്ചിരുന്നതെങ്കിലും 500 മീറ്ററിനുള്ളിൽ ജംക്‌ഷനുകൾ വരുന്നത് പദ്ധതിക്ക് തടസ്സമായി. ബിബിഎംപി, അർബൻ ലാൻഡ് ട്രാൻസ്പോർട്, ബിഎംടിസി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ബസ് ലൈൻ ആശയം ഉയർന്നുവന്നത്. ഔട്ടർ റിങ് റോഡിൽ സിൽക് ബോർഡ് മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള പ്രദേശങ്ങളാണ് ഇതിനു…
Read Moreഓണാവധിക്ക് കളം പിടിക്കാന്‍ ഉറച്ചു തന്നെ കേരള ആര്‍ടിസി;10 സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ചു;വരും ദിവസങ്ങളില്‍ കൂടുതല്‍ സ്പെഷ്യലുകള്‍ പ്രഖ്യാപിക്കും;സ്വകാര്യ ബസുകള്‍ക്ക് തല വച്ചുകൊടുക്കാതെ നിങ്ങളുടെ ടിക്കറ്റ് ഇന്ന് തന്നെ റിസേര്‍വ് ചെയ്യുക.
ബെംഗളൂരു ∙ ഓണാവധിക്കു നാട്ടിലേക്കും തിരിച്ചുമായി കേരള ആർടിസി 10 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷലുകൾ അനുവദിക്കും. നാട്ടിലേക്കു തിരക്കേറെയുള്ള ഓഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലും തിരുവോണത്തിനുശേഷം സെപ്റ്റംബർ അഞ്ച്, ആറ്, ഒൻപത്, 10 തീയതികളിലുമാണു സ്പെഷൽ സർവീസുകൾ. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, ബത്തേരി, പയ്യന്നൂർ, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സ്പെഷലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയിൽ ഏഴെണ്ണത്തിലെ റിസർവേഷൻ ഇന്നലെ ആരംഭിച്ചു. ശേഷിച്ച ബസുകളിൽ ഇന്നുമുതൽ ടിക്കറ്റെടുക്കാം. ഈ സ്പെഷലുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു കൂടുതൽ സ്പെഷലുകൾ രണ്ടാംഘട്ടത്തിൽ പ്രഖ്യാപിക്കും.…
Read Moreകാർഷികാവശ്യങ്ങൾക്കു കാവേരി ജലം: സർവകക്ഷിയോഗം 14ന്.
ബെംഗളൂരു ∙ മണ്ഡ്യ–മൈസൂരു മേഖലയിൽ കാർഷികാവശ്യങ്ങൾക്കായി കാവേരി ജലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ചു ചർച്ചചെയ്യാൻ 14നു സർവകക്ഷിയോഗം ചേരാൻ സർക്കാർ തീരുമാനിച്ചു. കാവേരി നദീജല തർക്കപരിഹാര ട്രൈബ്യൂണൽ ഉത്തരവനുസരിച്ചു തമിഴ്നാടിനു ജലം വിട്ടു കൊടുക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ കർഷകർക്കായി വെള്ളം തുറന്നുവിട്ടിട്ടില്ല. വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കുടിവെള്ള ആവശ്യങ്ങൾക്കു പ്രാധാന്യം നൽകിയാണിതെന്നു സർക്കാർ ന്യായീകരിച്ചു.എന്നാൽ വരുന്നയാഴ്ച കൂടുതൽ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചനം. അതിനാൽ വരുന്നയാഴ്ച കാവേരി വൃഷ്ടിപ്രദേശത്തെ നാല് അണക്കെട്ടുകളിലേക്കുമുള്ള നീരൊഴുക്കു വിലയിരുത്തിയശേഷം വെള്ളംവിട്ടുകൊടുക്കുന്നതിൽ തീരുമാനമെടുക്കുമെന്നു ജലവിഭവമന്ത്രി എം.ബി.പാട്ടീൽ പറഞ്ഞു.
Read Moreഇലക്ട്രോണിക് സിറ്റിയില്‍ നിന്നും വിമാനത്താവളത്തിലേക്ക് വെറും 15 മിനിറ്റ്;രാജ്യത്തെ ആദ്യത്തെ ഹെലി ടാക്സി അവതരിച്ചത് ബെന്ഗലൂരുവില്‍.
ബെംഗളൂരു ∙ ടാക്സി കാർ പോലെ യാത്രക്കാർക്ക് എപ്പോൾ വേണമെങ്കിലും ബുക്ക് ചെയ്തു യാത്ര ചെയ്യാവുന്ന ഹെലി ടാക്സികളും വരുന്നു. രാജ്യാന്തര വിമാനത്താവളത്തിൽനിന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ഹെലി–ടാക്സി സർവീസിനു മലയാളി ഉടമസ്ഥതയിലുള്ള തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതി കേന്ദ്രമന്ത്രി ജയന്ത് സിൻഹ ഉദ്ഘാടനം ചെയ്തു. റിട്ട. ഗ്രൂപ്പ് ക്യാപ്റ്റൻ കെ.എൻ.ജി. നായർ നേതൃത്വം നൽകുന്ന കമ്പനിയാണു തുമ്പി ഏവിയേഷൻ. മൂന്നു മാസത്തിനകം ഇലക്ട്രോണിക് സിറ്റിയിലേക്കും പിന്നീട് ഘട്ടംഘട്ടമായി വൈറ്റ്‌ഫീൽഡ്, പഴയ എച്ച്എഎൽ വിമാനത്താവളം എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങും. ഇലക്ട്രോണിക് സിറ്റിയിൽ പുതുതായി ഹെലിപോർട്ട് നിർമിക്കും. വിമാനത്താവളത്തിൽനിന്നു 15 മിനിറ്റ്…
Read Moreബെംഗളൂരുവിൽനിന്നുള്ള സ്‌പൈസ്‌ജെറ്റ് വിമാനം കരിപ്പൂരില്‍ അപകടത്തില്‍ പെട്ടു;ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽനിന്നു തെന്നിമാറി;
കോഴിക്കോട് : കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി റൺവേയിൽനിന്നു പുറത്തുപോയി. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ഇന്നുരാവിലെ എട്ടിനായിരുന്നു അപകടം. ബെംഗളൂരുവിൽനിന്നുള്ള സ്‌പൈസ്‌ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. 60 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ലാൻഡിങ്ങിനായി റൺവേയിൽ ഇറങ്ങിയ വിമാനം ഇടുതഭാഗത്തേക്കു നീങ്ങുകയായിരുന്നു. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണു വിമാനം തെന്നിമാറിയത്. പൈലറ്റുമാർക്കു തിരിച്ചറിയാനായി റൺവേയ്ക്കു പുറത്തു സ്ഥാപിച്ചിരുന്ന ലൈറ്റുകൾ അപകടത്തിൽ തകർന്നു. അപകടസ്ഥിതി ബോധ്യപ്പെട്ട വിമാനത്താവളത്തിലെ അഗ്‌നിശമനസേന രക്ഷാപ്രവർത്തനത്തിനു ഇറങ്ങുകയായിരുന്നു. അധികൃതരുടെ അവസരോചിതമായ ഇടപെടലിനെത്തുടർന്നു അപകടമില്ലാതെ വിമാനം സുരക്ഷിതമായി പാർക്ക് ചെയ്യാനായി. വിമാനത്താവള അധികൃതർ പൈലറ്റിനോടു പ്രാഥമികമായി വിവരങ്ങൾ…
Read Moreചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി;
ന്യൂഡൽഹി∙ ചരിത്രത്തിലാദ്യമായി രാജ്യസഭ എംപിമാരുടെ എണ്ണത്തിൽ ബിജെപി, കോൺഗ്രസിനെ മറികടന്നു. മധ്യപ്രദേശിലെ സമ്പാദ്യ ഉകി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എംപിമാരുടെ എണ്ണത്തിൽ ബിജെപി റെക്കോർഡിട്ടത്. ഇതോടെ രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി. നിലവിൽ ബിജെപിക്ക് 58 ഉം കോൺഗ്രസിന് 57 ഉം സീറ്റുകളാണുള്ളത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും രാജ്യസഭയിൽ ആവശ്യമായ ഭൂരിപക്ഷത്തിൽ വളരെ പിന്നിലാണു ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി. കേന്ദ്രമന്ത്രി അനിൽ മാധവ് ദവെയുടെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ഉകി രാജ്യസഭയിലെത്തുന്നത്. അടുത്ത ചൊവ്വാഴ്ച ഗുജറാത്ത്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒൻപതു…
Read Moreലാൽബാഗ് പുഷ്പമേള ഇന്നുമുതൽ;പുഷ്പ മേളയെ കുറിച്ച് അറിയേണ്ടത് എല്ലാം.
ബെംഗളൂരു∙ ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്നാരംഭിക്കും. ഒരാഴ്ച നീളുന്ന മേളയിലെ സന്ദർശകർക്കായി ആദ്യമായി മൊബൈൽ ആപ്പും ആരംഭിച്ചു. ലാൽബാഗിനുള്ളിലെ വിവിധ ചെടികളേയും മരങ്ങളേയും കുറിച്ച് അറിയുന്നതിനും പൗരാണിക നിർമിതികളെ കുറിച്ചും വിശദമാക്കുന്ന ഫ്ലിപ്പ്ആർ ആപ്പാണ് ഒരുക്കിയിരിക്കുന്നത്. പത്ത് ദിവസം നീളുന്ന മേള 15നു സമാപിക്കും. ഇതിനിടെ ലാൽബാഗിലെ സൂചനാ ബോർഡുകൾ പൂർണമായി കന്നഡ ഭാഷയിൽ തന്നെ വേണമെന്ന് കന്നഡകന്നഡ ഡവലപ്മെന്റ് അതോറിറ്റി ഹോർട്ടികൾച്ചർ വകുപ്പിന് നിർദേശം നൽകി. ഇംഗ്ലിഷിലും സൂചനാ ബോർഡുകൾ സ്ഥാപിക്കാമെങ്കിലും പ്രധാന ഭാഷ കന്നഡയിലായിരിക്കണമെന്ന് കെഡിഎ ചെയർമാൻ എസ്.ജി.സിദ്ധരാമയ്യ പറഞ്ഞു. ടിക്കറ്റ് നിരക്ക് രാവിലെ…
Read Moreഐശ്വര്യത്തിന്റെ ആഘോഷമായി സ്ത്രീകളുടെ ഉത്സവമായ വരമഹാലക്ഷ്മി ഹബ്ബ
ബെംഗളൂരു ∙ ഐശ്വര്യത്തിന്റെ ഉൽസവമായ വരമഹാലക്ഷ്മി പൂജ ഇന്ന്. ക്ഷേത്രങ്ങളിലും വീടുകളിലും പ്രത്യേക പൂജകളും ആഘോഷച്ചടങ്ങുകളും നടക്കും. സ്ത്രീകളുടെ ഉൽസവം കൂടിയായ വരമഹാലക്ഷ്മി പൂജയുടെ ഭാഗമായി വീടുകൾ പൂക്കൾകൊണ്ട് അലങ്കരിച്ചു പട്ടുവസ്ത്രങ്ങളിഞ്ഞു സ്ത്രീകൾ അതിഥികളെ വരവേൽക്കും. ആഘോഷത്തിന്റെ ഭാഗമായി പൂക്കളുടെ വില കുതിച്ചുയർന്നു. മുല്ലപ്പൂവിനു കിലോയ്ക്ക് 800 രൂപ വരെയായി. ചെണ്ടുമല്ലി, അരളി, ജമന്തി പൂക്കൾക്കും നൂറു രൂപ വരെ വില കൂടിയെന്നു കച്ചവടക്കാർ പറഞ്ഞു. വില വർധിച്ചെങ്കിലും കെആർ മാർക്കറ്റ്, മല്ലേശ്വരം, റസൽമാർക്കറ്റ് എന്നിവിടങ്ങളിലെ പൂവിൽപനയ്ക്ക് ഇടിവൊന്നുമില്ല. https://bengaluruvartha.in/archives/2569
Read Moreഓണാവധി;കര്‍ണാടക ആര്‍ ടി സിയുടെ ബുക്കിംഗ് തുടങ്ങി.
ബെംഗളൂരു ∙ കർണാടക ആർടിസിയിലും ഭൂരിഭാഗം സ്വകാര്യ ബസുകളിലും ഓണക്കാല റിസർവേഷൻ ഇന്നലെ തുടങ്ങി. യാത്രയുടെ 30 ദിവസംമുൻപു ബുക്കിങ് തുടങ്ങുന്ന കർണാടക ബസുകളിൽ സെപ്റ്റംബർ ഒന്നിനു പുറപ്പെടുന്ന സർവീസുകളിലെ ടിക്കറ്റുകൾ ഇന്നലെ മുതല്‍ തുടങ്ങി ബെന്‍ഗളൂരുവിൽ നിന്നു തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാക്കാട്, മൂന്നാർ, കോഴിക്കോട്, മാഹി, വടകര, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലേക്കു ദിവസേന അൻപതോളം സർവീസുകളാണു കർണാടകയ്ക്കുള്ളത്. ഇതിനു പുറമേ തിരക്കനുസരിച്ചു നാൽപതിലേറെ സ്പെഷൽ സർവീസുകളും ഉണ്ടാകും. കേരള ആർടിസി ബസുകളിൽ ഓണക്കാല റിസർവേഷൻ രണ്ടാഴ്ച മുൻപേ തുടങ്ങിയിരുന്നു. എന്നാൽ കേരള ആർടിസിയെ…
Read More