ഓണാവധി;കര്‍ണാടക ആര്‍ ടി സിയുടെ ബുക്കിംഗ് തുടങ്ങി.

ബെംഗളൂരു ∙ കർണാടക ആർടിസിയിലും ഭൂരിഭാഗം സ്വകാര്യ ബസുകളിലും ഓണക്കാല റിസർവേഷൻ ഇന്നലെ തുടങ്ങി. യാത്രയുടെ 30 ദിവസംമുൻപു ബുക്കിങ് തുടങ്ങുന്ന കർണാടക ബസുകളിൽ സെപ്റ്റംബർ ഒന്നിനു പുറപ്പെടുന്ന സർവീസുകളിലെ ടിക്കറ്റുകൾ ഇന്നലെ മുതല്‍ തുടങ്ങി ബെന്‍ഗളൂരുവിൽ നിന്നു തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാക്കാട്, മൂന്നാർ, കോഴിക്കോട്, മാഹി, വടകര, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലേക്കു ദിവസേന അൻപതോളം സർവീസുകളാണു കർണാടകയ്ക്കുള്ളത്. ഇതിനു പുറമേ തിരക്കനുസരിച്ചു നാൽപതിലേറെ സ്പെഷൽ സർവീസുകളും ഉണ്ടാകും.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

കേരള ആർടിസി ബസുകളിൽ ഓണക്കാല റിസർവേഷൻ രണ്ടാഴ്ച മുൻപേ തുടങ്ങിയിരുന്നു. എന്നാൽ കേരള ആർടിസിയെ അപേക്ഷിച്ചു സേലം വഴി പാലക്കാട്, തൃശൂർ, കോട്ടയം, എറണാകുളം ഭാഗങ്ങളിലേക്കു കൂടുതൽ ബസുകൾ ഉണ്ടെന്നതാണു കർണാടകയുടെ നേട്ടം. കേരളത്തെക്കാൾ ഒരുമുഴം മുൻപേ സ്പെഷൽ ബസുകളും അനുവദിക്കും. കർണാടക ആർടിസി കഴിഞ്ഞ മാസം പ്രഖ്യാപിച്ച പുതിയ ബെംഗളൂരു–പത്തനംതിട്ട ബസും ഓണത്തിനു മുൻപു സർവീസ് തുടങ്ങിയേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
[masterslider id="10"]

Related posts