ബെംഗളൂരു ∙ മണ്ഡ്യ–മൈസൂരു മേഖലയിൽ കാർഷികാവശ്യങ്ങൾക്കായി കാവേരി ജലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ചു ചർച്ചചെയ്യാൻ 14നു സർവകക്ഷിയോഗം ചേരാൻ സർക്കാർ തീരുമാനിച്ചു. കാവേരി നദീജല തർക്കപരിഹാര ട്രൈബ്യൂണൽ ഉത്തരവനുസരിച്ചു തമിഴ്നാടിനു ജലം വിട്ടു കൊടുക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ കർഷകർക്കായി വെള്ളം തുറന്നുവിട്ടിട്ടില്ല.
വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കുടിവെള്ള ആവശ്യങ്ങൾക്കു പ്രാധാന്യം നൽകിയാണിതെന്നു സർക്കാർ ന്യായീകരിച്ചു.എന്നാൽ വരുന്നയാഴ്ച കൂടുതൽ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചനം. അതിനാൽ വരുന്നയാഴ്ച കാവേരി വൃഷ്ടിപ്രദേശത്തെ നാല് അണക്കെട്ടുകളിലേക്കുമുള്ള നീരൊഴുക്കു വിലയിരുത്തിയശേഷം വെള്ളംവിട്ടുകൊടുക്കുന്നതിൽ തീരുമാനമെടുക്കുമെന്നു ജലവിഭവമന്ത്രി എം.ബി.പാട്ടീൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.