സ്വാതന്ത്ര്യ ദിനഅവധിക്ക് 500 സ്പെഷൽ ബസുമായി കർണാടക ആര്‍ ടി സി;നാലു ടിക്കറ്റ്‌ ഒന്നിച്ചു ബുക്ക്‌ ചെയ്താല്‍ 5%,റിട്ടേണ്‍ ടിക്കറ്റ്‌ എടുത്താല്‍ 10% ഇളവു.

ബെംഗളൂരു ∙ സ്വാതന്ത്ര്യദിന അവധിക്കു ബെംഗളൂരുവിൽ നിന്നു കർണാടകയുടെ ഇതരഭാഗങ്ങളിലേക്കും കേരളം ഉൾപ്പെടെഇതര സംസ്ഥാനങ്ങളിലേക്കുമായി കർണാടക ആർടിസി നാളെ അഞ്ഞൂറോളം സ്പെഷൽ സർവീസുകൾ നടത്തും. തിരക്കനുസരിച്ചു ശനിയാഴ്ചയും നൂറുകണക്കിനു സ്പെഷലുകൾ ഉണ്ടാകുമെന്നു കർണാടക ആർടിസി അറിയിച്ചു. നാലോ അതിലധികമോ പേർ ഒരുമിച്ചു ബുക്ക് ചെയ്താൽ അഞ്ചു ശതമാനവും ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ഒരുമിച്ച് എടുത്താൽ റിട്ടേൺ ടിക്കറ്റിൽ 10 ശതമാനവും ഇളവു ലഭിക്കും. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി, തെലങ്കാന, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്കാണു സ്പെഷൽ ബസുകളുള്ളത്.

Read More

ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചു

തിരുവനന്തപുരം: ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചു. മുരുകന്റെ കുടുംബത്തോട് സംസ്ഥാനത്തിന് വേണ്ടി മാപ്പുചോദിക്കുന്നുവെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അഞ്ച് ആശുപത്രികളില്‍ നിന്ന് ചികിത്സ കിട്ടാത്തത് അതിക്രൂരം ആണ്. ഇനിയൊരു ദാരുണസംഭവം ഉണ്ടാകാതിരിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക ചികിത്സ പോലും നിഷേധിച്ചതാണ് മരണകാരണമായതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കുറ്റപ്പെടുത്തി. ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ് ഉണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 54 വെന്റിലേറ്റര്‍ പ്രവര്‍ത്തനസജ്ജമാണ്. മുന്‍കാലത്ത് വാങ്ങിയിട്ട് ഉപയോഗ ശൂന്യമായ…

Read More

കേരളത്തിലേക്ക് 14 സ്പെഷ്യലുകള്‍;സേലം വഴിയുള്ള ടിക്കറ്റ്‌ ബുക്കിംഗ് നാളെ രാവിലെ തുടങ്ങും;സ്വാതന്ത്ര്യ ദിനഅവധിക്കു നാട്ടില്‍ പോകുന്നവരെ കെഎസ്ആര്‍ടിസി സഹായിക്കുന്നത് ഇങ്ങനെ.

ബെംഗളൂരു ∙ സ്വാതന്ത്ര്യദിന തിരക്കിൽ നാളെ ബെംഗളൂരുവിൽനിന്നു കേരള ആർടിസിക്കു 14 സ്പെഷൽ ബസ്. ആഴ്ചകൾക്കുമുൻപേ റിസർവേഷൻ തുടങ്ങിയ എട്ടു സ്പെഷലുകളിലെ മുഴുവൻ ടിക്കറ്റുകളും തീർന്നു. നാലു സ്പെഷലുകളിൽ വളരെ കുറടിക്കറ്റുകളേ ബാക്കിയുള്ളു. തൃശൂർ (സേലം വഴി), ബത്തേരി സ്പെഷൽ ബസുകളിലെ ടിക്കറ്റ് ബുക്കിങ് നാളെ രാവിലെ തുടങ്ങു. കേരളത്തിന്റെയും കർണാടകയുടെയും ആർടിസി ബസുകളുടെ പതിവു സർവീസുകളിലെ ടിക്കറ്റുകൾ നേരത്തെ വിറ്റഴിഞ്ഞിരുന്നു. നാളെ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള 24 കർണാടക ആർടിസി സ്പെഷലുകളിലും കുറച്ചു ടിക്കറ്റുകളേ ബാക്കിയുള്ളു.കോട്ടയം (3), എറണാകുളം (4), മൂന്നാർ (1), തൃശൂർ (4), പാലക്കാട്…

Read More

സുരഭി ലക്ഷ്മി നയിക്കുന്ന മെഗാഷോ;കലാവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 16നും 17നും മാറത്തഹള്ളിയില്‍

ബെംഗളൂരു ∙ കലാവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 16നും 17നും മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടക്കും. പൂക്കളം, പെയിന്റിങ് മൽസരം, തായമ്പക, കലാവേദി അംഗങ്ങളുടെ കലാപരിപാടികൾ, ഗാനമേള, ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി നയിക്കുന്ന മെഗാഷോ എന്നിവ ആഘോഷങ്ങൾക്കു മാറ്റേകും. ഓണാഘോഷങ്ങൾക്കു മുന്നോടിയായുള്ള കായികമൽസരങ്ങൾ 27നു കലാഭവനിൽ നടക്കുമെന്നു പബ്ലിസിറ്റി ചെയർമാൻ മധു അറിയിച്ചു.

Read More

തിരുവോണത്തിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്ക് ആശ്വാസമേകി എറണാകുളം–യശ്വന്ത്പുര പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി.

ബെംഗളൂരു∙ തിരുവോണത്തിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്ക് ആശ്വാസമേകി എറണാകുളം–യശ്വന്ത്പുര (06547–48) പ്രതിവാര തത്കാൽ സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി. ചൊവ്വാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നും ബുധനാഴ്ചകളിൽ എറണാകുളത്തു നിന്നും പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ സർവീസാണ് ഓണം, പൂജ അവധി കൂടി കണക്കിലെടുത്ത് സെപ്റ്റംബറിലേക്കു നീട്ടിയത്. ചൊവ്വാഴ്ചകളിൽ രാത്രി 10.45നു യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 10.30ന് എറണാകുളത്തെത്തും. ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 2.45നു എറണാകുളത്തു നിന്നുള്ള മടക്കട്രെയിൻ പിറ്റേന്നു പുലർച്ചെ 4.30ന് യശ്വന്ത്പുരയിലെത്തും. ആലുവ (3.11), തൃശൂർ (4.30), ഒറ്റപ്പാലം (6.43), പാലക്കാട് (7.18), കോയമ്പത്തൂർ…

Read More

രാജ്യസഭാ ഇലക്ഷന്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു. വിമതനെ തോല്‍പ്പിച്ച് ഒറിജിനല്‍ വിജയിച്ചു. അഞ്ചാം തവണയും അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്…

ഇതിനിടെ കുറെ ഏറെ വിവാദങ്ങള്‍…. ആരോപണങ്ങള്‍, പ്രാത്യാരോപണങ്ങള്‍…. ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വിവേചനാധികാരം പ്രയോഗിച്ചു. അത് പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. കോണ്ഗ്രസ് വിമതനെ പിന്തുണച്ചതെയുള്ളൂ, തങ്ങളുടെ രണ്ടു സ്ഥാനാര്‍ഥി കളും വിജയിച്ചു, എന്ന ന്യായം ബി ജെ പി ക്കുണ്ട്, എന്നാല്‍ ബി ജെ പി അത്ര നിഷ്കളങ്കമായ കളി ഒന്നുമല്ല കളിച്ചത് എന്ന് വ്യക്തമാണ്. കോണ്ഗ്രസ് സ്ഥാനാര്‍ഥി തോല്‍ക്കുവാനുള്ള കരുനീക്കങ്ങള്‍ അവര്‍ വളരെ കണിശമായി നടത്തിയിരുന്നു, അതില്‍ അവര്‍ വിജയം സ്വപ്നം കണ്ടിരുന്നു. പക്ഷെ ചാക്കില്‍ കയറിയവര്‍ വെറും…

Read More

പതിനായിരത്തിന്റെ നിറവിൽ ” ബാംഗ്ലൂർ മലയാളി സോൺ”

ബെംഗളൂരു: പതിനായിരം അംഗങ്ങളുടെ നിറവിൽ ” ബാംഗ്ലുർ മലയാളി സോൺ” എന്ന ഫേസ്ബുക്ക് കൂട്ടായ്മ. നൂറു കണക്കിന് മലയാളി സംഘടനകൾ ബെംഗളൂരുവിലുണ്ട് ഏകദേശം അതുപോലെ തന്നെയാണ് ബെംഗളുരു ഫേസ്ബുക്ക് കൂട്ടായ്മകളുടെയും കാര്യം, എണ്ണത്തിൽ കുറച്ച് കുറവുണ്ടാകും എന്ന് മാത്രം. പരസ്പര മൽസരങ്ങളും അന്തർഛിദ്രങ്ങൾ കൊണ്ടും പ്രശസ്തമാണ് പല മലയാളി സംഘടനകളും എന്നാൽ ഇവിടെയും വിഷയം വ്യത്യസ്ഥമല്ല, എണ്ണത്തിൽ വളരെ കൂടുതൽ മെംബേഴ്സ് ഉള്ള ബെംഗളൂരു ഫേസ് ബുക്ക് കൂട്ടായ്മകളും തങ്ങളുടെ രാഷ്ട്രീയ, ജാതി, മത പരിഗണനക്കനുസരിച്ച് വരുന്ന പോസ്റ്റുകൾ മാത്രമേ അനുവദിക്കുകയുള്ളു എന്നാണ് പരാതി…

Read More

ആറു മാസത്തിനകം കന്നഡ പഠിക്കാത്ത ഉദ്യോഗസ്ഥരെ പുറത്താക്കുക; ബാങ്കുകൾക്ക് കന്നഡ വികസന അതോറിറ്റിയുടെ നോട്ടീസ്.

ബംഗളൂരു മെട്രോ സ്റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ക്കെതിരായ പ്രക്ഷോഭം വിജയിച്ചതിന്റെ ബലത്തിലാണ് കന്നട വികസന അതോറിറ്റിയും സംഘടനകളും പുതിയ ആവശ്യങ്ങളുമായി എത്തുന്നത്. കര്‍ണാടകത്തില്‍ മെട്രോ സ്റ്റേഷനുകളില്‍ തുടങ്ങിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ബാങ്കുകളിലേക്കും. കന്നട അറിയാത്ത ജീവനക്കാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കന്നട വികസന അതോറിറ്റി ചെയര്‍മാന്‍ ബാങ്കുകള്‍ക്ക് അന്ത്യശാസനം നല്‍കി. അപേക്ഷാ ഫോമുകളില്‍ കന്നട നിര്‍ബന്ധമാക്കണമെന്നും ഇല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നുമാണ് ബാങ്കുകള്‍ക്കുള്ള മുന്നറിയിപ്പ്. ബംഗളൂരു മെട്രോ സ്റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ക്കെതിരായ പ്രക്ഷോഭം വിജയിച്ചതിന്റെ ബലത്തിലാണ് കന്നട വികസന അതോറിറ്റിയും സംഘടനകളും പുതിയ ആവശ്യങ്ങളുമായി എത്തുന്നത്. മെട്രോയിലെ കന്നട അറിയാത്ത…

Read More

206മത് ലാൽ ബാഗ് പുഷ്പമേള;ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം.

ലാല്‍ബാഗ് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിന പുഷ്പപ്രദര്‍ശനത്തില്‍ നിന്ന് ഞങ്ങളുടെ ക്യാമറമാന്‍ നേരിട്ട് പകര്‍ത്തിയ ചില ചിത്രങ്ങള്‍.206 മത് പുഷ്പ പ്രദര്‍ശനം ഓഗസ്റ്റ്‌ 15 നു അവസാനിക്കും. സ്വാതന്ത്ര്യ ദിന പുഷ്പപ്രദര്‍ശനത്തില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ചിത്രങ്ങള്‍.

Read More

കാവേരി ജംക്‌ഷനിലെ അടിപ്പാത അറ്റകുറ്റപ്പണികൾക്കായി രണ്ടാഴ്ചത്തേക്ക് അടച്ചു.

ബെംഗളൂരു∙ കാവേരി ജംക്‌ഷനിലെ അടിപ്പാത അറ്റകുറ്റപ്പണികൾക്കായി രണ്ടാഴ്ചത്തേക്ക് അടച്ചു. വാഹനങ്ങൾ മാരമ്മസർക്കിളിൽ നിന്ന് തിരിഞ്ഞ് മാർഗോസ റോഡ്, ഭാസ്യം സർക്കിൾ, സദാശിവനഗർ, പാലസ്, ഗൂട്ടഹള്ളി, ബിഡിഎ കോംപ്ലക്സ് വഴി മേക്കറി സർക്കിളിലെത്തണം.

Read More
Click Here to Follow Us