ഇന്ത്യയിൽ ആനകളുടെ എണ്ണത്തിൽ മുന്നിൽ കർണാടക തന്നെ;ആസാം രണ്ടാം സ്ഥാനത് കേരളം മൂന്നാം സ്ഥാനത്ത് മാത്രം.

ബെംഗളൂരു ∙ ഇന്ത്യയിൽ ആനകളുടെ എണ്ണത്തിൽ മുന്നിൽ കർണാടക തന്നെ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ആന സെൻസസ് റിപ്പോർട്ടിൽ 6049 കാട്ടാനകളാണ് കർണാടകയിലെ വനങ്ങളിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള അസമിൽ 5719 ആനകളും മൂന്നാംസ്ഥാനത്തുള്ള കേരളത്തിൽ 3054 ആനകളുമുണ്ട്.

ബന്ദിപ്പുർ, നാഗർഹോളെ, ഭദ്ര സംരക്ഷണകേന്ദ്രങ്ങളിലാണ് ആനകളുടെ സാന്ദ്രത കൂടുതൽ. കടുവകളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് ആനകളുടെ എണ്ണത്തിലും കർണാടക ഒന്നാമതായത്. കഴിഞ്ഞ മേയിൽ നടത്തിയ ആന സെൻസസിൽ 27,312 കാട്ടാനകളാണ് ഇന്ത്യയിലെ കാടുകളിലുള്ളത്. ഇതിൽ 11960 കാട്ടാനകൾ ദക്ഷിണേന്ത്യയിലും 10,139 ആനകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ്. കർണാടകയിലെ 33 വനംഡിവിഷനുകളാണ് സെൻസസ് പരിധിയിലുണ്ടായിരുന്നത്.

ഏഷ്യൻ ആനകളുടെ എണ്ണം കുറഞ്ഞുവരുന്നെന്ന് വന്യമൃഗ സംരക്ഷണത്തിന് പ്രവർത്തിക്കുന്ന ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പറയുന്നു. ആഫ്രിക്കൻ ആനകള്‍ നാലു ലക്ഷമാണെങ്കിൽ ഏഷ്യൻ ആനകൾ 40,000 വരില്ല. ആനകളുടെസഞ്ചാരപാതകൾ (ആനത്താരകൾ) നശിക്കുന്നതുകൊണ്ടാണ് അവ വ്യാപകമായി ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us