ബെംഗളൂരു-ചെന്നൈ യാത്ര മൂന്നു മണിക്കൂർ;ബെംഗളൂരു-മൈസൂരു ഒരു മണിക്കൂർ;സ്വപ്നമല്ല അധിവേഗ റയിൽപാതയുടെ സാദ്ധ്യത പഠനത്തിന് ജർമൻ കൺസോർഷ്യം..

ബെംഗളൂരു: മൈസൂരം – ബെംഗളൂരു-ചെന്നൈറൂട്ടിൽ അതിവേഗ റെയിൽ പദ്ധതിക്കായുള്ള സാദ്ധ്യതാപഠനത്തിന് ജർമ്മൻ കൺസോർഷ്യം.

ഡൽഹിയിൽ റയിൽവേ ഉദ്യോഗസ്ഥരുമായി കൺസോർഷ്യം പ്രതിനിധികൾ ചർച്ച നടത്തി. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ 450 കിലോമീറ്റർ പിന്നിടാനുള്ള പദ്ധതിയാണിത്. അതിവേഗ റയിൽ സാങ്കേതിക വിദ്യക്ക് പ്രസിദ്ധമായ ഡിബി ഇ ആന്റ് സി ,ഇൻട്രാ പ്ലാൻ കൺസൽറ്റന്റ്, ഇൻജനിയർബ് എന്നീ കൺസൽട്ടൻസികളുടെ കൂട്ടായ്മ ക്കാണ് സാദ്ധ്യതാ പഠന ചുമതല. പഠനത്തിന് മുന്നോടിയായി ബെംഗളൂരുവിലും ചെന്നൈയിലും ഈ മാസം തന്നെ വിശദശിൽപ്പശാലകൾ കൺസോർഷ്യം സംഘടിപ്പിക്കും.

അതിവേഗ റെയിൽ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ്, അവസരങ്ങൾ, വെല്ലുവിളികൾ, എത്രയേറെ യാത്രക്കാർ ഉപയോഗപ്പെടുത്തും തുടങ്ങിയവ സംബന്ധിച്ച സാദ്ധ്യതാപനത്തിന്റെ ചെലവ് ജർമ്മനി വഹിക്കും.സാധ്യതാ പഠനത്തിന് മുന്നോടിയായുള്ള പ്രാധമിക ഘട്ട അവലോകനങ്ങൾ 2016ൽ നടത്തിയിരുന്നു. തുടർന്നാണ് വിശദ പഠന റിപ്പോർട്ട് സമർപ്പിക്കാൻ കൺസോർഷ്യം എത്തിയത്.

സഹകരണാടിസ്ഥാനത്തിൽ പദ്ധതി വികസിപ്പിക്കുന്നതു സംബന്ധിച്ച് ജർമ്മൻ ഗതാഗത, ഡിജിറ്റൽ അടിസ്ഥാന സൗകര്യ മന്ത്രാലയവുമായി 2015 ഒക്ടോബറിലാണ് ഇന്ത്യൻ റെയിൽവേ ധാരണയായത്.2010 ൽ റെയിൽവേ മന്ത്രി ജർമ്മനി സന്ദർശിച്ചപ്പോൾ പദ്ധതി സംബന്ധിച്ച മറ്റൊരു സഹകരണ പ്രോട്ടോക്കോളിലും ഒപ്പുവച്ചു.തുടർന്നുള്ള ചർച്ചകളിലാണ് പദ്ധതിച്ചെലവ് മുഴുവനായി ഏറ്റെടുക്കാൻ ജർമ്മനി സന്നദ്ധത അറിയിച്ചത്.

ജർമൻ മന്ത്രി അലക്സാണ്ടർ ഡൊബ്രിന്റ് 20l6 ഒക്ടോബറിൽ ഇന്ത്യ സന്ദർശനവേളയിൽ മന്ത്രി സുരേഷ് പ്രഭുവുമായി ചർച്ച നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us