പാൽ വില വർദ്ധനക്ക് പിന്നാലെ, ഷോക്കടിപ്പിക്കാൻ വൈദ്യുതിയും.

ബെംഗളുരു: പാൽ വില വർദ്ധനക്ക് പിന്നാലെ സാധാരണക്കാർക്ക് പ്രഹരമായി വൈദ്യുതി നിരക്കും ഉയർത്തി. യൂണിറ്റിന് 1.48 രൂപ വർദ്ധിപ്പിക്കാനാണ് കമ്മീഷൻ സർക്കാറിന് ശുപാർശ നൽകിയിരുന്നത്.

2010 ൽ 1.02 രൂപ വർദ്ധിപ്പിക്കാൻ  ശുപാർശ നൽകിയപ്പോൾ 48 പൈസയാണ് വർദ്ധിപ്പിച്ചത്.നിലവിൽ ആദ്യത്തെ 30 യൂണിറ്റിന് മുന്നു രൂപയും പിന്നീടുള്ള 70 യൂണിറ്റിന് 4.40 രൂപയും 100 യൂണിറ്റിന് 5.9 രൂപയും 200 യൂണിറ്റിന് 6.9 രൂപയുമാണ് ഈടാക്കുന്നത്.

  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു

കർണാടകയിലെ വൈദ്യുതി വിതരണം നടത്തുന്നത് പൊതുമേഖലയിൽ ഉള്ള 5 കമ്പനികളാണ്. ബെംഗളൂരിൽ, ബെംഗളൂരു ഇലട്രിസിറ്റി സപ്ലേ കമ്പനി (ബെസ് കോം ), മൈസൂരിൽ ചാമുണ്ടേശ്വരി ഇലക്ട്രിസിറ്റി സപ്ലെ കമ്പനി, മാഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലെ കമ്പനി, ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലെ കമ്പനി, ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലെ കമ്പനി എന്നിവയാണ്.

കടുത്ത വരൾച്ച ജല വൈദ്യുത പദ്ധതികളെ പ്രതികൂലമായി ബാധിച്ചിരുന്നു, ഇത് വ്യവസായ മേഖലക്ക് അടക്കം തിരിച്ചടിയായി. ബെംഗളൂരു നഗരത്തിൽ ഒരു ദിവസം ആവശ്യമായി വരുന്ന വൈദ്യുതി 4600 മെഗാ വാട്ട് ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ കൊലപാതകം: സംശയക്കാരനായ ഭർത്താവ് മുഖ്യപ്രതി; കുറ്റപത്രം സമർപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൂക്ഷിച്ചോളൂ ന​ഗരത്തിൽ ജലക്ഷാമം രൂക്ഷം; കാവേരി ജലവിതരണത്തില്‍ നിയന്ത്രണം; ജലം പാഴാക്കിയാല്‍ പിഴ വരും
[masterslider id="10"]

Related posts

Click Here to Follow Us