ബെംഗലൂരു: അടുത്തദിവസം നടക്കുന്ന വിവാഹനിശ്ചയത്തിന് ഒന്നിച്ചു യാത്ര ചെയ്യാനായി വിമാനത്തിൽ ബോംബുണ്ടെന്നു വ്യാജഭീഷണി മുഴക്കിയ സംഭവത്തിൽ മലയാളി യുവതിയും യുവാവും അറസ്റ്റിൽ. മാവേലിക്കര സ്വദേശി അർജുനേയും ചേർത്തല സ്വദേശിനി നേഹയേയുമാണ് ബെംഗലൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. അർജുന്റെ ബന്ധുവാണ് വ്യാജ ബോംബു ഭീഷണി ഫോണിലൂടെ മുഴക്കിയത്.ബെംഗലൂരുവിൽ ജോലി ചെയ്യുന്ന ഇരുവരുടേയും വിവാഹ നിശ്ചയം അടുത്ത ദിവസം നടക്കാനിരിക്കുകയാണ്. ഇതിനായി നാട്ടിലേക്കു പുറപ്പെടാനിരിക്കേ കൃത്യ സമയത്ത് ഇരുവർക്കും ഒന്നിച്ച് കെംപഗൗഡ വിമാനത്താവളത്തിൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന അവസ്ഥ വന്നു. ഇതോടെ വിമാനം വൈകിപ്പിക്കാൻ ഇവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു വ്യാജ…
Read MoreMonth: February 2017
എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തി.
ഡല്‍ഹി : എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തി. എടിഎമ്മില്‍ നിന്ന് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഫെബ്രുവരി 28 മുതല്‍ പുതിയ നടപടി നിലവില്‍ വരും. നിലവില്‍ പ്രതിവാരം പിന്‍വലിക്കാവുന്ന തുക 24,000 രൂപയാണ്. മാര്‍ച്ച് 13 മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാകില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.
Read Moreലോ അക്കാദമി സമരം ഒത്തുതീർന്നു.
തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീർന്നു . മാനേജ്മെന്റും വിദ്യാർത്ഥികളു തമ്മില്‍ പുതിയ കരാറായതിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത് . കാലാവധിയില്ലാതെ പുതിയ പ്രിൻസിപ്പാളിനെ നിയമിക്കാന്‍ ധാരണയായി . പ്രിൻസിപ്പാളിനെ മാനേജ്മെന്റ് മാറ്റിയാൽ സർക്കാർ ഇടപെടണമെന്നും യോഗത്തില്‍ ധാരണയായി. മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനില്‍ കുമാറുമാണ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത്. മന്ത്രിസഭായോഗ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച . വിദ്യാഭ്യാസമന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച. ഇരുപത്തിയൊമ്പതാം ദിവസത്തിലാണ് സമരം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടം നടത്തിക്കൊണ്ടിരിക്കുകയാണ്.
Read Moreശശികലയെ പിന്തുണയ്ക്കുന്ന 132 എം.എല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.
ചെന്നൈ: തമിഴ്‍നാട്ടില്‍ ശശികലയെ പിന്തുണയ്ക്കുന്ന 132 എം.എല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുത്തവരെയാണ് യോഗം കഴിഞ്ഞ ഉടന്‍ രണ്ട് ബസുകളില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്. സത്യപ്രതിജ്ഞ വൈകിപ്പിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നത് കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണ നേടാന്‍ പനീര്‍ശെല്‍വത്തെ സഹായിക്കുമെന്നാണ് ശശികലയെ പിന്തുണയ്ക്കുന്നവരുടെ വാദം. ഇതിനിടെ ശശികലയ്ക്കെതിരായ കേസിലെ വിധി എതിരായാല്‍ ശശികല അയോഗ്യയാകുന്നതിന് പിന്നാലെ പനീര്‍ശെല്‍വം അധികാരമേല്‍ക്കുന്നത് തടയാനാമാണ് എം.എല്‍.എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 10 മണിക്ക് എം.എല്‍.എമാരുടെ യോഗം ചേരുമെന്ന്…
Read Moreയെലഹങ്കക്ക് സമീപം റോഡില്‍ വെടിവെപ്പ് ഒരാള്‍ മരിച്ചു;നിരവധിപേര്‍ ആശുപത്രിയില്‍.
ബെന്ഗളൂരു : യലഹങ്കക്ക് സമീപം കൊഗിലു ക്രോസ്സില്‍ റോഡില്‍ വച്ചു ഇന്ന് ഉച്ചക്ക് നടന്ന വെടിവെപ്പില്‍ ഒരാല്‍ മരിച്ചു,നിരവധി പേര്‍ക്ക് പരിക്ക് പറ്റി.ഹെല്‍മെറ്റ് കൊണ്ട് മുഖം മറച്ച രീതിയില്‍ രണ്ടു പള്‍സര്‍ ബൈകില്‍ എത്തിയ ആളുകള്‍ ആണ് നടു റോഡില്‍ വെടിയുതിര്‍ത്തത്.പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുന്നു. ഉച്ചക്ക് 12 :10 നു ആണ് യെലഹാങ്ക പോലിസ് വിവരം ലഭിച്ചത്തിനു ശേഷം സംഭവ സ്ഥലത്ത് എത്തുന്നത്,രണ്ടു പള്‍സറുകളില്‍ മുഖം മറച്ച നിലയില്‍ അക്രമികള്‍ സിറ്റി ഭാഗത്തേക്ക് ഓടിച്ചു പോകുന്നതാണ് പോലിസ് കണ്ടത്.എ പി എം…
Read Moreസിബിഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിവാദ മദ്യ വ്യവസായി വിജയ് മല്യ
മുംബൈ: സിബിഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിവാദ മദ്യ വ്യവസായി വിജയ് മല്യ രംഗത്ത്. സിബിഐയുടെ കണ്ടെത്തൽ നുടുക്കം രേഖപ്പെടുത്തിയതായും മല്യ വ്യക്തമാക്കി. മിഥ്യാസങ്കല്പങ്ങളും തെറ്റിധാരണകളും പറയുന്ന സിബിഐയ്ക്ക് സാമ്പത്തിക-വാണിജ്യകാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടോയെന്നും മല്യ ട്വിറ്ററിൽ കുറിച്ചു. വിജയ് മല്യയ്ക്ക് വിവിധ ബാങ്കുകളിൽ നിന്ന് ലോൺ ലഭ്യമാക്കാൻ രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് സാമ്പത്തിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഇടപെട്ടതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മല്യയ്ക്ക് ലോണുകൾ ലഭ്യമാക്കാൻ ധനകാര്യ മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന അമിതഭ് വർമ ഇടപെട്ടതിന്റെ കത്തുകളും മെയിലുകളുമാണ് പുറത്തുവന്നത്. കേസിൽ വൻ ഗൂഡാലോചന…
Read Moreആപ്പിള്‍ വരുന്നു നമ്മ ബെന്ഗളൂരുവിലേക്ക് ?
ബെന്ഗലൂരു: ആപ്പിളിന്റെ ഐഫോണുകൾ ബെന്ഗളൂരുവിൽ നിർമ്മിക്കാനുള്ള നീക്കം നടക്കുന്നതായുള്ള വാർത്തകൾ കുറച്ചുകാലമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണവുമായി. തങ്ങളുടെ പുതിയ നിർമ്മാണ യൂണിറ്റ് ബെന്ഗളൂരുവിൽ ആയിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച പ്രൊപ്പോസൽ കമ്പനിയിൽ നിന്നും ലഭിച്ചെന്ന് കർണാടക സർക്കാറും വ്യക്തമാക്കി. ആഗോള കമ്പനിയെ കർണാടകത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് സർക്കാർ വാർത്താക്കുറിപ്പിറക്കിയത്. ആപ്പിൾ ഫോൺ അസംബ്ലിങ് യൂണിറ്റാണ് ബെന്ഗളൂരുവിൽ തുറക്കുന്നതെന്ന് സർക്കാർ അറിയിച്ചു. കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഖെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ ഐ ഫോൺ യൂണിറ്റ് തുടങ്ങുന്നത് വലിയ…
Read Moreബന്നാർഘട്ട നാഷണല്‍ പാര്‍ക്കില്‍ സഞ്ചാരികളെ സിംഹങ്ങള്‍ ആക്രമിച്ചു.ഞെട്ടിപ്പിക്കുന്ന വീഡിയോ ഇവിടെ കാണാം.
ബാംഗ്ലൂർ: നഗരത്തിലെ ബയോപാർക്കിൽ ടൂറിസ്റ്റുകൾ സഞ്ചരിച്ച ഇന്നോവ കാറിന് നേരെ സിംഹങ്ങളുടെ ആക്രമം. ഇത് രണ്ടാം തവണയാമ് ഇതേ വാഹനം ആക്രമിക്കപ്പെടുന്നത്. ബാംഗ്ലൂരിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലാണ് സംഭവം. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ആർക്കും തന്നെ അപകടമില്ല.സാധാരണയായി ഇവിടെയെത്തുന്നവർ സഫാരി ബസിലാണ് പാർക്കിനുള്ളിലേക്ക് പോകുന്നത്. രണ്ട് സിംഹങ്ങളാണ് വാഹനത്തെ അക്രമിക്കുന്നത്. ഒരെണ്ണം പിന്നിലും ഒരെണ്ണം മുന്നിലുമായാണ് അക്രമം നടത്തുന്നത്. പിൻ ഭാഗത്തെ ഗ്ലാസിന് മുകളിലായി സിംഹം തലയുയർത്തി നിൽക്കു്‌നനത് കാണാം. ഇന്നോവയ്ക്ക് പിന്നിലായി വന്ന സഫാരി ബസിലെ ഡ്രൈവറാണ് ചിത്രങ്ങൾ പകർത്തിയത്. ചില പ്രാദേശിക ചാനലുകളിൽ…
Read Moreഇന്നത്തെ ബജെറ്റ് ഒറ്റ നോട്ടത്തില്‍.
സാധാരണക്കാരായ നികുതി ദായകര്‍, ചെറുകിട ഇടത്തരം വ്യവസായികള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഇന്ന് പാര്‍ലമെന്റില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി അവതരിപ്പിച്ചത്. നോട്ട് നിരോധനം വലിയ വിജയമായിരുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നോട്ട് നിരോധനത്തിനന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നുവെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം ആരംഭിച്ചത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.1 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കും. 2017-18 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്ക് ഇത് 7.6 ശതമാനമായും 2018-2019 ആകുമ്പോഴേക്ക് ഇത് 7.8 ശതമാനമായും ഉയരുമെന്ന പ്രത്യാശയും ജെയ്റ്റ്‍ലി പ്രകടിപ്പിച്ചു. ഗ്രാമീണ മേഖലയ്ക്കും…
Read More