ബെംഗളൂരു : ഒരു തെരുവു മുഴുവൻ ചിത്രങ്ങൾ മാത്രം അതിൽ ലോകത്തിലെ അതി പ്രശസ്തരായവരുടെ ചിത്രങ്ങളുണ്ട് ആരും അറിയാത്ത സാധാരക്കാരുടെ ചിത്രങ്ങളുണ്ട്. ചിത്രങ്ങൾ കാണാം, ആസ്വദിക്കാം, വിൽക്കാം, വാങ്ങാം അതെ ചിത്രങ്ങൾക്കു മാത്രമായി ഒരു ദിനം നഗരത്തിൽ ഒരുങ്ങുന്നു. അതാണ് ചിത്ര സന്തെ ( മലയാളത്തിൽ ചിത്ര ചന്ത).
വരുന്ന 15 ന് ഞായറാഴ്ച ആർട്ട് ഗാലറിയിൽ ചിത്ര സന്തെ ഒരുങ്ങുന്നത്. കുമാര കൃപ റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ 1200 സ്റ്റാളുകളിലാണ് ഈ വർഷത്തെ ചിത്ര സന്തെ യുടെ കൗതുകം ഒളിപ്പിച്ചു വച്ചിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ചിത്രകാരൻ മാർ പങ്കെടുക്കും വാട്ടർ കളർ, ആക്രിലിക്, ഓയിൽ പെയിന്റ് തുടങ്ങിയവക്ക് പുറമെ കാർട്ടൂണുകൾ ചുമർചിത്രങ്ങൾ എന്നിവയും ആസ്വദിക്കുകയോ താൽപര്യമെങ്കിൽ വാങ്ങുകയോ ചെയ്യാം. ചിത്രകാരൻ മാരുമായി സംവദിക്കാനുള്ള അവസരവുമുണ്ട്.
രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ യാ ണ് പരിപാടി. കുമാര കൃപ റോഡിലെ വാഹന ഗതാഗതം പൂർണമായും നിരോധിക്കും സുരക്ഷാകാരണങ്ങളാൽ 30 സി സി ടി വി കാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മൂന്നു ലക്ഷം പേരാണ് ചിത്ര സന്തെ സന്ദർശിച്ചത്.
ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ മുഖേന ചിത്രങ്ങൾ വാങ്ങാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ ഒരു ദിവസത്തെ ചിത്രങ്ങളുടെ ചന്ത ഉൽഘാടനം ചെയ്യും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.