പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കണമെന്ന അപേക്ഷയുമായി ഇന്ത്യന്‍ വിമനക്കമ്ബനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു

ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലുകളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കണമെന്ന അപേക്ഷയുമായി ഇന്ത്യന്‍ വിമനക്കമ്ബനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു.എയര്‍ഇന്ത്യ, ജെറ്റ്‌എയര്‍വെയ്സ്,ഇന്റിഗോ,സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്ബനികളുടെ വിമാനങ്ങളാണ് പാകിസ്ഥാന്‍ വ്യോമപാതയിലൂടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നത്.അഹമ്മദാബാദ് പോലുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളാണ് പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത കൂടുതല്‍ ഉപയോഗിക്കുന്നത്. സാമ്പത്തിക  കാരണങ്ങളും ഇന്ത്യന്‍ കമ്ബനികളുടെ അപേക്ഷയ്ക്കു പിന്നിലുണ്ടെന്നാണ് സൂചന

Read More

പാകിസ്താനെ വാഴ്ത്തി ഇന്ത്യയെ അപമാനിച്ചെന്നും പ്രകോപിപ്പിച്ചെന്നും കാണിച്ച്‌ നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ രമ്യയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ബെംഗളൂരു: പാകിസ്താനെ വാഴ്ത്തി ഇന്ത്യയെ അപമാനിച്ചെന്നും പ്രകോപിപ്പിച്ചെന്നും കാണിച്ച്‌ നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ രമ്യയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി.നേരത്തെ പാകിസ്താനിലേക്ക് പോകുന്നത് നരകതുല്യമാണെന്ന കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനക്കെതിരെ പാകിസ്താന്‍ നരകമല്ലെന്ന പരാമര്‍ശം പ്രമുഖ തെന്നിന്ത്യന്‍ നടിയായ രമ്യ നടത്തിയിരുന്നു.ഞായറാഴ്ച്ച മാണ്ഡ്യയില്‍ നടന്ന ചടങ്ങിലായിരുന്നു രമ്യയുടെ പാകിസ്താന്‍ പരാമര്‍ശം. “പാകിസ്താനിലേക്ക് പോകുന്നത് നരക തുല്യമാണെന്നാണ് മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്. എന്നാല്‍ അത് തെറ്റാണ്. നമ്മളെ പോലുള്ളവരാണ് അവിടെയുള്ളത്,വ്യത്യാസമില്ല. അവര്‍ ഞങ്ങളെ നല്ല രീതിയില്‍ സ്വീകരിച്ചു” എന്നായിരുന്നു രമ്യയുടെ പാകിസ്താന്‍…

Read More

ഒളിമ്പിക് മാരത്തണിനിടെ വെള്ളം നല്‍കിയില്ലെന്ന മലയാളി താരം ഒ.പി.ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

ഒളിമ്പിക് മാരത്തണിനിടെ വെള്ളം നല്‍കിയില്ലെന്ന മലയാളി താരം ഒ.പി.ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ജെയ്ഷ ഉന്നയിച്ചത് മുഴുവന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്ന് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തങ്ങള്‍ നല്‍കിയ എനര്‍ജി ഡ്രിങ്ക് ജെയ്ഷയും കോച്ചും വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്ന് ഫെഡറേഷന്‍ പറഞ്ഞു.ഫിനിഷിങ് പോയിന്റില്‍ തളര്‍ന്നു വീണപ്പോള്‍ അവിടെ ഇന്ത്യന്‍ ഡോക്ടറോ മെഡിക്കല്‍ സംഘമോ ഉണ്ടായിരുന്നില്ലെന്നും ജെയ്ഷ പറഞ്ഞു. ഓടിയെത്തി ട്രാക്കില്‍ തളര്‍ന്നുവീണ ജെയ്ഷയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ഏഴ് ബോട്ടില്‍ ഗ്ലൂക്കോസ് കയറ്റിയശേഷമാണ് ഡിസ്ച്ചാര്‍ജ് ചെയ്തത്. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ഫെഡറേഷന്‍ നിഷേധിച്ചു.

Read More

മുഹമ്മദ് അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍

നാദാപുരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. വളയം സ്വദേശിയായ നിധിന്‍ ആണ് അറസ്റ്റിലായത്. ഇയാളാണ് പ്രതികള്‍ക്ക് ഇന്നോവ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പ്രാദേശിക ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പ്രതികളുടെ പേരു വിവരങ്ങളടക്കമുള്ള എല്ലാവിവരങ്ങളും പൊലീസിന് ലഭിച്ചു..കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല.

Read More

മുന്‍ സിംഗപ്പൂര്‍ പ്രസിഡന്‍റ് എസ്.ആര്‍ നാഥന്‍ അന്തരിച്ചു

മുന്‍ സിംഗപ്പൂര്‍ പ്രസിഡന്‍റ് എസ്.ആര്‍ നാഥന്‍ അന്തരിച്ചു.92 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.സിംഗപ്പൂരിന്‍്റെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം പ്രസിഡന്‍റ് പദവി വഹിച്ച ആള്‍ കൂടിയാണ് ഇന്ത്യന്‍ വംശജനായ എസ് ആര്‍ നാഥന്‍.. മൂന്നാഴ്ച മുന്‍പ്  പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് എസ് ആര്‍ നാഥനെ സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സിംഗപ്പൂര്‍ പ്രധാനമന്ത്രി ആണ് മരണ വിവരം സ്ഥിരീകരിച്ചത്.

Read More

കശ്മീരില്‍ രാഷ്ട്രീയ പ്രശ്നപരിഹാരമാണ് വേണ്ടതെന്ന് സുപ്രീംകോടതി

സംഘര്‍ഷം തുടരുന്ന കശ്മീരില്‍ രാഷ്ട്രീയ പ്രശ്നപരിഹാരമാണ് വേണ്ടതെന്ന് സുപ്രീംകോടതി. സംഘര്‍ഷം രൂക്ഷമായ കശ്മീരില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അല്ലാതെ കോടതിയ്ക്ക് എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.കശ്മീര്‍ പ്രശ്നത്തിന് വ്യത്യസ്ത തലങ്ങളുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി പരിഹരിക്കേണ്ട ഒന്നാണിത്. എല്ലാം കോടതിയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല. ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കശ്മീര്‍ പ്രശ്നപരിഹാരം തേടി പ്രധാനമന്ത്രിയെ കണ്ട ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി…

Read More

ബിയര്‍-വൈന്‍ പാര്‍ലറുകള്‍ കൂട്ടത്തോടെ ഫോര്‍ സ്റ്റാര്‍ പദവിയിലേക്ക്

പുതിയ മദ്യനയത്തില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കുമെന്ന പ്രതീക്ഷയോടെ സംസ്ഥാനത്തെ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ കൂട്ടത്തോടെ ഫോര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയരുന്നു. ബാര്‍ പൂട്ടിയതിനുശേഷം ഇതുവരെ 74 ബിയര്‍-വൈന്‍ പാര്‍ലറുകളാണ് ഫോര്‍സ്റ്റാര്‍ ലൈസന്‍സ് നേടിയത്.പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ സംസ്ഥാനത്തെ 730 ബാറുകളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയത്

Read More

തെരുവ് നായയുടെ ആക്രമണം:യുവാവ് പേ വിഷബാധയേറ്റ് മരിച്ചു

  തെരുവ് നായയുടെ കടിയേറ്റ്  മരിച്ച സംഭവത്തിന് പിന്നാലെ  മറ്റൊരു സംഭവം കൂടി.   കൊട്ടാരക്കാര വേലംകോണം  പുത്തന്‍ വീട്ടില്‍ ഉണ്ണികൃഷ്ണ നാണ് തെരവ് നായയുടെ കടിയേറ്റ് മരിച്ചത്. പേ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.രണ്ടുദിവസം മുന്പാണ് ഉണ്ണികൃഷ്ണന് പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഒരു മാസം മുന്പ് നായ കടിച്ചെങ്കിലും ചികിത്സ തേടാന്‍ കൂട്ടാക്കാതിരുന്നില്ല. എന്നാല്‍ പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു .

Read More

സുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ നോർത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 25 ന്.കെ എൻ എൻ എസിന്റെ പൂക്കള മത്സരം അടുത്ത മാസം നാലിന്.

ബെംഗളുരു : സുവർണ കേരള സമാജം ബാംഗളൂർ നോർത്ത് സോണിന്റെ ഓണാഘോഷ പരിപാടികൾ അടുത്ത മാസം 25 ന് കെംപാപുര സിന്ധി കോളേജ് ഓഡിറ്റോറിയത്തിൽ, കായിക മൽസരങ്ങൾ ഒൻപതാം തീയതി കെംപാ പുര സൺറൈസ് സ്കൂൾ ഗ്രൗണ്ടിൽ. ബന്ധപ്പെടേണ്ട നമ്പറുകൾ : 9739322045,9986126155. ഓണാഘോഷത്തിന്റെ ഭാഗമായി കെ എൻ എൻ എസ് സംഘടിപ്പിക്കുന്ന പൂക്കള മൽസരം അടുത്ത മാസം നാലിന്.പീനിയ കരയോഗം വാർഷിക കുടുംബമേള വേദിയിൽ നടക്കുന്ന മത്സരത്തിൽ 10000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം.7500, 5000 എന്നിവ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ.…

Read More

നമ്മ മെട്രോയിലും ഇനി സീറ്റ് സംവരണം.ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ചേർന്ന് 20 സീറ്റുകൾ സംവരണം ചെയ്തു, അവരില്ലെങ്കിൽ സംവരണമില്ലാത്തവർക്ക് ഇരിക്കാം.

ബെംഗളൂരു : ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും നമ്മ മെട്രോയിൽ സീറ്റു സംവരണം ചെയ്തു.ഓരോ ട്രൈനിലും ഇരുപതു വീതം, ഇന്നലെ മുതൽ ഇത് നടപ്പായി. അർഹരായ യാത്രക്കാർ ഇല്ലാത്ത പക്ഷം എല്ലാവർക്കും ഈ സീറ്റ് ഉപയോഗിക്കാം എന്നാൽ മുതിർന്നവരോ ശാരീരിക ആസ്വാസ്ഥ്യമുള്ളവരോ സ്ത്രീകളോ കയറുകയാണെങ്കിൽ സംവരണം ചെയ്ത സീറ്റ് അവർക്ക് വിട്ടുനൽകണം.

Read More