റോം: ഇറ്റലിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നോര്‍ഷിക്കു 10 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി പെറുജിയയിലാണു പ്രഭവ കേന്ദ്രം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ഭൂകമ്പം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുരുങ്ങിക്കിടക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read MoreYear: 2016
തെരുവ് നായ്ക്കളെ കൊല്ലാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കത്തിനെതിരെ ദേശീയ മൃഗക്ഷേമ ബോര്‍ഡ്
അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കത്തിനെതിരെ ദേശീയ മൃഗക്ഷേമ ബോര്‍ഡ്. നായക്കളെ കൊല്ലരുതെന്ന് മൃഗക്ഷേമബോര്‍ഡ് നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും സുപ്രീം കോടതി ഉത്തരവിന്റെ ലംഘനവുമാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ആര്‍എം ഖര്‍ബ് പറഞ്ഞു. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിന് പിന്നാലെയാണ് അക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
Read Moreകലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സഹായികളെയും, സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവ്
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സഹായികളെയും, സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവ്. മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളായ മുരുകന്‍, വിബിന്‍, അരുണ്‍, അനീഷ് എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക.ആറ് പേരെയും നോട്ടീസ് അയച്ചു വിളിപ്പിച്ച് സമ്മതം വാങ്ങിയതിനെ തുടര്‍ന്നാണ് ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി നുണപരിശോധനയ്ക്ക് ഉത്തരവിട്ടത്
Read Moreഇന്ത്യന്‍ നാവിക സേനക്കു വേണ്ടി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തന്ത്രപ്രധാന അന്തര്‍വാഹിനിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
ഇന്ത്യന്‍ നാവിക സേനക്കു വേണ്ടി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തന്ത്രപ്രധാന അന്തര്‍വാഹിനിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. നാവികസേന യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ‘സ്കോര്‍പീന്‍ ക്ളാസ്’ അന്തര്‍വാഹിനിയെ പറ്റിയുള്ള രഹസ്യങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.3500 കോടി ഡോളറിന്റെ ഇടപാടാണ് ഫ്രഞ്ച് കമ്ബനിയായ ഡി.സി.എന്‍.എസുമായി ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നത്. ഐ.എന്‍.എസ് കല്‍വാരി എന്ന അന്തര്‍വാഹിനിയുള്‍പ്പെടെ ആറ് സ്കോര്‍പീന്‍ ക്ളാസ് അന്തര്‍വാഹിനികളാണ് ഡി.സി.എന്‍.എസ് ഇന്ത്യക്കു വേണ്ടി നിര്‍മ്മിക്കുന്നത്. 2015ല്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി ഇന്ത്യന്‍ നാവിക സേനക്ക് അന്തര്‍വാഹിനി കൈമാറാനിരിക്കെയാണ് ഗുരുതരമായ രഹ്യസ്യ ചോര്‍ച്ച ഉണ്ടായിരിക്കുന്നത്, രഹസ്യങ്ങള്‍ ചോര്‍ന്ന വിവരം ആസ്ട്രേലിയന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Read Moreഇന്ന് ജൻമാഷ്ടമി നഗരത്തിലെ കൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ;ഇസ്കോണിൽ ഉൽസവം 24നും 25നും
ബെംഗളൂരു: കൃഷ്ണ ജൻമദിനമായ ഇന്ന് നഗരത്തിൽ എല്ലാ കൃഷ്ണ ക്ഷേത്രങ്ങളും വിപുലമായ പരിപാടികളോടുകൂടി ജൻമാഷ്ടമി ആഘോഷിക്കുന്നു. പ്രധാന ശ്രീകൃഷ്ണ ക്ഷേത്രമായ മഹാലക്ഷ്മി ലേഔട്ടിൽ ഇസ് കോണിൽ വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ഇന്നും നാളെയുമായാണ് പരിപാടികൾ.108 തരം ഭക്ഷണ പദാർത്ഥങ്ങളാണ് ഭഗവാന് നിവേദിക്കാനായി ഒരുക്കിയിരിക്കുന്നത്, ടൺ കണക്കിന് ശർക്കര പൊങ്കൽ ഭക്തർക്ക് പ്രസാദമായി നൽകാൻ തയ്യാറാക്കിയിട്ടുണ്ട്. കേസരി ,പനിനീർ, തുടങ്ങിയവ ചേർത്ത ജലത്തിൽ ഇന്ന് ഭഗവാന് അഭിഷേകം നടക്കും. ഇന്നു രാത്രിയോടെ തൈര്, പാല് ,നെയ്യ് ,തേൻ, ഇളനീർ തുടങ്ങിയ വ ചേർത്ത് ഗംഗാജലത്തിൽ…
Read Moreസൂക്ഷിക്കുക! ബസിലും മയക്കുമരുന്നു നൽകി കൊള്ള നടത്തുന്ന സംഘങ്ങൾ സജീവം. ഇന്നലത്തെ നിർഭാഗ്യവാൻ ഒരു മലയാളി.
ബെംഗളൂരു: മൈസൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് കർണാടക ആർ ടി സി യുടെ “രാജഹംസ “യിൽ യാത്ര ചെയ്ത മലയാളിയെ സഹയാത്രികൻ മയക്കുമരുന്ന് ശീതളപാനീയത്തിൽ കലക്കി നൽകി കൊള്ളയടിച്ചു. ലിംഗ രാജപുരം സ്വദേശി സുജയ് എന്നയാൾക്കാണ് ഈ ദുര്യോഗം നേരിട്ടത്. 50000 രൂപ മൊബൈൽ സ്വർണമാല മോതിരം വാച്ച് പാസ്പോർട്ട് എന്നിവ നഷ്ടപ്പെട്ടവയിൽ പെടുന്നു. ബെംഗളൂരു മൈസൂർ റോഡ് സാറ്റലൈറ്റ് ബസ്റ്റാന്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലാക്കുകയായിരുന്നു. ഇടക്കിടെ ബോധക്ഷയം സംഭവിക്കുന്നുണ്ട് ,അമിത ഡോസ് മരുന്നാണ് കാരണമെന്ന് ഡോക്ടർമാർ. സ്വകാര്യ കമ്പനി ജീവനക്കാരനായ സുജയ് മൈസൂരിൽ…
Read Moreഐഎസിനുതിരെ പോരാട്ടം ശക്തമാക്കി തുര്‍ക്കി
ഐഎസിനുതിരെ പോരാട്ടം ശക്തമാക്കി തുര്‍ക്കി. ഐ എസ് കേന്ദ്രമായ ജരാബ്ലസിലും കുര്‍ദ് സ്വാധീന മേഖലയായ മാന്‍ബിജിലും സൈന്യം ആക്രമണം നടത്തി. കഴിഞ്ഞ ദിവസം വിവാഹചടങ്ങിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ അറുപതോളംപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് തുര്‍ക്കി രംഗത്തെത്തിയത്.നാറ്റോ അംഗവും അമേരിക്കന്‍ സഖ്യസേനയുടെ ഭാഗവുമായ തുര്‍ക്കി ഐെസിന്റെ മുഖ്യശത്രുവായി മാറിയിരിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.
Read Moreകേരള ബാങ്കിന്റെ പ്രവര്‍ത്തനം ആറുമാസത്തിനുള്ളില്‍ തുടങ്ങുവാനുള്ള രൂപരേഖ തയ്യാറായി
കേരള സര്‍ക്കാരിന്റെ പദ്ധതിയായ കേരള ബാങ്കിന്റെ പ്രവര്‍ത്തനം ആറുമാസത്തിനുള്ളില്‍ തുടങ്ങുവാനുള്ള രൂപരേഖ തയ്യാറായി. എസ്.ബി. ടി. ബാങ്ക് എസ്.ബി. ഐ.യില്‍ ലയിച്ചതോടു കൂടി കേരളം ആസ്ഥാനമായുള്ള ഒരു ബാങ്ക് ഇല്ല എന്ന പ്രശ്നത്തിനാണ് ഇതോടുകൂടി പരിഹാരമാകുന്നത്.സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയവ ലയിപ്പിച്ചുകൊണ്ടാണ് ആദ്യഘട്ടത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.സംസ്ഥാന സഹകരണ ബാങ്കിന് 16000 കോടിരൂപയുടെയും ജില്ലാ ബാങ്കുകള്‍ക്ക് 47000 രൂപ കോടിയു ടെയും മൂലധ നമാണ് നിലവിലുള്ളത്. എല്ലാ ഗവണ്‍മെന്റ് ജീവനക്കാരുടെയും ശമ്ബളം ഉള്‍പ്പെടെ സര്‍ക്കാര്‍ സംബന്ധ മായ എല്ലാ സര്‍വ്വീസുകളും…
Read Moreഉസൈൻ ബോൾട്ട് ബ്രസീലിയൻ വിദ്യാർഥിയോടൊപ്പം വിജയം ആഘോഷിക്കുന്ന ചൂടൻ ചിത്രങ്ങൾ പുറത്തായി
റിയോ: ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് പുതിയ വിവാദത്തില്‍, ഒളിംപിക്സിലെ ചരിത്ര ട്രിപ്പിള്‍ ട്രിപ്പിളിന് ശേഷം ആഘോഷിയ്ക്കാന്‍ പെണ്‍കുട്ടിയോടൊപ്പം രാത്രി പങ്കിട്ട ഉസൈന്‍ ബോല്ട്ടിന്‍റെ ചിത്രങ്ങള്‍ വൈറല്‍ ആകുകയാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ജെഡി ഡ്യുവര്‍ട്ട് എന്ന ഇരുപതുകാരി റിയോയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. തന്നോടൊപ്പമുള്ളത് താരമാണെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു എന്നു പ്രഖ്യാപിച്ച പെണ്‍കുട്ടി വേഗത്തിന്‍റെ താരമായ ഉസൈനോട് ഒപ്പം ചിലവിട്ട നിമിഷങ്ങളെ ‘നോര്‍മല്‍’ എന്നും വിശേഷിപ്പിച്ചു. ഞായറാഴ്ച മുപ്പതാം പിറന്നാള്‍ ആഘോഷിച്ച ഉസൈന്‍ തന്‍റെ മൂന്നാമത്തേതും അവസാനത്തേതുമായ ഒളിമ്പിക്സിലെ വിജയം സ്വയം മറന്ന്…
Read Moreകൂടുതൽ കാശു കൊടുത്തു ജൈവ പച്ചക്കറി വാങ്ങുന്നവർ ശ്രദ്ധിക്കുക.നിങ്ങൾ കബളിപ്പിക്കപ്പെടുന്നു
ജൈവ പച്ചക്കറി എന്ന പേരില്‍ ഹോര്‍ട്ടികോര്‍പ്പ് വന്‍ വില ഈടാക്കി വിറ്റ പച്ചക്കറിയില്‍ മാരക കീടനാശിനി സാന്നിദ്ധ്യം. സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി അമൃതം എന്ന പേരില്‍ വിറ്റഴിച്ച പച്ചക്കറിയിലാണ് വിഷ സാന്നിദ്ധ്യമുണ്ടായിരുന്നതായി കാര്‍ഷിക സര്‍വ്വകലാശാല കണ്ടെത്തിയത്. പരിശോധനാ ഫലം പുറത്തായതോടെ പദ്ധതി അവസാനിപ്പിച്ച ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് പിഴ ചുമത്തി തടിതപ്പാനൊരുങ്ങുകയാണ്. പുറത്തുനിന്നെത്തുന്ന പച്ചക്കറി സുരക്ഷിതമല്ലെന്ന് വ്യാപക പ്രചാരണം വന്നതോടെയാണ് ഹോര്‍ട്ടികോര്‍പ്പ് ജൈവ പച്ചക്കറി ചന്ത തുടങ്ങുന്നത്. തെരഞ്ഞെടുത്ത പത്ത് കര്‍ഷകരുടെ തോട്ടത്തില്‍ നിന്ന് കാര്‍ഷിക സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സാമ്പിളെടുക്കണം. വിഷമില്ലെന്ന്…
Read More