ആംനെസ്റ്റി വിവാദം: പ്രതിഷേധം പരമേശ്വരക്കെതിരെ; വിഷയം “കുട്ടിക്കളി” യല്ല കേന്ദ്ര സംസ്ഥാന നേതാക്കൾ ഇടപെടുന്നു.

ബെംഗളുരു: ഒരാഴ്ചയോളമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ആംനെസ്റ്റി വിവാദം പുതിയ ദിശയിലേക്ക്, ഇതുവരെ സംഘ പരിവാറിന്റെ വിദ്യാർത്ഥി സംഘടനയായ എ ബി വി പി നയിച്ചിരുന്ന പ്രക്ഷോഭം, ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ പ്രസ്താവനയോടെ ബി.ജെ.പിയുടെ കേന്ദ്ര സംസ്ഥാന നേതാക്കൾ ഏറ്റെടുക്കുന്ന നിലയിലെത്തി. അധാർമികവും ഹീനവുമായ ലക്ഷ്യങ്ങളിലൂടെ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് അരുൺ ജെയ്റ്റ് ലി.രാജ്യം ഇത്രയേറെ വില നൽകിയിട്ടും ചില രാഷ്ട്രീയക്കാരുടെ ചിന്താഗതി ഇനിയും മാറിയിട്ടില്ലെന്ന് ജെഎൻ യു വിവാദം കൂടി പരാമർശിച്ച് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു. വിവാദ ജെൻ യു വിദ്യാർത്ഥികൾക്ക്…

Read More

റിയോ ഒളിമ്പിക്സ് നു കൊടിയിറക്കം: ഇനി 2020 ല്‍ ജപ്പാനിലെ ജപ്പാനിലെ ടോക്കിയയില്‍

31 ാമത് വിശ്വകായികമേളയ്ക്ക് കൊടിയിറക്കം. ഇനി 2020 ല്‍ ജപ്പാനിലെ ജപ്പാനിലെ ടോക്കിയയില്‍ . വര്‍ണാഭമായ ചടങ്ങുകളോടെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് സമാപനച്ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യക്കു റിയോ ഒളിമ്ബിക്സില്‍ ആദ്യ മെഡല്‍ സമ്മാനിച്ച സാക്ഷി മാലിക്കാണ് സമാപന ചടങ്ങില്‍ ഇന്ത്യന്‍ ദേശീയപതാകയേന്തിയത്. ഒളിമ്ബിക് പതാക ടോക്കിയോ ഗവര്‍ണര്‍ യുറീക്കോ കോയിക്കെയ്ക്കു കൈമാറിയതോടെ റിയോ ഒളിംപിക്സിന് തിരശീല വീണു.

Read More

“ഒത്തു പിടിച്ചാല്‍ സ്പെഷ്യല്‍ ട്രെയിനും പോരും” ഒന്ന് ശ്രമിച്ചു നോക്കിയാലോ? ഓണസദ്യ നാട്ടില്‍ കഴിക്കാലോ??

ബെന്ഗലൂരു : മലയാളികള്‍ ജാതി മത വര്‍ണ വര്‍ഗ ഭേദമന്യേ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം,തൂശനിലയില്‍ പതുകൂട്ടം കറികളും മായി പഴവും പായസവും പപ്പടവും ചേര്‍ത്തുള്ള ഉത്തര കേരളത്തിലാണെങ്കില്‍ ചിക്കനും ചേര്‍ത്തുള്ള ഒരു സദ്യ എല്ലാവരുടെയും ഗൃഹാതുരത്വത്തിന്റെ ഒരു ഭാഗമാണ് അത് സ്വന്തം അമ്മ സ്വന്തം കൈകൊണ്ടു വിളമ്പി തരുമ്പോള്‍ ..ഹോ ..തകര്‍ത്തു അല്ലെ ..സാധാരണ ഈ ഒരു സ്വപ്നവും മനസ്സില്‍ താലോലിച്ചു കൊണ്ടാണ് നമ്മളില്‍ നല്ലൊരു ശതാമാനവും ഇല്ലാത്ത ലീവ് ഉണ്ടാക്കി അവസാന നിമിഷങ്ങളില്‍ ഉറപ്പിച്ച ലീവ് ഉപയോഗപ്പെടുത്തി നാട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുന്നത്.ഇതുവരെ…

Read More

ആംനെസ്റ്റിക്ക് പിന്തുണയുമായി ആഭ്യന്തര മന്ത്രി പരമേശ്വര; എ ബി വി പി 48 മണിക്കൂർ ധർണ തുടരുന്നു.

ബെംഗളൂരു:കാശ്മീരിലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ ആംനെസ്റ്റി യുടെ വിവാദ ഇടപെടലിൽ ആംനെസ്റ്റിക്ക് പിന്തുണയുമായി, കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. കാശ്മീർ ജനതക്ക് പിൻതുണ നൽകുക മാത്രമാണ്  ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ചെയ്തത്, രാജ്യദ്രോഹപരമായി സംഘടന എന്തെങ്കിലും ചെയ്തതായി വിശ്വസിക്കുന്നില്ല. എ ബി വി പി പ്രശ്നം വഷളാക്കാനാണ് ശ്രമിക്കുന്നത് എന്നും ആഭ്യന്തര മന്ത്രി. ബെംഗളൂരുവിൽ ആംനെസ്റ്റി വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഇതു വരെ ദേശവിരുദ്ധ പ്രവർത്തനം നടത്തിയ തായി തനിക്കറിവില്ല. കാശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് ഒരു ചർച്ച സംഘടിപ്പിക്കുകയാണ് അവർ ചെയ്തത്. ചില…

Read More

അസാധരണ ഉത്തരവിലൂടെ സ്വാശ്രയ കോളേജുകളിലെ മുഴുവൻ മെഡിക്കൽ സീറ്റുകളും സർക്കാർ ഏറ്റെടുത്തു .ന്യുനപക്ഷ സ്ഥാപനങ്ങൾക്കും ബാധകം.ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനം എന്ന് എം ഇ എസ്. മാനേജ്മെന്റുകൾ കോടതിയിലേക്ക്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളും സർക്കാർ ഏറ്റെടുത്തു. മാനേജ്മെന്റ് ക്വാട്ടയിലും എൻആർഐ ക്വാട്ടയിലും സർക്കാർ പ്രവേശനം നടത്തും. അസാധാരണ ഉത്തരവിലൂടെയാണ് സർക്കാർ നടപടി. മാനേജ്മെന്റുകൾ ധാരണക്ക് തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്‍റെ നിര്‍ണ്ണായക തീരുമാനം. സ്വാശ്രയ മെഡിക്കൽ പ്രവേശന തർക്കം തുടരുന്നതിനിടെയാണ് അസാധാരണ ഉത്തരവിലൂടെ സർക്കാർ മുഴുവൻ സീറ്റുകളും ഏറ്റെടുത്തത്. സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റിൽ സംസ്ഥാന പ്രവേശനപരീക്ഷാ പട്ടികയിൽ നിന്നും പ്രവേശനം നടത്തും. മാനേജ്മെന്റ്, എൻഐർഐ ക്വാട്ടകളിലേക്ക് നീറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തന്നെ പ്രവേശനം നടത്തും. ന്യൂനപക്ഷ പദവിയുള്ള…

Read More

” പൊളിച്ചടുക്കൽ ” ഇരകൾ ആയവരുടെ കൂട്ടായ്മയുണ്ടാക്കാൻ രാജീവ് ചന്ദ്രശേഖർ എം.പി.

ബെംഗളൂരു : കർണാടകയിൽ നിന്നുള്ള രാജ്യസഭ എം പി യും വ്യവസായിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖർ ബി.ബി.എം.പിയുടെ “പൊളിച്ചടുക്കൽ” നടപടിക്ക് ഇരയായവരുടെ കൂട്ടായ്മക്ക് ശ്രമം നടത്തുന്നു. വരുന്ന 27 ന് പരിപാടികൾ കൂടിച്ചേരാമെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിക്കുന്നത്. കാര്യപരിപാടി പിന്നീട് അറിയിക്കും.

Read More

കൊച്ചി വാഴക്കാലയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

കൊച്ചി വാഴക്കാലയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. തൃപ്പൂണിത്തുറ എആര്‍ ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്റ് സാബു മാത്യുവാണ് മരിച്ചത്. കയ്യിലുണ്ടായിരുന്ന പിസ്റ്റലില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് കരുതുന്നത്

Read More

നെയ്മര്‍ ബ്രസീല്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു

ബ്രസീല്‍ ക്യാപ്റ്റന്‍ പദവിയില്‍നിന്ന് നെയ്മര്‍ മടങ്ങുന്നു. ബ്രസീലിന് ഒളിമ്ബിക്സ് ചരിത്രത്തിലെ ആദ്യ ഫുട്ബോള്‍ സ്വര്‍ണം നേടിക്കൊടുത്തതിന് പിന്നാലെ ഇരുപത്തിനാലുകാരനായ ക്യാപ്റ്റന്‍ നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു.ഒളിമ്ബിക്സ് സ്വര്‍ണ നേട്ടത്തോടെ ടീമിനായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചെന്ന് വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നെയ്മര്‍ പറഞ്ഞു.കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ തോല്‍വിയുടെ ആഘാതത്തിന് ശേഷമാണ് ബ്രസീല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നെയ്മര്‍ എത്തിയിരുന്നത്.നായകനെന്ന നിലയിലുള്ള അമിത സമ്മര്‍ദ്ദമാണ് നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടു.

Read More

ഊര്ജിത് പട്ടേല്‍ പുതിയ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍.

ന്യൂഡല്‍ഹി :  റിസേര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന ഉര്ജിത് പട്ടേലിനെ ഗവര്‍ണര്‍ ആയി നിയമിച്ചു,ഇപ്പോഴത്തെ ഗവര്‍ണര്‍ ശ്രീ രഘുറാം രാജന്‍ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ഊര്ജിത് പട്ടേല്‍ നിയമിതനായത്.വരുന്ന സെപ്റ്റംബര്‍ നാലിന് അദ്ദേഹം ചുമതല ഏല്‍ക്കും,അടുത്ത മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കാബിനെറ്റ്‌ സെക്രട്ടേറി അധ്യക്ഷനായുള്ള ഫിനാന്‍ഷ്യല്‍ സെക്ടര്‍ രേഗുലെറ്റൊരി അപ്പൊ യിന്മേന്റ്റ്‌ സേര്‍ച്ച്‌ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിയമനം. യലേ സര്‍വകലാശാലയില്‍ നിന്നും പി എച്ച് ഡി യും ഒക്സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയില്‍ നിന്നും എം ഫില്ലും എടുത്തിട്ടുള്ള ഉര്ജിത് പട്ടേല്‍ ഐ എം എഫിലും…

Read More

കണ്ണൂരിൽ കുത്തുപറമ്പിനടുത്ത് ബോംബ് സ്ഫോടനം; ഒരാൾ മരിച്ചു.

കണ്ണൂർ : കൂത്തുപറമ്പിനടുത്ത് കോട്ടയം പൊയിലിൽ സ്ഫോടനത്തിൽ യുവാവ് മരിച്ചു. ബിജെപി പ്രവർത്തകനായ ദീക്ഷിത് (23) ആണ് മരിച്ചത്. സ്ഫോടകവസ്തു നിർമ്മാണത്തിനിടയിലാണ് സംഭവം എന്ന് സംശയിക്കുന്നു. ബി ജെ പി പ്രപരത്തകനായ  പ്രദീപൻ എന്നയാളുടെ വീട്ടിലാണ് സ്ഫോടനം.

Read More
Click Here to Follow Us