ആംനെസ്റ്റി വിവാദം: പ്രതിഷേധം പരമേശ്വരക്കെതിരെ; വിഷയം “കുട്ടിക്കളി” യല്ല കേന്ദ്ര സംസ്ഥാന നേതാക്കൾ ഇടപെടുന്നു.

ബെംഗളുരു: ഒരാഴ്ചയോളമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ആംനെസ്റ്റി വിവാദം പുതിയ ദിശയിലേക്ക്, ഇതുവരെ സംഘ പരിവാറിന്റെ വിദ്യാർത്ഥി സംഘടനയായ എ ബി വി പി നയിച്ചിരുന്ന പ്രക്ഷോഭം, ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ പ്രസ്താവനയോടെ ബി.ജെ.പിയുടെ കേന്ദ്ര സംസ്ഥാന നേതാക്കൾ ഏറ്റെടുക്കുന്ന നിലയിലെത്തി.

അധാർമികവും ഹീനവുമായ ലക്ഷ്യങ്ങളിലൂടെ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് അരുൺ ജെയ്റ്റ് ലി.രാജ്യം ഇത്രയേറെ വില നൽകിയിട്ടും ചില രാഷ്ട്രീയക്കാരുടെ ചിന്താഗതി ഇനിയും മാറിയിട്ടില്ലെന്ന് ജെഎൻ യു വിവാദം കൂടി പരാമർശിച്ച് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു. വിവാദ ജെൻ യു വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിക്കാൻ കോൺഗ്രസ് ഉപാ ധ്യക്ഷൻ രാഹുൽ ഗാന്ധി ക്യാംപസ്  സന്ദർശിച്ചത് അദ്ദേഹം ഓർമിപ്പിച്ചു.

  കെംപെഗൗഡ ബസ് സ്റ്റേഷൻ എന്തുകൊണ്ടാണ് 'മജസ്റ്റിക്' എന്ന് വിളിക്കപ്പെടുന്നത് എന്ന് അറിയാമോ ?

രാജ്യസുരക്ഷ വച്ചാണ് കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നതെന്ന് ബിജെപി വക്താവ് എസ് പ്രകാശ് കുറ്റപ്പെടുത്തി.കേന്ദ്ര നേതൃത്വത്തിന്റെ  നിർദ്ദേശത്തെ തുടർന്നാണ് ജി പരമേശ്വര ആംനെസ്റ്റിയെ കുറ്റ വിമുക്തരാക്കിയത്.  അന്വേഷണ നടക്കുകയാണ് റിപ്പോർട്ട് നൽകാതെ അവരെ കുറ്റവിമുക്തതമാക്കുന്നത് ഉചിതമല്ല.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
[masterslider id="10"]

Related posts