ദില്ലി: നിയന്ത്രണ രേഖയില്‍ അതിർത്തി കടന്ന് ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ മിന്നലാക്രമണം നടത്തി. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായിരുന്ന ഭീകര ക്യാമ്പുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്താനായെന്നും കരസേന മേധാവി ദർബീർ സിംഗ് സുഹാഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈനിക നടപടികളെ കുറിച്ച് പാകിസ്ഥാനെ നേരത്തെ അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടി തുടങ്ങിയത്. രാവിലെ ആറുവരെ ഇത് നീണ്ടു. ഭീകര ക്യാമ്പുകള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന എട്ടു സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണം. നിയന്ത്രിതതലത്തിലുള്ള ആക്രമണമായിരുന്നു ഇതെന്ന് കരസേനാ…
Read MoreYear: 2016
വൈദേഹി മെഡിക്കല്‍ കോളേജ് ട്രസ്റ്റിയുടെ വീട്ടില്‍ 43 കോടിയുടെ അനധികൃത സ്വത്ത്;മെഡിക്കല്‍ സീറ്റുകള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുത്ത തലവരിപ്പണമാണോ എന്ന് സംശയം.
ബംഗളുരു: ബംഗളുരുവിലെ വൈദേഹി മെഡിക്കല്‍ കോളേജ് ട്രസ്റ്റിയുടെ വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് കണക്കില്‍ പെടാത്ത നാല്‍പ്പത്തിമൂന്ന് കോടി രൂപ പിടിച്ചെടുത്തു. മെഡിക്കല്‍ സീറ്റിനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ തലവരി പണം ആണിതെന്നാണ് വിവരം. ബംഗളുരു വൈറ്റ്ഫീല്‍ഡിലുള്ള വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ ട്രസ്റ്റികളിലൊരാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആദായ നികുതി വകുപ്പ് കണക്കില്‍ പെടാത്ത നാല്‍പത്തിമൂന്ന് കോടി രൂപ പിടിച്ചെടുത്തത്. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ കെട്ടുകളാക്കി വീടിനുകത്ത് പ്രത്യേക അലമാരകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മെഡിക്കല്‍ സീറ്റുകള്‍ക്കായി വിദ്യാര്‍ത്ഥികളില്‍…
Read Moreഓണത്തിന്റെ നഷ്ടം പൂജ നികത്തും, സ്വകാര്യ ബസുകൾ പകൽകൊള്ള ആരംഭിച്ചു. എറണാകുളത്തേക്ക് 2800 രൂപ, കോട്ടയത്തേക്ക് 2500 രൂപ.കേരള ആർ ടി സി യുടെ തത്കാൽ ടിക്കറ്റുകൾ ബാക്കി
ബെന്ഗളൂരു: ഓണവും കാവേരിവിഷയവും ഒന്നിച്ചുവന്നതോട് കൂടി സ്വകാര്യ കമ്പനികളുടെ കഴുത്തറപ്പന്‍ നടപടികള്‍ ഒന്നും ശരിക്ക് നടന്നില്ല.ഓണത്തിന്റെ തിരക്ക് തുടങ്ങിയ വെള്ളിയാഴ്ച ജനങ്ങളെ കൊള്ളയടിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് കാവേരി സംഘര്‍ഷത്തിന്റെ ഉച്ചസ്ഥായിയില്‍ കേരളത്തിലേക്ക് ബസുകള്‍ അയക്കാന്‍ സ്വകാര്യ ബസുകര്‍ക്ക് കഴിഞ്ഞില്ല എനു മാത്രമാല്ല.പ്രതീക്ഷിച്ച ഒരു ലാഭവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.അത് തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമമാണെന്ന് തോന്നുന്നു പൂജ അവധിയുടെ ബസ് ചാര്‍ജ് കേള്‍ക്കുമ്പോള്‍ തോന്നുന്നത്. ഏറണാകുളതെക്ക് 2800 രൂപ,തിരുവനന്തപുരതെക്ക് 2400രൂപ കോഴിക്കോട്ടേക്ക് 2150 രൂപ കണ്ണൂരിലേക്ക് 1500 രൂപ ,സാധാരണ വിലയേക്കാള്‍ രണ്ടു മടങ്ങാണ്…
Read Moreബ്ലാക്ക്ബെറി സ്മാർട്ട് ഫോൺ നിർമാണത്തിൽ നിന്നും പിന്മാറുന്നു.
ബ്ലൂംബെര്‍ഗ്: പ്രശസ്ത മൊബൈല്‍ കമ്പനിയായ ബ്ലാക്ക്‌ബെറി മൊബൈല്‍ നിര്‍മാണം നിര്‍ത്തുന്നു. സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ഈ തീരുമാനം എന്ന് കമ്പനി അറിയിച്ചു.ആവശ്യമായ ഹാര്‍ഡ് വെയര്‍ മറ്റൊരു കമ്പനിയില്‍ നിന്നും എത്തിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതായും കനേഡിയന്‍ കമ്പനിയായ ബ്ലാക്ക്‌ബെറി അറിയിച്ചു. പത്തു വര്‍ഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണ കമ്പനിയായിരുന്നു ബ്ലാക്ക്‌ബെറി. ആന്‍ഡ്രോയിഡിന്റെ കടന്നു വരവോടു കൂടി ബ്ലാക്ക് ബെറിയുടെ വിപണന മൂല്യം താഴോട്ട് പോവുകയായിരുന്നു.സെക്യൂരിറ്റി ആപ്ലിക്കേഷനടക്കമുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മാണത്തിലാണ് ഇനി ബ്ലാക്ക്‌ബെറി ഊന്നല്‍ നല്‍കുന്നത്. ബ്ലാക്‌ബെറി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Read Moreദസറ ഒരുക്കങ്ങൾ തുടരുന്നു;ആഡംബര ട്രെയിനിന് പുറമെ ” അംബാരി വിമാന” യാത്രയും, 4000 രൂപ മാത്രം.
മൈസൂരു : കാവേരി വിഷയത്തിന്റെ നിഴലുണ്ടായിരുന്നെങ്കിലും മൈസൂരു ദസറയാഘോഷത്തിൽ ഒരു കുറവും വരുത്താൻ സർക്കാർ തയ്യാറല്ല, സഞ്ചാരികളെ ആകർഷിക്കാൻ കർണാടക ടൂറിസം വികസന കോർപറേഷൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്. വ്യത്യസ്തമായ പരിപാടികളാണ് അതിനായി അവർ ഒരുക്കിയിരിക്കുന്നത്. അതിലേറ്റവും പുതിയതാണ് “അംബാരി വിമാനയാത്ര “. ഒക്ടോബർ ഒന്നുമുതൽ 15 വരെ ബെംഗളൂരു എച് എ എൽ വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന സർവ്വീസിന് ഒരാൾക്ക് 4000 രൂപയാണ് ടിക്കറ്റ് നിരക്ക്. എട്ട് സീറ്റുള്ള ബീച്ച് ക്രാഫ്റ്റ് വിമാനമാണ് ഉപയോഗിക്കുന്നത്. കൈരളി ഏവിയേഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് ” അം ബാരി…
Read Moreബെംഗളൂരു മലയാളിയായ സന്തോഷ് വിൽസന്റെയും കൊച്ചു മിടുക്കി മകൾ ഇസബെല്ലയുടെ പാട്ട് വീണ്ടും യൂട്യൂബിൽ വൈറലാകുന്നു.
ബെംഗളൂരു മലയാളിയായ സന്തോഷ് വിൽസന്റെ യും മകൾ ഇസബെല്ല ലിസ ജോർജിന്റെയും പാട്ട് യൂട്യൂബിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വീണ്ടും വൈറലാകുന്നു. ഓണത്തിന് ഇറങ്ങിയ മോഹൻ ലാലിന്റെ “ഒപ്പം ” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ “മിനുങ്ങും മിന്നാമിനുങ്ങേ” എന്ന് തുടങ്ങുന്ന ഗാനമാണ് അച്ഛനും മകളും പാടി തകർക്കുന്നത്. ഇതു വരെ വെറും അഞ്ചു ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ ഈ വീഡിയോ കണ്ടു കഴിഞ്ഞു. ” ഫോർ ദോസ് ആൾ ഡാഡ് – ഡോട്ടേഴ്സ് എന്നു എഴുതിക്കൊണ്ട് തുടങ്ങുന്ന ഗാന…
Read Moreഗംഭീര്‍ ഇന്ത്യന്‍ ടീമില്‍.
ദില്ലി: ദീര്‍ഘകാലമായി ഇന്ത്യന്‍ടീമിന് പുറത്തുനില്‍ക്കുന്ന ഗൗതം ഗംഭീര്‍ ന്യൂസിലാന്‍റിന് എതിരായ അടുത്ത ടെസ്റ്റില്‍ കളിക്കും. ഓപ്പണര്‍ കെ.എല്‍.രാഹുലിന് പരിക്കേറ്റതിനാല്‍ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഗംഭീറിന് അവസരം ലഭിച്ചത്. നേരത്തെ ഗംഭീര്‍ ശാരീരിക ക്ഷമത പരിശോധനയില്‍ വിജയിച്ചിരുന്നു. കോഹ്‌ലിയുടെ പിന്തുണയാണ് ഗംഭീറിന് ടീം ഇന്ത്യയിലേക്കുള്ള വാതില്‍ തുറക്കാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ദില്ലിയുടെ കളിക്കാറായിരുന്നു. ആ ബന്ധം ഗംഭീറിന് സഹായകരമായി എന്നാണ് റിപ്പോര്‍ട്ട്. കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ രാഹുല്‍ ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. പന്ത്രണ്ടാമന്‍ ശിഖര്‍ ധവാനാണ് രാഹുലിന് പകരം ഫീല്‍ഡ് ചെയ്തത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ്…
Read Moreപ്രതിഷേധം കനത്തതോടെ സഭ ഇന്നത്തേയ്‍ക്കു പിരിഞ്ഞു.
സ്വാശ്രയ പ്രശ്നത്തില്‍ ഇന്നും നിയമസഭ സ്തംഭിച്ചിച്ച് പ്രതിപക്ഷം. പ്രതിപക്ഷം നിരാഹാര സമരം നിയമസഭയില്‍ തുടങ്ങി. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരാണ് നിരാഹാര സമരം തുടങ്ങിയത്. രണ്ട് ലീഗ് എംഎല്‍എമാര്‍ അനുഭാവ സത്യഗ്രഹവും തുടങ്ങി. ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തി പ്രതിപക്ഷം. ചോദ്യോത്തര വേള മുതല്‍ ബഹളം. മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കുക , യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെയുണ്ടായ അതിക്രമം ചര്‍ച്ച ചെയ്യുക , സ്വാശ്രയ ഫീസ് കുറയ്‌ക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. പ്രതിപക്ഷ നേതാവ് സംസാരിക്കാനെഴുന്നേറ്റപ്പോള്‍ സ്‌പീക്കര്‍ അനുമതി നിഷേധിച്ചതോടെ ബഹളം ശക്തമാക്കി. സിപീക്കറുടെ ഇരിപ്പിടത്തിനു മുന്നില്‍ പ്രതിഷേധം. പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള…
Read Moreമൂന്ന് വ്യക്തികളുടെ ഡി എൻ എ ഉപയോഗിച്ച് കുഞ്ഞിന് ജന്മം നൽകി !
ന്യൂയോര്‍ക്ക്: മൂന്ന് വ്യക്തികളുടെ ഡി എൻ എ ഉപയോഗിച്ച് അമേരിക്കയിലെ ശാസ്ത്രജ്ഞർ കുഞ്ഞിന് ജന്മം നൽകിയതായി റിപ്പോർട്ട്. Mitochondrial Donate ലൂടെയാണ് ശാസ്ത്രജ്ഞർ ഇത് സാധ്യമാക്കിയത്. അമ്മയുടെ ജനിതക പ്രശ്നം കുഞ്ഞിലേക്ക് പകരാതിരിക്കാനാണ് നടപടി. വാർത്ത പരന്നതോടെ നേട്ടത്തെ അനുകൂലിച്ചും എതിർത്തും ശാസ്ത്രജ്ഞർ രംഗത്തെത്തി. അതിശയത്തോടെയാണ് ശാസ്ത്രലോകം ഈ ചിത്രത്തെ നോക്കിക്കാണുന്നത്. ന്യൂയോർക്കിലെ ന്യൂ ഹോപ്പ് ഫെര്‍ട്ടിലിറ്റി സെന്‍ററിലെ ലെ ഡോ.ജോൺസാോങ്ങും കൂട്ടരുമാണ് മൂന്ന് വ്യകതികളുടെ ഡി എൻ എയിലൂടെ കുഞ്ഞിന് ജൻമം നൽകിയതായി അവകാശപ്പെടുന്നത്കുഞ്ഞിന് അഞ്ചു മാസം പ്രായമുണ്ട്. ജറുസലേമിൽ നിന്നുള്ള ഒരു കുടുംബത്തിലെകുഞ്ഞിന്…
Read Moreതമിഴ്നാട് കർണാടക ബസുകളുടെ സർവ്വീസ് മുടങ്ങിയിട്ട് 18 ദിവസം; കോടികളുടെ നഷ്ടം; കേരള ആർടിസി സർവീസ് തുടരുന്നു.
ബെംഗളൂരു : കാവേരി വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനാന്തര ബസ് സർവീസുകൾ നിർത്തിവച്ചിട്ട് ഇപ്പോൾ 18 ദിവസം കഴിഞ്ഞു.തമിഴ്നാ.ട് വഴിയുള്ള കേരള ആർ ടീ സി ബസുകൾ മാത്രമാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്.കർണാടക ആർ ടി സി യുടെ തമിഴ്നാട് വഴിയുള്ള കേരള സർവ്വീസുകളെല്ലാം നിർത്തിവച്ചിരിക്കുകയാണ്, ബെംഗളൂരിലേക്കുള്ള തമിഴ്നാട് ബസുകളും വരുന്നില്ല. കർണാടക ആർ ടി സി യു ടെ ഹൊസൂരിലേക്കുള്ള ഓർഡിനറി ബസുകൾ കർണാടക തമിഴ്നാട് അതിർത്തിയായ അത്തിബെലെ ചെക്ക് പോസ്റ്റിൽ സർവ്വീസ് അവസാനിപ്പിക്കുന്നു. തമിഴ്നാട് ബസുകൾ തമിഴ്നാട് അതിർത്തിയിലും സർവീസ് നിർത്തുന്നു. ഒരു…
Read More