കോഴിക്കോട്-ബെന്ഗലൂരു കേരള ആര്‍ ടിസി ബസ്‌ ,നഞ്ചന്‍ ഗോട് വച്ചു അപകടത്തില്‍ പെട്ടു.

ബെന്ഗളൂരു: ഇന്നലെ വൈകുന്നേരം 9 മണിക്ക് കോഴിക്കോട് നിന്ന് ബെന്ഗലൂരുവിലെക് പുറപ്പെട്ട കേരള ആര്‍ ടീ സിയുടെ “സൂപ്പര്‍ എക്സ്പ്രെസ്സ് എയര്‍ ബസ്‌ ” കര്‍ണാടക അതിര്‍ത്തിയിലെ നഞ്ചന്‍ഗോട് വച്ചു അപകടത്തില്‍ പെട്ടു. ഇന്നലെ രാത്രി രണ്ടരയോടെയാണ് സംഭവം.KL-15,A1575 എന്നാ ബസ്‌ അപകടത്തില്‍ പെട്ടത്.

Read More

ഇന്ന് പാലസ് ഗ്രൗണ്ടിൽ 500 കോടിയുടെ വിവാഹം; 17കോടിയുടെ വിവാഹ സാരി,90 കോടിയുടെ ആഭരണങ്ങൾ; 30000 പേർക്ക് ക്ഷണം, 15 ആഡംബര മുറികൾ;15 ഹെലിപാഡുകൾ..

ബെംഗളൂരു :  വിവാദ വ്യവസായിയും  മുൻ മന്ത്രിയുമായ  ജനാർദ്ധന റെഡ്ഡിയുടെ മകൾ  ബ്രാഹ്മണിയുടെ ആഡംബര വിവാഹം ഇന്ന്. പാലസ്  ഗ്രൗണ്ടിലെ  36  ഏക്കറിലായി 500  കോടിയോളം  രൂപ  ചെലവിട്ട്, വിജയനഗര സാമ്രാജ്യത്തിന്റെ  പാരമ്പര്യം  വിളിച്ചോതുന്ന  കൊട്ടാരതുല്യമായ  വേദിയാണ്  ഒരുക്കിയിരിക്കുന്നത്. അഞ്ചു ദിവസത്തെ  വിവാഹ ചടങ്ങുകൾ  കഴിഞ്ഞ  12 ന്  ആരംഭിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലും  തുർക്കിയിലും  സ്വർണ  ഖനിയുള്ള, ദുബായ്  ആസ്ഥാനമായി  പ്രവർത്തിക്കുന്ന  വ്യാപാരി  രാജീവ് റെഡ്ഡിയാണ് വരൻ. 17 കോടി രൂപയുടെ  വിവാഹ സാരിയും  90  കോടി  രൂപയുടെ  ആഭരണങ്ങളുമാണ്  വധു  അണിയുന്നത്. പടുകുറ്റൻ  കമാനങ്ങളും…

Read More

സന്ഘികളുടെ അടുത്ത തള്ളലും പൊളിഞ്ഞു.ഗുജറാത്ത് വ്യവസായി 6000 കോടി രൂപ ബാങ്കില്‍ പിഴ അടച്ചില്ല.

ഒരു ഗുജറാത്ത്‌ വ്യവസായി 6000 കോടി രൂപ ബാങ്കില്‍ പിഴയടച്ചു എന്നാ പേരില്‍ ഇന്നലെ ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ വാര്‍ത്ത‍ കൊടുത്തിരുന്നു.ബി ജെ പി അനുകൂല മായ വാര്‍ത്തകള്‍ കൊടുക്കുന്ന  beingindian.com,postcard.news തുടങ്ങിയ വെബ്‌സൈറ്റ് കള്‍ ആണ് അവ.അവരുടെ അഭിപ്രായത്തില്‍,ഗുജറാത്ത് വ്യവസായിയായ ലാല്‍ജി ഭായി പട്ടേല്‍ ആണ് 6000  കോടി രൂപ പിഴയായി ബാങ്കില്‍ നിക്ഷേപിച്ചു എന്നു പറയുന്നത്.അത് സ്ഥിരീകരിക്കാത്ത വാര്‍ത്ത ആയിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ പറയുന്നത് അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നാണ്,മാത്രമല്ല ഒരു ഗുജറാത്തി ചാനെല്‍ നടത്തിയ അഭിമുഖത്തില്‍…

Read More

സുപ്രീം കോടതിയും കൈവിട്ടു;കള്ളപ്പണക്കാര്‍ നെട്ടോട്ടത്തില്‍;തീരുമാനം സ്റ്റേ ചെയ്യാനാകില്ല.

ന്യൂഡല്‍ഹി : 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ ഇടപെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് നോട്ട് അസാധുവാക്കല്‍ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചത് ദില്ലി: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ ഇടപെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് നോട്ട് അസാധുവാക്കല്‍ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്. അതേസമയം നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ കോടതി…

Read More

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് പ്രത്യേക പൂ‍ജകള്‍ ഒന്നുംതന്നെ ശബരിമല സന്നിധാനത്ത് ഇല്ല. നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനരോഹണ ചടങ്ങുകള്‍ മാത്രമാണ് ഇന്ന് നടക്കുക വൈകിട്ട് അഞ്ച് മണിക്ക് തന്ത്രികണ്ഠരര് രാജിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ശ്രീകോവില്‍ തുറന്ന് നെയ്‍വിളക്ക് തെളിക്കും. തുടര്‍ന്ന് ആചാരപ്രകാരം ആഴിയിലേക്ക് അഗ്നിപകരുന്നതോട ണണ്ഡലകാലത്തിന് തുടക്കമാകും. പതിനെട്ടാം പടിക്ക് താഴെ ഇരുമുടിയുമായി എത്തുന്ന നിയുക്ത മേല്‍ശാന്തിമാരെ പടിയിറങ്ങുന്ന മേല്‍ശാന്തി സ്വീകരിച്ച് പതിനെട്ടാം പടി കയറ്റി ശ്രികോവിലിന് മുന്നിലേക്ക് കൊണ്ട് പോകും. വൈകിട്ട് ആറ്മണിക്ക് ശേഷമായിരിക്കും സ്ഥാനാരോഹണ ചടങ്ങുകള്‍…

Read More

നോട്ട് പിന്‍വലിച്ചതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ധനമന്ത്രാലയത്തില്‍ ഇന്ന് ഉന്നതതല യോഗം.

നോട്ട് പിന്‍വലിച്ചതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ധനമന്ത്രാലയത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഒരു ദിവസത്തെ അവധിക്ക് ശേഷം ദില്ലിയുള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഇന്ന് ബാങ്കുകള്‍ വീണ്ടും തുറക്കും. അതേ സമയം നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ യോജിച്ച് പോരാടാന്‍ തീരുമാനിച്ച പ്രതിപക്ഷകക്ഷികള്‍ ഭാവി പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് ഉച്ചക്ക് യോഗം ചേരും. കോണ്‍ഗ്രസ്, സി.പി.ഐ.എം തൃണമൂല്‍ കോണ്‍ഗ്രസ്, ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒരുമിച്ച് പോരാടാനാണ് തീരുമാനിച്ചിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് വൈകിട്ട് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഈ വിഷയം എത്രനേരം…

Read More

കെ.ആർ.പുരം-സിൽക്ക് ബോർഡ് മെട്രോ കോറിഡോർ;പദ്ധതി റിപ്പോർട്ട് തയ്യാർ.അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം.

ബെംഗളുരു :കെ ആർ പുരത്തു നിന്നും  ഔട്ടർ റിംഗ് റോഡുവഴി സിൽക്ക് ബോർഡ് ജംഗ്ഷൻ വരെയുള്ള നമ്മ മെട്രോ കോറിഡോറിന്റെ പദ്ധതി റിപ്പോർട്ട് തയ്യാറായി.വൈറ്റ് ഫീൽഡ്, ഐ ടി പി എൽ, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ ഐ ടി ഹബുകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട  പാതയെക്കുറിച്ച് ഉള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ മാസം 30 വരെ ബി.എം.ആർ.സി.എൽ സ്വീകരിക്കും.4202  കോടി രൂപയാണ് പ്രതീക്ഷിക്കുന്ന  പദ്ധതി ചെലവ്. സ്ഥലമെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ പ്രശ്നങ്ങളുണ്ടായില്ലെങ്കിൽ  3  വർഷം കൊണ്ട്  പദ്ധതി പൂർത്തികരിക്കാനാകും.17 കിലോമീറ്റർ   നീളമുള്ള പാതയിൽ 13…

Read More

വൈൻ കുടിയൻമാരേ.. ഇതിലേ ഇതിലേ .. കർണാടക വൈൻ ബോർഡ് നന്ദിനി മാതൃകയിൽ പുതിയ ഔട്ട് ലെറ്റുകൾ തുറക്കുന്നു.

ബെംഗളൂരു :കർണാടക  വൈൻ  ബോർഡ് സ്വന്തം ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പ്രത്യേക ഔട്ട് ലെറ്റുകൾ ആരംഭിക്കുന്നു, നന്ദിനി യുടെ മാതൃകയിലാണ് ഇത്.ഇന്ത്യയിൽ  വൈൻ ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ മാത്രം ഇരുപതോളം സ്വകാര്യ വൈൻ ഉൽപാദക കമ്പനികളുണ്ട്. വിജയപുര ജില്ലയിൽ വൈൻ ബോർഡിന്റെ നേതൃത്വത്തിൽ വൈൻ പാർക്ക് ആരംഭിക്കാനുള്ള പദ്ധതിയും പ്രാരംഭ ഘട്ടത്തിലാണ്. 141  ഏക്കർ പാർക്കിനായി  കണ്ടെത്തിക്കഴിഞ്ഞു,സർക്കാറിന്റെ സാമ്പത്തിക സഹായം  വൈകുന്നതു കൊണ്ട്  നിർമ്മാണ  പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. ഹൈടെക്  നഴ്സറി, ഗവേഷണ കേന്ദ്രം, വൈൻ യാർഡ് എന്നിവ  പാർക്കിലുണ്ടാവും.15,000 മുന്തിരി കർഷകരാണ്  വൈൻ ബോർഡിൽ…

Read More

എടിഎമ്മുകൾ പുനഃക്രമീകരിക്കാൻ ദൗത്യസംഘത്തെ നിയോഗിക്കും.

എടിഎമ്മുകൾ പുനഃക്രമീകരിക്കാൻ ദൗത്യസംഘത്തെ നിയോഗിക്കും. മൈക്രോ എടിഎം സംവിധാനം നടപ്പിലാക്കാനും തീരുമാനമായി. പോസ്റ്റ് ഓഫീസ് വഴി കൂടുതൽ പണം മാറ്റി നൽകും. പോസ്റ്റോഫീസുകളിൽ കൂടുതൽ പണം എത്തിക്കും. എടിഎമ്മുകളിലൂടെ 200-0 രൂപയുടെ നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും സാന്പത്തിക കാര്യ സെക്രട്ടറി പറഞ്ഞു. അവശ്യ സർവീസുകൾക്ക് പഴയ നോട്ടുകൾ നവംബര്‍ 24 വരെ ഉപയോഗിക്കാം. സർക്കാർ ആശുപത്രികളിലും, പെട്രോൾ പന്പുകളിലും പഴയ നോട്ട് സ്വീകരിക്കും. അതേസമയം കഴിഞ്ഞദിവസം, ബാങ്കുകളില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചയില്‍…

Read More

കടയടപ്പ് സമരം പിന്‍ വലിച്ചു.

അനിശ്ചിതകാല സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടി നസറുദ്ദീന്‍ വ്യക്തമാക്കി. നോട്ട് പ്രതിസന്ധിയെ തുടര്‍ന്നാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി.

Read More
Click Here to Follow Us