ഇന്ന് പാലസ് ഗ്രൗണ്ടിൽ 500 കോടിയുടെ വിവാഹം; 17കോടിയുടെ വിവാഹ സാരി,90 കോടിയുടെ ആഭരണങ്ങൾ; 30000 പേർക്ക് ക്ഷണം, 15 ആഡംബര മുറികൾ;15 ഹെലിപാഡുകൾ..

ബെംഗളൂരു :  വിവാദ വ്യവസായിയും  മുൻ മന്ത്രിയുമായ  ജനാർദ്ധന റെഡ്ഡിയുടെ മകൾ  ബ്രാഹ്മണിയുടെ ആഡംബര വിവാഹം ഇന്ന്. പാലസ്  ഗ്രൗണ്ടിലെ  36  ഏക്കറിലായി 500  കോടിയോളം  രൂപ  ചെലവിട്ട്, വിജയനഗര സാമ്രാജ്യത്തിന്റെ  പാരമ്പര്യം  വിളിച്ചോതുന്ന  കൊട്ടാരതുല്യമായ  വേദിയാണ്  ഒരുക്കിയിരിക്കുന്നത്. അഞ്ചു ദിവസത്തെ  വിവാഹ ചടങ്ങുകൾ  കഴിഞ്ഞ  12 ന്  ആരംഭിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലും  തുർക്കിയിലും  സ്വർണ  ഖനിയുള്ള, ദുബായ്  ആസ്ഥാനമായി  പ്രവർത്തിക്കുന്ന  വ്യാപാരി  രാജീവ് റെഡ്ഡിയാണ് വരൻ.

  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം

images-1

17 കോടി രൂപയുടെ  വിവാഹ സാരിയും  90  കോടി  രൂപയുടെ  ആഭരണങ്ങളുമാണ്  വധു  അണിയുന്നത്. പടുകുറ്റൻ  കമാനങ്ങളും ,ബെല്ലാരിയിലെ പാരമ്പര്യ  അനുഷ്ടാനങ്ങളും ഗ്രാമാന്തരീക്ഷവും  ഓർമ്മിക്കുന്ന വിധമുള്ള  ബഹുവർണങ്ങൾ  ചാർത്തിയ  കാളവണ്ടികളും  കുതിരവണ്ടികളും രങ്ങളും  പലയിടത്തായി  സജ്ജീകരിച്ചിട്ടുണ്ട്.40  കാളവണ്ടികളുടെ വ്യൂഹത്തിന്റെ  അകമ്പടിയോടെയാണ്  വധൂവരൻമാർ  കൊടുത്തിലേക്ക്  പ്രവേശിക്കുക.

unnamed

ഹംപി  വിജയ  വിറ്റല  ക്ഷേത്രത്തിന്റെ  മാതൃകയിലാണ്  വിവാഹ മണ്ഡപം.എൽ  ഇ ഡി  ഡിസ്പ്ലേ  സംവിധാനത്തോടെ  ഇറങ്ങിയ  വിവാഹ ക്ഷണക്കത്ത്  മുൻപ് തന്നെ  വാർത്തയിൽ  ഇടം  നേടിയിരുന്നു.

images-2

വിവാഹ ചടങ്ങിനായി  3000  അതിഥികളെ  ക്ഷണിച്ചിട്ടുണ്ട്.ഇതിനായി  നഗരത്തിലെ  പ്രാന  ഹോട്ടലുകളിൽ  രണ്ടായിരുത്താളം  മുറികളാണ് ബുക്ക്  ചെയ്തിരിക്കുന്നത്. വിഐപികൾക്കായി  15  ഹെലിപാഡുകളും  2000 ടാക്സിസി കാബുകളും  റെഡി.രാഷ്ട്രീയ-സാമൂഹിക  രംഗത്തെ  പ്രമുഖർക്കൊപ്പം  ഷാരൂഖ്  ഖാൻ, പ്രഭുദേവ, ആലിയ  ഭട്ട് ,പ്രിയാമണി  തുടങ്ങിയ  താരങ്ങളും  വിവാഹത്തിനെത്തിയേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts