ഹരിയാനയിലെ ഹിസാറില്‍ നിന്നും നാഗാലാ‌‍ന്‍ഡിലേക്ക് 4 വിമാനങ്ങളില്‍ കടത്തിയ 18 കോടി ആരുടേത് ?

ഡല്‍ഹി : ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ട്   പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തിന് ശേഷം വിമാനമാര്‍ഗം വഴി 18 കോടിയോളം രൂപ നാഗാലാന്റിലേക്ക് കത്തിയതായി റിപ്പോര്‍ട്ടുകള്‍. ഹരിയാനയില്‍ നിന്ന് നാല് ചാര്‍ട്ടേഡ് ജെറ്റ് വിമാനങ്ങളിലായി കടത്തിയ കോടിക്കണക്കിന് രൂപകള്‍ പ്രമുഖ വ്യവസായിയുടേതാണെന്ന് ‘ദ ഹഫിംഗ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹരിയനയിലെ വ്യാവസായിക നഗരമായ ഹിസാറില്‍ നിന്നാണ് ജെറ്റ് വിമാനത്തില്‍ പണം കടത്തിയതെന്നാണ് ദ ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. നാഗാലാന്റിലേക്കാണ് നാല് ജെറ്റുകളിലായി 18 കോടിയോളം രൂപ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നാഗാലാന്റില്‍ നികുതി ഇളവ് ഉള്ളതിനാലാണ് അവിടേക്ക് പണം കടത്തിയതെന്നാണ് വിവരം.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

ഹരിയാനയിലെ പ്രമുഖ വ്യവസായിയും ഇയാളുമായി ബന്ധമുള്ള പ്രമുഖ രാഷ്ട്രീയ നേതാവിന്റേതുമാണ് പണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവംബര്‍ എട്ടിനാണ് നോട്ടുകള്‍ നിരോധിനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നത്. നവംബര്‍ 12നാണ് ഹരിയാനയില്‍ നിന്ന് നാഗാലാന്റിലേക്ക് പണവുമായി ആദ്യത്തെ വിമാനം പറന്നത്. 3.5 കോടി രൂപയാണ് നാഗാലാന്റിലേക്ക് കടത്തിയത്. അഞ്ച് വലിയ ബാഗുകളിലായി 1000, 500 രൂപ നോട്ടുകളാണുണ്ടായിരുന്നത്.

നവംബര്‍ 12നും 13നും 22നും ഇത്തരത്തില്‍ 3.5 കോടി രൂപ വീതം കടത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നവംബര്‍ 22ന് കടത്തിയ പണം ദിമാപുരിലെ വ്യവസായിയും മുന്‍ പാര്‍ലമെന്റ് അംഗം ഹെസുകു കെകിഹോ ഷിമോമിയുടെ മകനും നാഗാലാന്റ് മുന്‍ മുഖ്യമന്ത്രി നെയ്ഫു റിയോയുടെ മരുമകനുമായ ആനാറ്റോ ഷിമോമിയുടെ കൈവശമാണ് എത്തിയതെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
[masterslider id="10"]

Related posts