നിലമ്പൂര്‍ ഏറ്റുമുട്ടല്‍:ഭരണകൂട ഭീകരതയോ ?

കോഴിക്കോട്: നിലമ്പൂരിലേത് ഏറ്റുമുട്ടല്‍ കൊലയല്ലെന്ന സംശയം ബലപ്പെടുന്നു. ഒളിത്താവളം വളഞ്ഞ് പോലീസ് മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുകയായിരുന്നു എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും കൊല്ലപ്പെട്ട കുപ്പു ദേവരാജന്‍റെ സഹോദരന്‍ ബാബു ദേവരാജും പ്രതികരിച്ചു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും ബാബു ദേവരാജ് പ്രതികരിച്ചു. ഇത്തരം സംഭവങ്ങളില്‍ വെടിവച്ച് കൊല്ലുകയല്ല, കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ബാബു ദേവരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏറ്റുമുട്ടല്‍ മൂലമാണ് മരിച്ചത് എങ്കില്‍ പോലീസ് ഭാഗത്ത് ആര്‍ക്കും പരിക്ക് പറ്റാത്തത് എന്താണ് എന്നാണ് ഗ്രോ വാസു അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. തിടുക്കത്തില്‍ സംഭവസ്ഥലത്ത് നിന്നും പോലീസ് മൃതദേഹങ്ങള്‍ മാറ്റിയത് സംശയം ജനിപ്പിക്കുന്നതാണ്. ഇത്തരം അവസ്ഥയില്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തേണ്ടത് എന്നാല്‍ ഇവിടെ ആര്‍ഡിഒ ആണ് ഇന്‍ക്വസ്റ്റ് ചെയ്തത് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

നിലമ്പൂരിലെ മാവോയിസ്റ്റ് ക്യാമ്പില്‍ നിന്നും വലിയതോതില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലഭിച്ചതായി പോലീസ്. 16 മൊബൈല്‍ ഫോണുകള്‍ 100 സിം കാര്‍ഡുകള്‍, 36 പെന്‍ഡ്രൈവുകള്‍, രണ്ട് ലാപ്ടോപ്പ്, ഒരു ടാബ്ലെറ്റ്, വിവിധ ആഹ്വാനങ്ങള്‍ നല്‍കുന്ന ലഘുലേഖകളും പുസ്തകങ്ങള്‍, 5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു എന്നാണ് പോലീസ് അവകാശപ്പെടുന്നത്.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

ആദ്യം രണ്ട് ടെന്‍റുകളാണ് ഉള്ളത് എന്ന് ആദ്യം കരുതിയെങ്കിലും ഇവിടെ അഞ്ച് ടെന്‍റുകള്‍ ഉണ്ടായിരുന്നു. ഒരു പിസ്റ്റള്‍, ഡിക്റ്റണേറ്റുകളും ഒഴികെ മറ്റൊരു ആയുധവും പോലീസിന് ലഭിച്ചിട്ടില്ല. ക്യാമ്പിലുണ്ടായ ആയുധങ്ങള്‍ രക്ഷപ്പെട്ടവര്‍ എടുത്തിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
[masterslider id="10"]

Related posts