കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്‍റെ വിജയാഘോഷം.

കൊച്ചി: കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്‍റെ വിജയാഘോഷം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നാമത്തെ വിജയമാണിത്. ആദ്യപാദ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ഗോവയെ കെട്ടുകെട്ടിച്ചിരുന്നു. പകരക്കാരനായിറങ്ങി മലയാളി താരം സി.കെ.വിനീതാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്.

ഒമ്പതാം മിനിറ്റിൽ റാഫേൽ കൊയ്ലോയിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. റിച്ചാർലിസണിന്‍റെ ലോംഗ്പാസ് റാഫേൽ കൊയ്ലോ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ കേരളം നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. 48–മത്തെ മിനിറ്റിൽ ഗോളിലേക്കുള്ള ഷോട്ട് കൈകൊണ്ട് തടഞ്ഞ ഗ്രിഗറി അർനോളിന് റെഡ് കാർഡും ഗോവയ്ക്കു ശിക്ഷയായി റഫറി പെനാൽറ്റിയും വിധിച്ചു. പെനാൽറ്റിയെടുത്ത ബെൽഫോർട്ടിനു പിഴച്ചില്ല. കേരളം സമനില നേടി.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ഗോവ പത്തു പേരിലേക്കു ചുരുങ്ങിയതോടെ കേരളം ആക്രമണം വർധിപ്പിച്ചു. മൈക്കൽ ചോപ്രയ്ക്ക് പകരം അന്റോണിയോ ജർമനും മുഹമ്മദ് റഫീഖിന് പകരം സി.കെ. വിനീത് ഗ്രൗണ്ടിലെത്തി. ഇതിനിടെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് റിച്ചാർലിസൺ പുറത്തായതോടെ ഗോവ ഒമ്പതുപേരായി ചുരുങ്ങി. എന്നിട്ടും ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനായില്ല. എന്നാൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ സി.കെ.വിനീത് ലക്ഷ്യംകണ്ടു. ഹെംഗ്ബർട്ടിന്റെ ഹെഡർ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ സി.കെ വിനീത് ഗോവൻ വലയിൽ നിക്ഷേപിക്കുകയായിരുന്നു.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ഒമ്പതു കളികൾ പൂർത്തിയാക്കിയ എഫ്സി ഗോവ ഏഴു പോയിന്റുമായി ഏറ്റവും പിന്നിലാണ്. 12 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്‌ഥാനത്തേക്കെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts