ബംഗളൂരു: കർണാടകയിൽ സിനിമാ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ സിനിമാ താരങ്ങൾ മരിച്ച സംഭവുമായി ബന്ധപ്പെട്ട് സിനിമയുടെ നിർമാതാവിനെയും സംവിധായകനെയും സംഘടനരംഗ സംവിധായകനെയും പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ഷൂട്ടിംഗ് നടത്തിയെന്നാരോപിച്ചാണ് മൂവർക്കെതിരെയും കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് ബംഗളൂരുവിനു 35 കിലോമീറ്റർ പടിഞ്ഞാറ് മാഗഡി റോഡിലുള്ള തിപ്പഗൊണ്ടനഹള്ളി തടാകത്തിൽ ഷൂട്ടിംഗിനിടെ അപകടമുണ്ടായത്. ദുനിയ വിജയ് നായകനായ മസ്തി ഗുഡി എന്ന ചിത്രത്തിന്റെ അതിസാഹസികമായ ക്ലൈമാക്സ് രംഗങ്ങളാണ് തടാകത്തിന് സമീപം ചിത്രീകരിച്ചിരുന്നത്. ചിത്രത്തിൽ പ്രതിനായക കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്ന ഉദയ്, അനിൽ എന്നിവർ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ…
Read MoreDay: 9 November 2016
അവസാനം ട്രംപ് നേടി ;
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഫലങ്ങള്‍ മാറിമറിയുന്നു. ഏറ്റവുമൊടുവിലെ ഫല സൂചന അനുസരിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക് നീങ്ങുകയാണ്. ഡൊണാള്‍ഡ് ട്രംപ് 245 ഇലക്‌ടറല്‍ വോട്ടുകള്‍ നേടി മുന്നിട്ടുനില്‍ക്കുമ്പോള്‍, ഹിലരിക്ക് 209 ഇലക്‌ടറല്‍ വോട്ടുകളാണ് കിട്ടിയിട്ടുള്ളത്. 270 ഇലക്‌ടറല്‍ വോട്ടുകള്‍ നേടുന്നയാളായിരിക്കും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുക. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്ലോറിഡ, ഒഹായോ, നോര്‍ത്ത് കരോലൈന എന്നിവിടങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെയാണ് ഹിലരി ക്യാംപിന് പ്രതീക്ഷകള്‍ നഷ്‌ടമായത്. ഒരിടയ്‌ക്ക് കാലിഫോര്‍ണിയയിലെ മിന്നുന്ന വിജയവുമായി ഹിലരി തിരിച്ചുവന്നെങ്കിലും ആ…
Read More2000 ന്റെ നോട്ടില്‍ നാനോ ചിപ്പ് ഉണ്ടോ ?എവിടെ എടുത്തു വച്ചാലും ട്രാക്ക് ചെയ്യാന്‍ കഴിയുമോ? വിഡ്ഢിത്തങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധക്ക്.
1000,500 നോട്ടുകള്‍ റദ്ദാക്കിക്കൊണ്ട് ഇന്നലെ രാത്രി പ്രധാനമന്ത്രി പ്രധാനമന്ത്രി രാഷ്ട്രത്തോടു സംസാരിച്ചത് മുതല്‍ തുടങ്ങിയതാണ് പുതിയ 2000 രൂപയെ കുറിച്ചുള്ള വാര്‍ത്തകള്‍,അതില്‍ തന്നെ സോഷ്യല്‍ മീഡിയ പറയുന്നു പുതിയ നോട്ടില്‍ എന്‍ ജി സി (നാനോ ജി പി എസ് ചിപ്പ്) ഉണ്ടെന്നു നമ്മളില്‍ പലരും അത് സത്യമാണ് എന്ന് വിശ്വസിച്ച് കൂടുതല്‍ പേര്‍ക് ഷെയര്‍ ചെയ്തു. ഇതിലെ സത്യവും അസത്യവും നമുക്കൊന്ന് വിശകലനം ചെയ്യാം: ആദ്യം തന്നെ പറയട്ടെ പുതിയ 2000 രൂപ ഇറക്കുന്നതിനെ കുറിച്ച് റിസേര്‍വ് ബാങ്ക് പുറത്തിറക്കിയ രേഖകളില്‍ എവിടെയും…
Read Moreഉദയിനെയും അനിലിനെയും കണ്ടെത്താനായില്ല;ഇന്നു ഖലാസിമാർ തിരച്ചിലിൽ പങ്കെടുക്കും; നാവിക സേനയുടെ സഹായം തേടിയേക്കും.
ബെംഗളൂരു : 7 തീയതി ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട നടൻമാരായ ഉദയിനും അനിലിനും വേണ്ടിയുള്ള തിരച്ചിലുകൾ തുടരുന്നു. ഇതു വരെ മൃതുദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോലീസ് അഗ്നിശമന സേന ദുരന്തനിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഒൻപതു മണി വരെ തിരച്ചിൽ തുടർന്നു. ഇന്നു രാവിലെ പുനരാരംഭിക്കും.മംഗലാപുരത്തു നിന്നെത്തിയ ഖലാസികളും ഇന്ന് തിരച്ചിലിൽ പങ്കു ചേരും, കർവാറിൽ നിന്നുള്ള നാവിക സേനയുടെ സഹായവും തേടിയിട്ടുണ്ട്. [irp…
Read Moreകേന്ദ്രം മുട്ടുമടക്കി; എന്‍ ഡി ടി വിലക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മരവിപ്പിച്ചു.
ഡല്‍ഹി : എൻ ഡി ടിവി ഇന്ത്യ ചാനലിന് ഒരുദിവത്തേക്ക് വിലക്ക്ഏർപ്പെടുത്തിയ ഉത്തരവ് കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഉത്തരവിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എൻ ഡി ടിവി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സർക്കാരിന്റെ പിൻമാറ്റം. എൻ ഡി ടിവി പ്രൊമോട്ടർ പ്രണോയ് റോയും കേന്ദ്ര വാർത്ത വിതരണ മന്ത്രി വെങ്കയ്യ നായിഡുമന്ത്രി വെങ്കയ്യ നായിഡുവും കൂടികാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നിരോധനം മരവിപ്പിച്ചു കെണ്ടുള്ള ഉത്തരിവിറങ്ങിയത്. സുപ്രീംകോടതിയില്‍ നിന്ന് പ്രതികൂല ഉത്തരവുണ്ടായാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും കേന്ദ്ര തീരുമാനത്തിന് പിന്നിലുണ്ട്. പത്താൻകോട്ട്…
Read Moreശബരിമല സ്ത്രീ പ്രവേശനമാകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം കാര്യമാക്കേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നും ഒരു വിഭാഗത്തെ മാത്രമായി തടയാനാവില്ലെന്നുമാണ് സര്‍ക്കാര്‍ നയമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍ തന്നെ നിലവിലെ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കണമെന്നും സര്‍ക്കാരുകള്‍ മാറുന്നതിനനുസരിച്ച് നിലപാടുകള്‍ മാറ്റുന്നത് ശരിയല്ലെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. എന്നാല്‍ കേസ് ഭണഘടനാ ബെഞ്ചിനു വിടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി. കേസ് ഇനി…
Read Moreകൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്‍റെ വിജയാഘോഷം.
കൊച്ചി: കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്‍റെ വിജയാഘോഷം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നാമത്തെ വിജയമാണിത്. ആദ്യപാദ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ഗോവയെ കെട്ടുകെട്ടിച്ചിരുന്നു. പകരക്കാരനായിറങ്ങി മലയാളി താരം സി.കെ.വിനീതാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്. ഒമ്പതാം മിനിറ്റിൽ റാഫേൽ കൊയ്ലോയിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. റിച്ചാർലിസണിന്‍റെ ലോംഗ്പാസ് റാഫേൽ കൊയ്ലോ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ കേരളം നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. 48–മത്തെ മിനിറ്റിൽ ഗോളിലേക്കുള്ള ഷോട്ട് കൈകൊണ്ട് തടഞ്ഞ ഗ്രിഗറി അർനോളിന് റെഡ് കാർഡും ഗോവയ്ക്കു ശിക്ഷയായി റഫറി പെനാൽറ്റിയും…
Read More