ഉദയിനെയും അനിലിനെയും കണ്ടെത്താനായില്ല;ഇന്നു ഖലാസിമാർ തിരച്ചിലിൽ പങ്കെടുക്കും; നാവിക സേനയുടെ സഹായം തേടിയേക്കും.

ബെംഗളൂരു : 7 തീയതി ബെംഗളൂരുവിന്റെ  പ്രാന്തപ്രദേശത്ത് ഷൂട്ടിംഗിനിടെ ഉണ്ടായ  അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട നടൻമാരായ ഉദയിനും അനിലിനും വേണ്ടിയുള്ള തിരച്ചിലുകൾ തുടരുന്നു. ഇതു വരെ മൃതുദേഹം കണ്ടെത്താൻ  കഴിഞ്ഞിട്ടില്ല. പോലീസ്  അഗ്നിശമന  സേന  ദുരന്തനിവാരണ  സേന  എന്നിവയുടെ  നേതൃത്വത്തിൽ  ഇന്നലെ   രാത്രി  ഒൻപതു  മണി വരെ  തിരച്ചിൽ  തുടർന്നു.

ഇന്നു രാവിലെ പുനരാരംഭിക്കും.മംഗലാപുരത്തു നിന്നെത്തിയ  ഖലാസികളും  ഇന്ന് തിരച്ചിലിൽ  പങ്കു ചേരും, കർവാറിൽ  നിന്നുള്ള  നാവിക  സേനയുടെ  സഹായവും  തേടിയിട്ടുണ്ട്.

അതേ സമയം  സുരക്ഷ  നൽകാതെ  ചിത്രീകരണം  നടത്തിയതിന്  സിനിമാ  നിർമ്മാതാക്കൾക്ക്  എതിരെ  കേസെടുത്തു. തടാകത്തിൽ  ഷൂട്ടിംഗിന്  അനുമതി  നൽകിയിട്ടില്ല  എന്ന്  ചൂണ്ടിക്കാട്ടി  ബെംഗളുരു  ജലവിതരണ  അതോറിറ്റി  പോലീസിൽ  പരാതി  നൽകി.

കലങ്ങിമറിഞ്ഞ  തടാകത്തിലെ  ചെളിയും  പായലുമാണ്  തിരച്ചിൽ  ദുഷ്കരമാക്കുന്നത്  വെള്ളം  കലങ്ങിയതിനാൽ  അടിത്തട്ട്  കാണാൻ  കഴിയുന്നില്ല. വലിയ  തോതിൽ  ചെളിയുമുണ്ട്.24  മുങ്ങൽ  വിദഗ്ദരാണ്  തെരച്ചിൽ  നടത്തുന്നത്  വെള്ളത്തിൽ  ക്യാമറ  ഇറക്കിയും  പരിശോധിക്കുന്നുണ്ട്.

നിർമ്മാതാവ്  സുന്ദർ, ഡയറക്ടർ നാഗശേഖർ, സംഘട്ടന  സംവിധായകൻ  രവിവർമ്മ  എന്നിവർക്കെതിരെ  പോലീസ്  കേസെടുത്തു.ഇവർക്കെതിരെ  സിനിമാ മേഖലയിൽ നിന്ന് വരെ  രൂക്ഷ  വിമർശനങ്ങൾ ഉയർന്നു.വളരെ  സുരക്ഷിതമായി  ചിത്രീകരിക്കാനുള്ള  സാങ്കേതിക  വിദ്യകൾ  ഇന്നുണ്ടായിട്ടും  രണ്ടു പേരുടെ  ജീവൻ  അപകടത്തിലാക്കിയത്  നിർമ്മാതാക്കളുടെ  ഭാഗത്തുനിന്നുണ്ടായ  പിഴവാണെന്ന്  നടൻ ശിവരാജകുമാർ  പറഞ്ഞു.നടൻമാരായ ഗണേഷ് ,ജഗേഷ് എന്നിവർ രൂക്ഷവിമർശനവുമായി ആദ്യ ദിവസം തന്നെ രംഗത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us