കോടതി വിധിക്കെതിരെ നീങ്ങാൻ കർണാടക;വെള്ളിയാഴ്ച ചേരുന്ന നിയമസഭാ സമ്മേളനം വരെ തമിഴ്നാടിന് വെള്ളമില്ല; ഒരു പുതിയ നിയമ പ്രശ്നം ഉടലെടുക്കുന്നു;തീരുമാനം അതിന് ശേഷം ; സർക്കാറിന് പൂർണ പിന്തുണയുമായി മറ്റു പാർട്ടികൾ.

ബെംഗളൂരു : തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി ജലപ്രശ്നം പുതിയ ട്വിസ്റ്റിലേക്ക് ,വർഷങ്ങളായി നില നിൽക്കുന്ന ഈ പ്രശ്നം വീണ്ടും കൂടുതൽ  പ്രശ്നകലുഷിതമായത് കഴിഞ്ഞ രണ്ട് ആഴ്ചകളിലാണ്.15000 ക്യൂസെക്സ് ജലം തമിഴ്നാടിന് പത്തു ദിവസത്തേക്ക് വിട്ടു കൊടുക്കണം എന്ന സുപ്രീം കോടതി വിധിയുടെ ഫലമായി ആണ് പുതിയ പ്രശ്നങ്ങളുടെ തുടക്കം പിന്നീട് അത് 12000 ആയി കുറച്ചു.പത്തു ദിവസത്തെ കാലാവധിക്ക് ശേഷം സുപ്രീം കോടതി തന്നെ അതിനെ 6000 ക്യുസെക്സ്സ് ആക്കി മാറ്റി ,കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഏഴുദിവസത്തേക്ക്. എന്നാൽ ഇന്നലെ രാവിലെ നടന്ന…

Read More

കെജ്രിവാള്‍ കുടുങ്ങും;ദില്ലി വനിതാ കമ്മീഷനില്‍ നടന്ന അനധികൃത നിയമനം ; എഫ് ഐ ആറില്‍ കേജ്രിവളിന്റെ പേരും.

ന്യൂഡല്‍ഹി: ദില്ലി വനിതാ കമ്മീഷനില്‍ നടന്ന അനധികൃത നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആറില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പേരും.ആവശ്യമായ യോഗ്യതയില്ലാതെ ദില്ലി വനിതാ കമ്മീഷനില്‍ 85 പേരെ നിയമിച്ചത് അന്വേഷിച്ച സംഘമാണ്‌ കെജ്രിവാളിന്റെ പേര് ഉള്‍പ്പെടുത്തി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്‌. തന്റെ പേര് എഫ്.ഐ.ആറില്‍ വന്നതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് എല്ലാ പ്രവശ്യതെയും പോലെ കെജ്രിവാള്‍ ആരോപിച്ചു.തന്റെ പേര് എങ്ങനെയാണ് എഫ്.ഐ.ആറില്‍ വന്നതെന്ന് അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ തന്റെ പങ്കിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും കെജരിവാള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ മുഖ്യമന്ത്രിയായ തന്റെ പേര് റിപ്പോര്‍ട്ടില്‍ വരില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ആവശ്യമായ…

Read More

മഡോണയുടെ ഗ്ലാമര്‍ വീഡിയോ ഇവിടെ കാണാം.

സാധാരണ മലയാള നടിമാര്‍ കേരളത്തില്‍ വളരെ ശാലീന സുന്ദരികള്‍ ആയാണ് വേഷം ധരിക്കരുള്ളത് ,അവര്‍ തെരഞ്ഞെടുക്കുന്ന വേഷങ്ങളും അതേ രൂപത്തില്‍ ആയിരിക്കും.ഒട്ടും ഗ്ലാമറസ് ആയ വേഷങ്ങള്‍ അവര്‍ മലയാളത്തില്‍ തെരെഞ്ഞെടുക്കുകയില്ല,ഏതെങ്കിലും ചടങ്ങുകള്‍ക്ക് വരുമ്പോള്‍ പോലും അവര്‍ ഇത് നില നിര്‍ത്താന്‍ ശ്രമിക്കും. പക്ഷെ പാലക്കാട്‌ അതിര്‍ത്തി കടക്കുന്നതോടെ അവര്‍ പുതിയ ഗെറ്റ് അപ്പ്‌ ലേക്ക് മാറാന്‍ ഒരു മടിയും ഇല്ല ,പഴയ മലയാളം നടികള്‍ ആയ അമൃത എന്നാ രംഭ ,നയന്‍ താര ,മുക്ത എന്നിവരെല്ലാം ഇതിനുള്ള ഉദാഹരണങ്ങള്‍ മാത്രം ,ഏറ്റവും പുതിയവാര്‍ത്ത‍ പ്രേമത്തിലെ…

Read More

താര വിവാഹമോചനങ്ങള്‍ തുടരുന്നു; അഞ്ജലിന ജോളിയും ബ്രാഡ് പിറ്റും പിരിയുന്നു.

ന്യൂയോര്‍ക്ക്: ഹോളിവുഡിലും ഇത് വിവാഹമോചനക്കാലം. താര ദമ്പതികളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വേര്‍പിരിയുന്നു. ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനം തേടി ആഞ്ജലീന തിങ്കളാഴ്ച ഹര്‍ജി നല്‍കി. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് വേര്‍പിരിയുന്നു എന്നാണ് ആഞ്ജലീന ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആറ് മക്കളെ തനിക്കൊപ്പം വിടണമെന്നും ആഞ്ജലീന ഹര്‍ജിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2004ല്‍ ഡേറ്റിംഗ് തുടങ്ങിയ ആഞ്ജലീനയും ബ്രാഡ്പിറ്റും 2014 ഓഗസ്റ്റിലാണ് വിവാഹിതരായത്. ബ്രാഞ്ജലീന എന്ന പേരില്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്ന ദമ്പതികളാണ് ഇപ്പോള്‍ വഴി പിരിയുന്നത്. ഹോളിവുഡിലെ മറ്റൊരു താരദമ്പതികളായ ജോണി ഡെപ്പും ആംബര്‍ ഹെര്‍ഡും അടുത്തിടെയാണ്…

Read More

കാവേരി വിഷയത്തില്‍ രാജിക്കൊരുങ്ങി കര്‍ണാടക മന്ത്രിസഭ ;രാജ്യസഭ ലോകസഭ അംഗങ്ങളും രാജിവെച്ചേക്കും; സുപ്രീം കോടതി വിധിയെ അന്ഗീകരിക്കാതെ മുന്നോട്ടുപോകാനും സാധ്യത.

ബെന്‍ഗളൂരു: കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയില്‍ മന്ത്രസഭായോഗം തുടങ്ങി.  തമിഴ്‌നാടിന് 6000 ക്യൂസെക് വെളളം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. അതേസമയം കോടതി വിധി കര്‍ണാടക നടപ്പിലാക്കിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതി വിധിക്കെതിരെ  പ്രതിഷേധിച്ച് മുഖ്യമന്ത്രിയടക്കം മുഴുവന്‍ മന്ത്രിമാരും സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗങ്ങളും ലോക്‌സഭാംഗങ്ങളും രാജിവെച്ചേക്കുമെന്നും സൂചനകളുണ്ട്. കര്‍ണാടകത്തിന് ഇനി വെള്ളം വിട്ടുകൊടുക്കേണ്ടതില്ല എന്നാണ് എല്ലാ കക്ഷികളുടെയും തീരുമാനം. തങ്ങളുടെ ലോക്‌സഭാ രാജ്യസഭാ അംഗങ്ങളെ രാജിവെപ്പിച്ച് കോടതി വിധിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താന്‍ എല്ലാ കക്ഷികളും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യാനും കൂടിയാണ് ഇപ്പോള്‍…

Read More

വിധി ഭാഗികമായി പ്രതികൂലമായിട്ടും “നല്ല കുട്ടി” ആയി ബെന്ഗളൂരു ; മൈസൂരുവിലും,മാന്‍ട്യയിലും ചാമരാജ് നഗറിലും ദാവനഗേരെയിലും ചെറിയ പ്രതിഷേധങ്ങള്‍ ;രാജിവക്കാന്‍ ഒരുങ്ങി മദ്ദൂര്‍ എം.എല്‍.എ;ഇന്നലെ കനത്ത സുരക്ഷ വലയത്തില്‍ നഗരം.

ബെന്ഗളൂരു : ഇന്നലെ യായിരുന്നു കാവേരി നദീജലം പങ്കിടേണ്ട വിഷയത്തില്‍  സുപ്രീം കോടതിയുടെ വിധി,പത്തു ദിവസം മുന്‍പ് 15000 ക്യുസേക്സ്  വീതം തമിഴ്നാടിനു വിട്ടുകൊടുക്കണം എന്നാ വിധിക്ക് എതിരെ കര്‍ണാടക അപ്പീല്‍ കൊടുത്തപ്പോള്‍ അത് 12000 ക്യുസേക്സ്  ആക്കി സുപ്രീം കോടതി പുനര്‍ നിര്‍ണയിച്ചിരുന്നു,ആ പത്തു ദിവസം ഇന്നലെ തീര്‍ന്നു.ഇനി പുതിയ അളവ് ക്രമീകരിക്കേണ്ടതുണ്ട്,ഈ ആവശ്യത്തിലേക്കായി കഴിഞ്ഞ തിങ്കളാഴ്ച മേല്‍നോട്ട സമിതി യോഗം ചേരുകയും ,തര്‍ക്കങ്ങള്‍ക്ക് അവസാനം 3000 ക്യുസേക്സ്  എന്നാ സംഖ്യയില്‍ എത്തുകയും ചെയ്തു എന്നാല്‍ ഇന്നലെ സുപ്രീം കോടതി വിധിയില്‍ മേല്‍…

Read More

കുറ്റ്യാടി ദുരന്തം;ആറാമത്തെ മൃതുദേഹവും കണ്ടെടുത്തു;ദുരന്തത്തില്‍ വെറുങ്ങലിച്ച് ഒരു ഗ്രാമം.

കോഴിക്കോട് : കുറ്റ്യാടി പശുക്കടവ് മലവെള്ളപ്പാച്ചിലിൽ കാണാതായ ആറു യുവാക്കളിൽ അവസാനത്തെ ആളുടെ മൃതുദേഹവും കണ്ടെടുത്തു.കോതോട് പാറയുള്ളപറമ്പത്ത് രാജന്റെ മകൻ വിഷുവിന്റെ(20 ) മൃതുദേഹമാണ്  പവർ ഹൗസിന്റെ ഭാഗത്തുനിന്നും ബുധനാഴ്ച കണ്ടെടുത്തത്.ഇതോടെ അപകടത്തിൽപ്പെട്ട എല്ലാവരുടെയും മൃതുദേഹം കണ്ടെടുത്തു. ഞാറാഴ്ച കടവന്ത്ര പുഴയിൽ കുളിക്കാനിറങ്ങിയ കോതോട് സ്വദേശികളായ ഒൻപത് സുഹൃത്തുക്കളാണ് അപകടത്തിൽപ്പെട്ടത്.മൂന്ന് പേർ മലവെള്ളം വരുന്നത് കണ്ടു നീന്തി രക്ഷപ്പെട്ടിരുന്നു.പോലിസും അഗ്നിശമനസേനയും ദുരന്ത നിവാരണസേനയും നാട്ടുകാരും ചേർന്നായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്.

Read More

ഉറി സൈനീക കേന്ദ്രത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു:പാകിസ്താനെ വിമര്‍ശിച്ച്‌ റഷ്യയും ഫ്രാന്‍സും.

ന്യൂ ഡല്‍ഹി: ഉറി സൈനീക കേന്ദ്രത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു. റഷ്യയും ഫ്രാന്‍സും പാകിസ്താനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് കൂടുതല്‍ ഊര്‍ജം പകരും. ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ റഷ്യയുടെ പ്രസ്താവനയില്‍ ആക്രമണമുണ്ടായത് പാകിസ്താന്‍ മേഖലയില്‍ നിന്നാണെന്നും പറയുന്നു. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭീകരവാദത്തിനെതിരെ ശക്തമായ എതിര്‍പ്പുണ്ടാകുന്പോളാണ് യുഎന്‍ സ്ഥിരാംഗങ്ങളായ റഷ്യയും ഫ്രാന്‍സും പാക്കിസ്ഥാനെ വിമര്‍ശിച്ച രംഗത്ത് വന്നിരിക്കുന്നത്. അതേസമയം പാക്കിസ്ഥാന്‍റെ പേരെടുത്ത് പറയാതെ ലോകരാജ്യങ്ങള്‍ അപലപിച്ചു. അമേരിക്ക, ജര്‍മനി, ജപ്പാന്‍, സൗദി അറേബ്യ, കാനഡ, ദക്ഷിണ കൊറിയ…

Read More

കാവേരി പ്രശ്നങ്ങൾക്കിടയിലും ദസറയുടെ ഒരുക്കങ്ങൾ തുടരുന്നു;സമയപ്പട്ടികയുടെ പേരിൽ സർക്കാറും രാജകുടുംബവും തമ്മിൽ ഭിന്നത.

മൈസൂരു : മൈസൂരു ദസറയുടെ പ്രധാന ആകർഷണമാണല്ലോ ജാബോ സവാരി എന്നാൽ ഇതുമായി ബന്ധപ്പെട്ട സമയപ്പട്ടികയിൽ രാജകുടുംബവും ജില്ലാ അധികാരികളും തമ്മിൽ ഭിന്നത ഉടലെടുത്തു. രാജകുടുംബം നേരിട്ട് സമയ വിവരം പുറത്തിറക്കിയതാണ് ഭിന്നത കാരണം ,സാധാരണയായി ദസറ ആഘോഷത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് പരിപാടിയുടെ സമയ വിവരം പുറത്തിറക്കാറുള്ളത്. ഇത് പിന്നീട് രാജകുടുംബാംഗങ്ങൾക്ക് കൈമാറുകയാണ് പതിവ് ,എന്നാൽ ഇത്തവണ കാവേരി പ്രക്ഷോഭങ്ങൾ കാരണം ഒരുക്കങ്ങൾ മന്ദഗതിയിൽ ആയിരുന്നു, അതാണ് രാജകുടുംബത്തിന്റെ വേറിട്ട തീരുമാനത്തിന് പിന്നിൽ. ദസറയുടെ ചുമതല മന്ത്രി എച്ച്.സി. മഹാദേവ പ്പക്ക് ആണ്. ഇപ്രാവശ്യം…

Read More

പത്ത് രൂപ നാണയം പിൻവലിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്

ന്യൂഡൽഹി:പത്ത് രൂപ നാണയം പിൻവലിച്ചിട്ടില്ലെന്നും ,നാണയം സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ നിയമ നടപടികൾ ഉണ്ടാവുമെന്നും റിസർവ് ബാങ്ക് അധികൃതർ അറിയിച്ചു. പത്തു രൂപ നാണയം റദ്ധാക്കി എന്ന്  വാട്സപ്പിലും മറ്റും പ്രചരിച്ച വ്യാജ വാർത്തയെ തുടർന്നാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വ്യാപാരികളും ടാക്സി ഡ്രൈവർമാരും നാണയം സ്വീകരിക്കാൻ തയ്യാറാവാതിരുന്നത്.എന്നാൽ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്നും,റദ്ധാക്കാൻ ആലോചിച്ചിട്ട് പോലും ഇല്ലെന്നും ബാങ്ക് വ്യക്തമാക്കി.വ്യാജ വാർത്ത പ്രചരിച്ചതോടെ പത്തു രൂപ നാണയം മാറ്റി വാങ്ങാൻ ബാങ്കുകളിൽ തിരക്കനുഭവപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി.ഇതേ തുടർന്നാണ് ബാങ്ക് വിശദീകരണവുമായി മുന്നോട്ടു വന്നത്.

Read More
Click Here to Follow Us