ദേവസ്വം ബോര്‍ഡ്‌ നിയമനങ്ങള്‍ പി എസ് സി ക്ക്,ബില്‍ ഈ നിയമസഭ സമ്മേളനത്തില്‍.

തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്കുവിടുന്നതിനുള്ള ബില്‍ ഈ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. 26ന് തുടങ്ങുന്ന സഭാ സമ്മേളനത്തില്‍ ആദ്യ ബില്ലായിട്ടാകും ഇത് അവതരിപ്പിക്കുക. പുതിയ നിയമം വരുന്നതോടെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ഇല്ലാതാകും. എയ്ഡഡ് സ്കൂളുകളുകളിലേയും കോളജുകളിലേയും അധ്യാപക നിയമനത്തില്‍ മൂന്ന് ശതമാനം വികലാംഗ സംവരണം ഏര്‍പ്പെടുത്തും. കാര്‍ഷിക പെന്‍ഷന്‍ ,കുടിശിക ഉള്‍പ്പെടെ ഓണത്തിനു മുന്പ് വിതരണം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

Read More

തൊഴിലാളികളെ വീണ്ടും കയ്യിലെടുക്കാന്‍ ഉറച്ച് മോഡി ;ഇ എസ് ഐ പരിധി ഉയര്‍ത്തി.

ഡല്‍ഹി : സംഘടിത മേഖലയിലെ തൊഴിലാളികളുടെ ഇ എസ് ഐ പരിധി വര്‍ദ്ധിപ്പിച്ചു. ഇനി മുതല്‍ 21000 രൂപ വരെ മാസ ശമ്പളം ഉള്ളവര്‍ക്കും ഇ എസ് ഐ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതു സംബന്ധിച്ച് ഇ എസ് ഐ കോര്‍പറേഷന്‍ തീരുമാനിമെടുത്തു. നിലവില്‍ 15000 രൂപ വരെ മാസ ശമ്പളമുള്ള ജീവനക്കാരാണ് ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളത്. പുതിയ തീരുമാനത്തോടെ ഏകദേശം അമ്പത് ലക്ഷം തൊഴിലാളികള്‍ കൂടി ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കും. ഒക്‌ടോബര്‍ ഒന്നു മുതലായിരിക്കും ഇത് പ്രാബല്യത്തില്‍…

Read More

ഒരുവശത്ത് പ്രതിഷേധങ്ങള്‍ തുടരുന്നു ;കര്‍ണാടക തമിഴ്നാടിനു വെള്ളം നല്‍കിത്തുടങ്ങി

ബെന്ഗ ളൂരു: കര്‍ഷകരുടെ  പ്രതിഷേധങ്ങള്‍ക്ക് നടുവിലും സുപ്രിംകോടതിയുടെ നിര്‍ദ്ദേശം പ്രകാരം കര്‍ണ്ണാടക സര്‍ക്കാര്‍  തമി‌ഴ്‌നാടിന് വെള്ളം നല്‍കി തുടങ്ങി. കാവേരി നദിയിലെ കൃഷ്ണ സാഗര്‍ അണക്കെട്ടില്‍ നിന്നും ബുധനാഴ്ച തമിഴ്‌നാടിന് വെള്ളം നല്‍കി തുടങ്ങി. തങ്ങളുടെ ജനത വരള്‍ച്ച നേരിട്ടാലും സുപ്രീം കോടതി നിര്‍ദ്ദേശം മാനിച്ച് തമി‌ഴ്‌നാടിന് വെള്ളം നല്‍കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. അതേ സമയം തമിഴ്‌നാടിന് വെള്ളം നല്‍കാനുള്ള സുപ്രിംകോടതി നിര്‍ദ്ദേശത്തില്‍ കര്‍ണ്ണാടകയുടെ വിവിധ മേഖലകളില്‍  ജനങ്ങള്‍ വ്യാപക പ്രതിഷേധത്തിലാണ്.  ബംഗളൂരു–മൈസൂരു ദേശീയ പാത ഇന്നലെ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. തമിഴ്നാട് മുഖ്യമന്ത്രി…

Read More

ഈ വര്ഷം ബെന്ഗളൂരുവില്‍ ഓണസദ്യ എവിടെ എല്ലാം ലഭിക്കും ?

ബെന്ഗളൂരു : ഓണത്തിന് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഓണസദ്യ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയാത്തവര്‍ക്കും ഒരു അനുഗ്രഹമാണ് ഹോട്ടലുകളില്‍ നടത്തുന്ന ഓണസദ്യകള്‍. ബെന്ഗളൂരുവിലെ പ്രധാന ഹോട്ടലുകള്‍ നടത്തുന്ന ഓണസദ്യയും അവയുടെ വിലയും സമയവും മറ്റു വിവരങ്ങളും നിങ്ങളെ അറിയിക്കാന്‍ ഉള്ള ഒരു ശ്രമം ഞങ്ങള്‍ നടത്തുകയാണ് . കോറമംഗല –ഇന്ത്യന്‍ കോഫീ ഹൌസ് ആന്‍ഡ്‌ റെസ്റ്റോറന്റ്റ്: ജ്യോതിനിവാസ് കോളേജ്നു എതിര്‍വശം, കോറമംഗല,ബെന്ഗളൂരു. ദിവസങ്ങള്‍ : സെപ്റ്റംബര്‍ 13 & 14. (വില ലഭ്യമല്ല) ബന്ധപ്പെടേണ്ട നമ്പര്‍: +91 9620411561/+91 9482001247/080 255223399. പാലട പായസവും ഗോതമ്പ്…

Read More

ഞെട്ടിക്കുന്ന വാര്‍ത്ത‍ ! രക്തം സ്വീകരിച്ച രണ്ടായിരത്തോളം പേര്‍ക്ക് എച് ഐ വി ബാധ ?

ന്യൂഡല്‍ഹി: രക്തം സ്വീകരിച്ചതിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലധികം പേര്‍ എച്ച് ഐ വി ബാധിതരായെന്ന് റിപ്പോര്‍ട്ട്. ദേശീയ എയ്‍ഡ്‍സ് നിയന്ത്രണ സംഘടന (നാക്കോ)യുടെതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് നാക്കോ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രക്തം സ്വീകരിച്ചതു കൊണ്ടു മാത്രം രണ്ട് വര്‍ഷത്തിനിടെ 2,234 പേര്‍ക്ക് എയ്ഡ്‌സിന് കാരണമായ എച്ച് ഐ വി വൈറസ് ബാധിച്ചെന്നാണ് നാക്കോ പറയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നാക്കോ. സാമൂഹികപ്രവര്‍ത്തകന്‍ ചേതന്‍ കോത്താരി വിവരാവകാശനിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് നാക്കോ ഈവിവരം നല്‍കിയത്. കഴിഞ്ഞമാസം കോണ്‍ഗ്രസ്…

Read More

കാവേരി പ്രശ്നം : ജലത്തിനു വേണ്ടി ജനം തെരുവിലിറങ്ങി; പരക്കെ അക്രമണം; സിറ്റി റെയിൽവേ സ്റ്റേഷനിൽ കർണാടകരക്ഷണ വേദികെ പ്രവർത്തകർ പ്രതിഷേധിക്കുന്നു;മന്ത്രി എം.ബി.പാട്ടീലിനെതിരെ ജനരോഷം.

ബെംഗളൂരു: കാവേരി ജലം തമിഴ്നാടിന് വിട്ടുകൊടുക്കണം എന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് പ്രതിഷേധവും സംഘർഷവും വ്യാപിക്കുന്നു. ഇന്നലെ മാണ്ഡ്യ ജില്ലയിൽ നടന്ന ബന്ദ് അക്രമാസക്തമാവുകയും ഗതാഗത സംവിധാനങ്ങളെ ബാധിക്കുകയും ചെയ്തു.700 ഓളം ബസ് സർവ്വീസുകൾ നിർത്തിവച്ചു. ബെംഗളുരുവിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇന്ന് രാവിലെ കർണാടക രക്ഷണ വേദികെ പ്രവർത്തകൾ സിറ്റി റയിൽവേ സ്റ്റേഷനിലേക്ക് കയറാൻ ശ്രമിക്കുകയും പോലീസുമായി ചെറിയ തോതിൽ  സംഘർഷമുണ്ടാവുകയും ചെയ്തു. ഇന്നലെ നഗരത്തിൽ നിന്നുള്ള തമിഴ് നാട് ബസ് സർവീസുകൾ നിർത്തിവച്ചു,   മൈസൂർ റോഡ്…

Read More

അക്രമ രാഷ്ട്രീയം തെക്കോട്ടടുക്കുന്നു ; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്.

തിരുവനന്തപുരം : ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്, ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ആർക്കും പരിക്കില്ല ബൈക്കിലെത്തിയ രണ്ടു പേരാണ്  ബോംബേറിഞ്ഞത്. പുറമെയുള്ള ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. കുന്നുകുഴിയിൽ ആണ്  ഈ ഓഫീസ്. നേതാക്കൾ ആരും ഓഫീസിൽ ഉണ്ടായിരുന്നില്ല, ശബ്ദം കേട്ട് താഴെ  വന്ന് നോക്കിയ ഓഫീസ് ജീവനക്കാർ ആണ് ആദ്യം സംഭവം അറിയുന്നത്. സി.പി.എം ആണ് അക്രമണത്തിന് പിന്നിൽ എന്ന് ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ് ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read More

മാണ്ഡ്യയില്‍ ബന്ദ്‌ അക്രമാസക്തം ; എം എല്‍ എ അമ്ബരീഷിന്റെ കട്ടൌട്ടുകള്‍ തകര്‍ത്തു ;സിദ്ധരാമയ്യ യുടെ ചിത്രങ്ങള്‍ക്ക് എതിരെ കല്ലേറ് ;700 ബസ്‌ സര്‍വീസുകള്‍ നിര്‍ത്തി വച്ചു.

ബെംഗളുരു: കാവേരി നദീജല വിതരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാവുന്നു. തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്നും ജലം നല്‍കണമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം വ്യാപകമാകുന്നത്. പ്രധാന ഹൈവേയില്‍ പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് 700 ഓളം ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തടയുകയും തമിഴ്‌നാട്ടില്‍ വച്ച് ഒരു ബസിന് നേരെ ആക്രമണവും ഉണ്ടായിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ബെംഗളുരു, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസുകളാണ്…

Read More

നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍!! ഇതുവരെ ഒരു സ്പെഷ്യല്‍ ട്രെയിനും പ്രഖ്യാപിക്കാതെ റെയില്‍വേ.

ബെന്ഗലൂരു : മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന ഇന്ത്യയിലെ ഒരു നഗരമാണ് ബെന്ഗലൂരു എന്നാ കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്,ഓണം വരുമ്പോള്‍ അവരെല്ലാം കൂട്ടത്തോടെ നാട്ടിലേക്കു പോകാന്‍ ഉള്ള ശ്രമം നടത്തും എന്നാ കാര്യവും എല്ലാവര്ക്കും അറിയാവുന്നതാണ് ,റെയില്‍വേ ക്കും അതറിയാം ,എന്നാലും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുക എന്നാ കാര്യം മാത്രം അവര്‍ ചെയ്യില്ല. ഏകദേശം രണ്ടാഴ്ച മുന്‍പ് തന്നെ നന്ദേട്-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു നമ്പര്‍ :07505/07504, അതിനു ശേഷം സെകന്തരബാദ്- കൊച്ചുവേളി സ്പെഷ്യല്‍ പ്രഖ്യാപിച്ചു നമ്പര്‍ : 07115/07116,പിന്നീട് കൊച്ചുവേളി-നിസമുദ്ധീന്‍ പ്രഖ്യാപിച്ചു .നമ്പര്‍…

Read More

വീണ്ടും മലക്കം മറിഞ്ഞ് സുരേന്ദ്രന്‍.

പാലക്കാട്: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ .സുരേന്ദ്രന്‍. കണ്ണൂരില്‍ സിപിഎം ആസൂത്രിതമായി ആക്രമണങ്ങള്‍ നടത്തുന്നു. മുഖ്യമന്ത്രി ഇടപെട്ട് സമാധാനത്തിന് ശ്രമിക്കണം, സുരേന്ദ്രന്‍ പറഞ്ഞു. അണികളെ നിലക്കു നില്‍ത്താന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവും. പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കാനാണ് സിപിഎം നീക്കമെങ്കില്‍ ചെറുക്കും. ഇനിയുണ്ടാവുന്ന എല്ലാ പ്രകോപനങ്ങള്‍ക്കും സിപിഎം ആയിരിക്കും ഉത്തരവാദിയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധ പരീശിലനം നടത്തുന്നുവെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന മനപൂര്‍വ്വം പ്രകോപനമുണ്ടാക്കുവാനുള്ള നീക്കമാണ്. തെളിവുണ്ടെങ്കില്‍ ആഭ്യന്തരവകുപ്പ്…

Read More
Click Here to Follow Us