തൊഴിലാളികളെ വീണ്ടും കയ്യിലെടുക്കാന്‍ ഉറച്ച് മോഡി ;ഇ എസ് ഐ പരിധി ഉയര്‍ത്തി.

ഡല്‍ഹി : സംഘടിത മേഖലയിലെ തൊഴിലാളികളുടെ ഇ എസ് ഐ പരിധി വര്‍ദ്ധിപ്പിച്ചു. ഇനി മുതല്‍ 21000 രൂപ വരെ മാസ ശമ്പളം ഉള്ളവര്‍ക്കും ഇ എസ് ഐ ആനുകൂല്യങ്ങള്‍ ലഭിക്കും.

ഇതു സംബന്ധിച്ച് ഇ എസ് ഐ കോര്‍പറേഷന്‍ തീരുമാനിമെടുത്തു. നിലവില്‍ 15000 രൂപ വരെ മാസ ശമ്പളമുള്ള ജീവനക്കാരാണ് ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളത്. പുതിയ തീരുമാനത്തോടെ ഏകദേശം അമ്പത് ലക്ഷം തൊഴിലാളികള്‍ കൂടി ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കും. ഒക്‌ടോബര്‍ ഒന്നു മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരുക. വിലക്കയറ്റം, ആരോഗ്യരംഗത്തെ അധികച്ചെലവ് എന്നിവ കണക്കിലെടുത്താണ് കൂടുതല്‍ തൊഴിലാളികളെ ഇ എസ് ഐ ആനുകൂല്യങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവന്നത്. നിലവില്‍ മൂന്നു കോടിയോളം തൊഴിലാളികളാണ് ഇ എസ് ഐ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത്. ഇനി ഇത് മൂന്നരക്കോടി ആയി ഉയരും. 1952ന് ശേഷം ഇത് ഒമ്പതാം തവണയാണ് ഇ എസ് ഐ പരിധി ഉയര്‍ത്തുന്നത്. ഇ എസ് ഐയ്‌ക്ക് പിന്നാലെ തൊഴിലാളികളുടെ പി എഫ് പരിധിയും വര്‍ദ്ധിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സജീവമായി ആലോചിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
[masterslider id="10"]

Related posts