ബെംഗളൂരു : കാവേരി നദീജലപ്രശ്നത്തിൽ കർണാടകയുടെ ഭാഗം ന്യായീകരിക്കുക എന്ന ഉദ്ദേശത്തോടെ ഇന്നു നടന്ന പ്രത്യേക നിയമസഭാ സമ്മേളനം ഒറ്റവരി പ്രമേയം ഐകകണ്ഠമായി പാസാക്കിയതിന് ശേഷം പിരിഞ്ഞു. പ്രതിപക്ഷ നേതാവായ ബി ജെ പിയുടെ ജഗദീഷ് ഷെട്ടാറാണ് ഒറ്റവരി പ്രമേയമവതരിപ്പിച്ചത്,കോൺഗ്രസും ജനതാദളും പിൻതുണച്ചു. കാവേരി നദിയിലെ ജലം കുടിക്കാൻ മാത്രമേ ഉപയോഗിക്കൂ, നാല് റിസർവോയറുകളിലുമായി 24.5 ടി എം സി ജലം മാത്രമേ ബാക്കിയുള്ളു, കാവേരി നദിയിലുള്ള ജലം സംസ്ഥാനത്തിനകത്ത് കുടിനീരായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ,ഷെട്ടർ പറഞ്ഞു. കുടിവെള്ളം എന്ന പ്രാഥമിക ആവശ്യം തടയാൻ സുപ്രീം…
Read MoreDay: 23 September 2016
മാതൃഭൂമിയിലെ വേണുവിനെക്കുറിച്ച് പാകിസ്ഥാന്‍ പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു എന്നാ ഫോട്ടോഷോപ്പ് വാര്‍ത്തയുമായി വീണ്ടും സന്ഘികള്‍ ശശികള്‍ ആയി.
മാതൃഭൂമി വാര്‍ത്താ ചാനലിലെ പ്രധാനപ്പെട്ട ഒരു വാര്‍ത്ത അവതാരകനാണ് വേണു ബാലകൃഷ്ണന്‍,മുന്‍പ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു,വിഷയങ്ങള്‍ സാധാരണയായി പഠിച്ചു അവതരിപ്പിക്കുന്ന വേണു പലപ്പോഴും ഒരു വിഭാഗം ആളുകളുടെ കണ്ണില്‍ കരട് ആണ്. ഉറി ഭീകരാക്രമണം ഉണ്ടായതിനെക്കുറിച്ച് വേണു ചാനലില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആണ് ഇപ്പോള്‍ കേരളത്തില്‍ പ്രധാന വിഷയം, പാകിസ്ഥാന്‍ ആസ്ഥാനമായ ദിനപത്രമായ “ഡോണ്‍” അവകാശപ്പെടുന്നത് ഈ ആക്രമണങ്ങള്‍ ഇന്ത്യ സ്വയം ആസൂത്രണം ചെയ്തതാണ് എന്നാണ് ,അതില്‍ താങ്കളുടെ അഭിപ്രായമെന്താണ് എന്നാണ് ശ്രീ ഭദ്രകുമാറിനോട് വേണു ചോദിക്കുന്നത് .ഈ വിഷയത്തെ…
Read Moreവണ്ടികൾ അലക്ഷ്യമായി പാർക്കു ചെയ്താൽ കളസം കീറും ! ടോവിംഗ് ചാർജ്ജുകൾ മൂന്നിരട്ടിയാക്കി ട്രാഫിക് പോലീസ്; ഇരുചക്രവാഹനം 650 രൂപ ,കാർ 1000 രൂപ.
ബെംഗളുരു : നോ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ പലപ്പോടും ലഭിക്കാൻ നമുക്ക് പോലീസ് സ്‌റ്റേഷൻ വരെ പോകേണ്ടി വരാറുണ്ട്.വണ്ടി കൊണ്ടുപോകാന്‍ ആവശ്യമായ ചെലവും പിഴയും ചേര്‍ത്താണ് പോലിസ് നമ്മുടെ കയ്യില്‍ നിന്ന് ഈടാക്കുന്നത്. അതിലെ ടോവിംഗ് ചാര്‍ജ് (പിഴ ഉള്‍പ്പെടാത്ത ഭാഗം) മൂന്നിരട്ടിയായി ഉയര്‍ത്തിയിരിക്കുകയാണ് പോലിസ് ഇരു ചക്ര വാഹങ്ങള്‍ക്ക് മുന്‍പ് ഇടക്കിയിരുന്ന നിരക്ക് 200 മാത്രമായിരുന്നു,ഇപ്പോള്‍ അത് 650 രൂപയായി,കാറുകള്‍ക്ക് 300 ല്‍ നിന്ന് 1000 രൂപയായി ഇടത്തരം ചരക്കുവഹനങ്ങളുടെത് 400രൂപയില്‍ നിന്നും 1250 രൂപയും വലിയ ചരക്കു വാഹനങ്ങളുടെത് 500…
Read Moreബി ജെ പി യുടെ മൂന്നു ദിവസത്തെ ദേശീയ സമ്മേളനം ഇന്നുമുതല്‍ കോഴിക്കോട് തുടങ്ങി.
കോഴിക്കോട്: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ബിജെപി ദേശീയ കൗൺസിലിന് ഇന്ന് കോഴിക്കോട് തുടക്കമാകും. കൗൺസിലിന് മുന്നോടിയായി ഇന്ന് അഖിലേന്ത്യാ ഭാരവാഹികളുടേയും സംസ്ഥാന അധ്യക്ഷന്മാരുടേയും യോഗം ചേരും. രാഷ്ട്രീയ ചർച്ചകൾക്കൊപ്പം ഉറി ആക്രമണവും ഭാരവാഹി യോഗത്തിൽ ചർച്ചയാകും. പ്രധാനമന്ത്രി നാളെ കോഴിക്കോട്ടെത്തും. 1967 ല്‍ കോഴിക്കോട് നടന്ന ജനസംഘം സമ്മേളനത്തിന്റെയും അന്ന് സംഘടനയുടെ അമരത്തെത്തിയ ദീൻദയാല്‍ ഉപാധായയുടെും ഓർമ്മ പുതുക്കിയാണ് വീണ്ടും ദേശീയ സമ്മേളനം എത്തുന്നത്. ദക്ഷിണേന്ത്യ പിടിക്കുക എന്ന ചിരകാല ലക്ഷ്യത്തോടൊപ്പം യുപി, ഗുജറാത്ത്, പഞ്ചാബ്, ഗോവ തുടങ്ങി തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനങ്ങളിലേക്കുള്ള…
Read Moreതോമസ് ഐസക് രാജിക്കൊരുങ്ങിയതായി “ജന്മഭുമി”
ധനകാര്യമന്ത്രി തോമസ് ഐസക് ഒരു ഘട്ടത്തില്‍ രാജിക്ക് ഒരുങ്ങിയതായി ജന്മഭുമി റിപ്പോര്‍ട്ട് ചെയ്യുന്നു, മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു യോഗത്തില്‍ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന്, ധനമന്ത്രി ഡോ. തോമസ് ഐസക്ക് രാജിക്കൊരുങ്ങി. സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ ഒരു യോഗത്തിലായിരുന്നു, സംഭവം എന്നാണ് ജന്മഭുമി പറയുന്നത് മോശമായി വിജയന്‍ പെരുമാറിയത് ഉദ്യോഗസ്ഥരുടെ മുന്‍പില്‍ പരസ്യമായിട്ടായതിനാല്‍, യോഗത്തില്‍ ഐസക്ക് മൗനം പാലിച്ചു. അതു കഴിഞ്ഞ്, ഓഫീസില്‍ ചെന്ന് രാജിക്കത്തെഴുതി, ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരെ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്നുണ്ടായ പ്രതിസന്ധി കനം കൂട്ടിയ…
Read More50 കോടി യാഹൂ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്തു
50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി യാഹൂ. 2014 മുതലാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ ആരംഭിച്ചതെന്നാണ് നിഗമനം. 50കോടി ഉപയോക്താക്കളുടെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് യാഹു ഉപയോക്താക്കളോട് പാസ്വേഡ് മാറ്റണമെന്നും സുരക്ഷിതത്തിനായി ചില മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും യാഹു നിര്‍ദേശം നല്കി.ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സൈബര്‍ ആക്രമണമാണ് യാഹൂവിനു നേരെ ഉണ്ടായിട്ടുള്ളതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Read Moreപാകിസ്ഥാനെ വെല്ലുവിളിച്ച് ഇന്ത്യൻ സൈനികർ ആലപിക്കുന്ന ഗാനം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നു.
പാകിസ്ഥാനെ വെല്ലുവിളിച്ച് ഇന്ത്യൻ സൈനികർ ആലപിക്കുന്ന ഗാനം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഉറി ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകുന്ന ഗാനത്തിന് യൂടൂബിലും ഫെയ്സ്ബുക്കിലുമടക്കം വൻ സ്വീകാര്യതയാണ് ലഭിച്ചത്. യാത്രയ്ക്കിടെ വാഹനത്തിലിരുന്ന് ഒരു സൈനികൻ ആലപിക്കുന്ന ഗാനമാണ് കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കശ്മിർ ഹോഗ, പാക്കിസ്ഥാൻ നഹി ഹോഗ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനം ഭീകരാക്രമണങ്ങൾ തുടർക്കഥയാക്കുന്ന പാക്കിസ്ഥാന് ഇന്ത്യൻ സൈനികർ നൽകുന്ന ശക്തമായ മുന്നറിയിപ്പ് കൂടിയായി. ഞങ്ങൾ സിംഹങ്ങളാണെന്നും ആരെയും ഭയപ്പെടാറില്ലെന്നും പറയുന്ന സൈനികർ ഭീകരാക്രമണങ്ങളിലൂടെ തങ്ങളെ തളർത്താനാകില്ലെന്നും ശത്രുക്കൾക്ക് താക്കീത്…
Read Moreകാവേരി വിഷയം : ഇന്ന് കർണാടകക്ക് നിർണായകം; നിയമസഭ സമ്മേളനത്തിൽ കോടതി അലക്ഷ്യത്തിനൊരുങ്ങി സിദ്ധരാമയ്യ.
ബെംഗളൂരു : കാവേരി നദീജല തർക്കത്തിൽ സുപ്രീകോടതി വിധിയെ എങ്ങനെ നേരിടണം എന്ന് ചർച്ച ചെയ്യൊൻ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് വിധാൻ സൗദയിൽ. തമിഴ്നാടിന് ഏഴു ദിവസത്തേക്ക് 6000 ക്യൂ സെക്സ് വെള്ളം നൽകണം എന്ന സുപ്രീം കോടതി വിധിയെ നിയമസഭ വെല്ലുവിളിച്ചേക്കും. അത് സംസ്ഥാന സർക്കാറും സുപ്രീംകോടതിയും തമ്മിലു ള്ള നിയമ യുദ്ധത്തിൽ കലാശിക്കും. തമിഴ്നാടിന് വെള്ളം കൊടുക്കേണ്ട എന്ന കാര്യത്തിൽ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവ ഗൗഡ ,മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ എന്നിവരുടെ പിന്തുണ മുഖ്യമന്ത്രിക്കുണ്ട്.…
Read Moreകേരള ആർടിസി ബസുകൾ ഇന്ന് പുനരാരംഭിക്കും.
ബെംഗളുരു : കാവേരി വിഷയവുമായി ബന്ധപ്പെട്ട് നിർത്തിവച്ചിരുന്ന ബസ് സർവീസുകൾ കേരള ആർടി സി ഇന്നു മുതൽ പുനരാരംഭിക്കും.പതിവുപോലെ 45 ബസുകൾ ബെംഗളൂരുവിൽ നിന്ന് കേരളത്തിന്റെ പല ഭാഗത്തേക്ക് പുറപ്പെടും.വെള്ളിയാഴ്ച എന്ന നിലക്ക് കേരളത്തിലേക്ക് വളരെയധികം തിരക്കുള്ള ദിവസമാണ് ഇന്ന്, ദക്ഷിണ കേരളത്തിലേക്കുള്ള ബസുകൾ സേലം കോയമ്പത്തൂർ വഴി തന്നെ ഓടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അതികൃതർ. മാണ്ഡ്യയിൽ കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണെങ്കിലും മലബാർ ഭാഗത്തേക്കുളള ബസുകൾ മുടങ്ങില്ല. ഇന്നു നടക്കുന്ന നിയമസഭാ സമ്മേള ന ത്തിന് ശേഷം എന്തെങ്കിലും അക്രമസംഭവങ്ങൾ നടക്കുകയാണെങ്കിൽ ഈ…
Read Moreകാൺപൂർ ടെസ്റ്റ്:ഒന്നാം ദിനം സന്ദർശകർക്ക് മേൽക്കൈ;പുജാരയ്ക്കും മുരളിക്കും അര്‍ദ്ധസെഞ്ച്വറി
കാണ്‍പുര്‍: നിർണ്ണായകമായ 500 റാമത് ടെസ്റ്റിനിറങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് നേടിയിട്ടുണ്ട്. 16 റണ്‍സുമായി രവീന്ദ്ര ജഡേജയും എട്ട് റണ്‍സുമായി ഉമേഷ് യാദവുമാണ് ക്രീസില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മുരളി വിജയിയും മികച്ച തുടക്കമാണ് നല്‍കിയത്.109 പന്തില്‍ 62 റണ്‍സ് നേടിയ പൂജാരയും 170 പന്തില്‍ 65 റണ്‍സ് നേടിയ വിജയിയും പുറത്തായതോടെ ഇന്ത്യ താളം കണ്ടെത്താന്‍ വിഷമിച്ചു.ക്യാപ്റ്റന്‍ വിരാട് കോലി 9 റണ്‍സിനും അജിങ്ക്യെ…
Read More