വണ്ടികൾ അലക്ഷ്യമായി പാർക്കു ചെയ്താൽ കളസം കീറും ! ടോവിംഗ് ചാർജ്ജുകൾ മൂന്നിരട്ടിയാക്കി ട്രാഫിക് പോലീസ്; ഇരുചക്രവാഹനം 650 രൂപ ,കാർ 1000 രൂപ.

ബെംഗളുരു : നോ പാർക്കിംഗ്  ഏരിയയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ പലപ്പോടും ലഭിക്കാൻ നമുക്ക് പോലീസ് സ്‌റ്റേഷൻ വരെ പോകേണ്ടി വരാറുണ്ട്.വണ്ടി കൊണ്ടുപോകാന്‍ ആവശ്യമായ ചെലവും പിഴയും ചേര്‍ത്താണ് പോലിസ് നമ്മുടെ കയ്യില്‍ നിന്ന് ഈടാക്കുന്നത്.

അതിലെ ടോവിംഗ് ചാര്‍ജ് (പിഴ ഉള്‍പ്പെടാത്ത ഭാഗം) മൂന്നിരട്ടിയായി ഉയര്‍ത്തിയിരിക്കുകയാണ് പോലിസ് ഇരു ചക്ര വാഹങ്ങള്‍ക്ക് മുന്‍പ് ഇടക്കിയിരുന്ന നിരക്ക് 200 മാത്രമായിരുന്നു,ഇപ്പോള്‍ അത് 650 രൂപയായി,കാറുകള്‍ക്ക് 300 ല്‍ നിന്ന് 1000 രൂപയായി ഇടത്തരം ചരക്കുവഹനങ്ങളുടെത് 400രൂപയില്‍ നിന്നും 1250 രൂപയും വലിയ ചരക്കു വാഹനങ്ങളുടെത് 500 രൂപയില്‍ നിന്ന്  1500 രൂപയുമായി.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

നിരക്ക് കൂട്ടല്‍  നിയമലഘനങ്ങള്‍ കുറയുന്നതിന് കാരണമാകും എന്നാണ് പോലിസ് പറയുന്നത്,നോ പാര്‍ക്കിംഗ് സ്ഥലത്തുനിന്നു പോലിസ് സ്ടെഷന്‍ വരെ വാഹനങ്ങള്‍ കൊണ്ടുപോകുന്ന  ജോലി ചെയ്യുന്നത് സാധാരണ സ്വകാര്യ കമ്പനികള്‍ ആണ്,അവര്‍ നിരക്ക് കൂട്ടിയതും മൊത്തം നിരക്ക് വര്‍ധനവിന് കാരണമായി പറയുന്നുണ്ട്.പക്ഷെ നല്ലൊരു ശതമാനം ടോവിംഗ് കമ്പനികളും ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് എന്നാണ് പിന്നാമ്പുറ സംസാരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts