നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍!! ഇതുവരെ ഒരു സ്പെഷ്യല്‍ ട്രെയിനും പ്രഖ്യാപിക്കാതെ റെയില്‍വേ.

ബെന്ഗലൂരു : മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന ഇന്ത്യയിലെ ഒരു നഗരമാണ് ബെന്ഗലൂരു എന്നാ കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്,ഓണം വരുമ്പോള്‍ അവരെല്ലാം കൂട്ടത്തോടെ നാട്ടിലേക്കു പോകാന്‍ ഉള്ള ശ്രമം നടത്തും എന്നാ കാര്യവും എല്ലാവര്ക്കും അറിയാവുന്നതാണ് ,റെയില്‍വേ ക്കും അതറിയാം ,എന്നാലും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുക എന്നാ കാര്യം മാത്രം അവര്‍ ചെയ്യില്ല.

ഏകദേശം രണ്ടാഴ്ച മുന്‍പ് തന്നെ നന്ദേട്-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു നമ്പര്‍ :07505/07504, അതിനു ശേഷം സെകന്തരബാദ്- കൊച്ചുവേളി സ്പെഷ്യല്‍ പ്രഖ്യാപിച്ചു നമ്പര്‍ : 07115/07116,പിന്നീട് കൊച്ചുവേളി-നിസമുദ്ധീന്‍ പ്രഖ്യാപിച്ചു .നമ്പര്‍ : 04426/04425.

സുവിധ ആണെങ്കിലും ചെന്നൈ -എറണാകുളം നമ്പര്‍82621/82622 എന്നാ സ്പെഷ്യല്‍ കൂടി പ്രഖ്യാപിച്ചു.മറ്റൊന്ന് എറണാകുളം – വേളാങ്കണ്ണി ആണ് നമ്പര്‍ :06016/06015.പക്ഷെ ഇവിടെയൊന്നും നിങ്ങള്ക് ബാംഗ്ലൂര്‍ എന്നാ പേര് കാണാന്‍ കഴിയില്ല ..എന്തായിരിക്കും കാരണം ?

ഇതുവരെ സ്പെഷ്യല്‍ ട്രെയിനുകള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവസാന നിമിഷം സ്പെഷ്യല്‍ വരാന്‍ ഉള്ള സാധ്യതയും കുറവല്ല,എല്ലാവരും മൂന്നോ നാലോ ഇരട്ടി നിരക്ക് കൊടുകൊടുത്ത് സ്വകാര്യ ബസ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു എന്ന് ഉറപ്പിച്ചതിനു ശേഷമായിരിക്കും ആ സ്പെഷ്യല്‍ ന്റെ പ്രഖ്യാപനം.ഇവിടെ സ്വകാര്യ ബസ്‌ ലോബിയും റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ എന്തോ അവിശുദ്ധ  ബന്ധം ഉണ്ട് എന്ന് പറയുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ ?

ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും സ്പെഷ്യല്‍ രണ്ടാഴ്ച മുന്‍പേ അനുവദിക്കമെങ്കില്‍ എന്തുകൊണ്ട് ബെന്ഗലൂരുവില്‍ നിന്ന് ആയിക്കൂടാ ? ഇത് വര്‍ഷങ്ങളായി തുടരുന്ന ചോദ്യങ്ങള്‍ ആണ് നമ്മള്‍ സ്വയം നമ്മുടെ വില മനസ്സിലാക്കിയില്ലെങ്കില്‍ ഇത് തുടര്‍ന്നുകൊണ്ടേ ഇരിക്കും.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നമ്മള്‍ നടത്തിയ ഒരു ശ്രമം താഴെ നിങ്ങള്‍ക്ക് വായിക്കാം ,കുറെ വായനക്കാര്‍ പ്രതികരിച്ചിരുന്നു എങ്കിലും അതിനു ഫലം ലഭിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു.

റെയില്‍വേ മന്ത്രിയുടെ ഫസ്ബൂക് ട്വിറ്റെര്‍ അക്കൗണ്ട്‌ കളില്‍ പലരും ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു,പക്ഷെ റെയില്‍വേ മന്ത്രി സോഷ്യല്‍ മീഡിയ വഴി ഉള്ള പ്രതികരിക്കുന്നുണ്ട് എന്നാ വാര്‍ത്തകള്‍ വെറും സ്ടന്റ്റ് ആകാനെ വഴിയുള്ളൂ.കാരണം തികച്ചു നന്യായമായ ഒരവശ്യത്ത്തോട് അദേഹം കണ്ണടക്കുകയാണ് ഉണ്ടായതു.

“ഒത്തു പിടിച്ചാല്‍ സ്പെഷ്യല്‍ ട്രെയിനും പോരും” ഒന്ന് ശ്രമിച്ചു നോക്കിയാലോ? ഓണസദ്യ നാട്ടില്‍ കഴിക്കാലോ??

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us