അവസാനം എം.കൃഷ്ണപ്പ മന്ത്രിയായി ചുമതലയേറ്റു ;നഗരത്തിൽ റിയൽ എസ്റ്റേറ്റിന്റെ സാദ്ധ്യതകൾ നേരത്തെ മനസ്സിലാക്കിയ ബിരുദ ധാരി ; 610 കോടി ആസ്തിയുള്ള ഏറ്റവും ധനികനായ നിയമസഭാ സാമാജികന്റെ പിതാവ്.

ബെംഗളുരു : അനിശ്ചിതത്വങ്ങൾക്കൊടുവിൽ മൂന്നു വർഷം വൈകിയാണെങ്കിലും വിജയ നഗർ എം.എൽ.എയും സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാവുമായ എം കൃഷ്ണപ്പക്ക് മന്ത്രി സ്ഥാനലബ്ദി. ഇന്നലെ രാജ്ഭവനിൽ നടന ലളിതമായ ചടങ്ങിൽ ഗവർണർ വാജുബായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു.

സീനിയർ നേതാവും രണ്ടു തവണ എം എൻ എ ആയിട്ടും കൃഷ്ണപ്പയുടെ നറുക്ക് വീഴാൻ വൈകുകയായിരുന്നു.കഴിഞ്ഞ മാസം നടന്ന മന്ത്രിസഭാ അഴിച്ചു പണിയിൽ, പ്രശസ്ത നടൻ റിബൽ സ്റ്റാർ അംബരീഷിനെയെല്ലാം ഒഴിവാക്കിയ അഴിച്ചു പണി എം കൃഷ്ണപ്പക്ക് മന്ത്രി സ്ഥാനം ലഭിക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ അതിൽ നിരാശയായിരുന്നു ഫലം.

കൃഷ്ണപ്പയുടെ അനുകൂലികൾ വിജയനഗർ മെട്രോ സ്റ്റേഷനിൽ പ്രകടനം നടത്തി, വിജയനഗർ, ഗോവിന്ദ രാജ നഗർ തുടങ്ങിയ സ്ഥലത്തെ ഭരണ പാർട്ടിയുടെ കൗൺസിലർമാർ നടത്തിയ രാജി പ്രഖ്യാപനം കൂടിയാണ് മുഖ്യമന്ത്രിയുടെ കണ്ണുതുറപ്പിച്ചത്.

വിജയനഗർ ഭാഗത്തെ ജനകീയനായ നേതാവ്  എന്നതിലപ്പുറം നഗരത്തിലെ റിയൽ എസ്‌റ്റേറ്റ് സാദ്ധ്യതകൾ വർഷങ്ങൾക്ക് മുൻപേ കണ്ടറിഞ്ഞ വ്യക്തിയായിരുന്നു.ബാംഗളുർ യൂണിവേഴ്സിറ്റിയിൽ നിന്ന് സയൻസിൽ ബിരുദമെടുത്തിട്ടുണ്ട്.

ഏറ്റവും സമ്പന്നനായ നിയമസഭാ സാമാജികനും ഗോവിന്ദരാജനഗർ  പ്രതിനിധിയുമായ പ്രിയാ കൃഷ്ണ മകനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us