റിയോ: ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് പുതിയ വിവാദത്തില്‍, ഒളിംപിക്സിലെ ചരിത്ര ട്രിപ്പിള്‍ ട്രിപ്പിളിന് ശേഷം
ആഘോഷിയ്ക്കാന്‍ പെണ്‍കുട്ടിയോടൊപ്പം രാത്രി പങ്കിട്ട ഉസൈന്‍ ബോല്ട്ടിന്റെ ചിത്രങ്ങള്‍ വൈറല്‍ ആകുകയാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ജെഡി ഡ്യുവര്ട്ട് എന്ന ഇരുപതുകാരി റിയോയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. തന്നോടൊപ്പമുള്ളത് താരമാണെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു എന്നു പ്രഖ്യാപിച്ച പെണ്‍കുട്ടി വേഗത്തിന്റെ താരമായ ഉസൈനോട് ഒപ്പം ചിലവിട്ട നിമിഷങ്ങളെ ‘നോര്‍മല്‍’ എന്നും വിശേഷിപ്പിച്ചു. ഞായറാഴ്ച മുപ്പതാം പിറന്നാള്‍ ആഘോഷിച്ച ഉസൈന്‍ തന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഒളിമ്പിക്സിലെ വിജയം സ്വയം മറന്ന് ആഘോഷിക്കാനെത്തിയത് റിയോയിലെ ബാറാ ഡി എന്ന നിശാക്ലബ്ബില്‍ ആയിരുന്നു.
ഈ ക്ലബ്ബിലും സ്വകാര്യ മുറിയിലുമായി ബോല്ട്ടിനോടൊപ്പം ചിലവഴിച്ച സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളാണ് ഈ പെണ്‍കുട്ടി പങ്കു വച്ചത്. എന്നാല്‍ നിശാ പാര്‍ട്ടിക്കിടയില്‍ ബോള്‍ട്ടിനോടൊപ്പം മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രവും വൈറല്‍ ആകുന്നുണ്ട്.
Related posts
-
കേരളം സന്തോഷ് ട്രോഫി ഫൈനലിൽ
ഹൈദരാബാദ്: കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ... -
അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇന്ത്യയുടെ ഐതിഹാസിക സ്പിന്നർ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍... -
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലനത്തിൽ നിന്നും പുറത്ത്
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന്...