ബെംഗളൂരു : സ്വാതന്ത്ര്യ ദിനം തിങ്കളാഴ്ച വരുന്നതോടെ അതിന് തൊട്ടുമുമ്പ് ഉള്ള വെള്ളിയാഴ്ച കേരളത്തിലേക്കുള്ള ഒഴുക്ക് കൂടും എന്നത് എല്ലാ വർക്കും അറിയാം;ആദിവസത്തേക്ക് കേരള ആർടിസി രണ്ട് സ്പെഷൽ ബസുകൾ കൂടി പ്രഖ്യാപിച്ചു.കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും ഓരോ സൂപ്പർഫാസ്റ്റ് സർവീസുകൾ ആണ് നടത്തുക .
മൈസൂരു റോഡിലേ സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നും രാത്രി 9.30 ന് കണ്ണൂർ സുപ്പർഫാസ്റ്റും 11.50 ന് കോഴിക്കോട് സൂപ്പർഫാസ്റ്റും പുറപ്പെടും.
മാത്രമല്ല എറണാകുളത്തേക്ക് ഒരു മൾട്ടി ആക്സിൽ അനുവദിക്കാനുള്ള സാദ്ധ്യതയും പരിഗണിക്കുന്നുണ്ട്. ബസ് ലഭിക്കുന്നതിനനുസരിച്ച് ഇതിന്റെ സമയവും റൂട്ടും പ്രഖ്യാപിക്കും.
നേരത്തെ പ്രഖ്യാപിച്ച അഞ്ച് സ്വാതന്ത്ര്യ ദിന സ്പെഷലുകളുടെ ഓൺലൈൻ ബുക്കിംഗ് ഇന്നലെ ആരംഭിച്ചു.
മൂന്നെണ്ണം കോഴിക്കോട്ടേക്ക് രണ്ടെണ്ണം തലശേരിയിലേക്ക് പയ്യന്നൂരിലേക്ക് ഒന്ന് എന്നിവയടക്കം വരുന്ന 12 ലേക്ക് ഏഴ് സ്പെഷൽ സർവീസുകൾ ആയി .
ഓർക്കുക എല്ലാ ബസുകളും പുറപ്പെടുന്നത് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നാണ്.
കര്‍ണാടക ആര് ടീ സി കോട്ടയം ,ഏറണാകുളം,തൃശൂര്‍,കൊഴികോട്,കണ്ണൂര്‍ എന്നിവിടങ്ങളിലെക്കായി 12 സ്പെഷ്യല്‍ സര്‍വിസ് കള്‍ ആരംഭിച്ചിട്ടുണ്ട്.അതിന്റെ ബൂകിംഗ് ഓണ്‍ലൈനില്‍ ലഭ്യമാണ്.
കേരള ആര് ടീ സി ബന്ധപ്പെടേണ്ട നമ്പറുകള്‍ :
ശാന്തി നഗര്‍ :080-22221755
മജെസ്ടിക്:09483519508
സാറ്റലൈറ്റ് ബസ് സ്റ്റാന്റ് :080-26756666.
ടിക്കറ്റ് ബൂകിംഗ് വെബ്സൈറ്റ് : http://www.ksrtconline.com/KERALAOnline
കര്‍ണാടക ആര് ടീ സി ബന്ധപ്പെടേണ്ട നമ്പറുകള്‍ :
24X7 സപ്പോര്‍ട്ട് : 080-49596666
ടിക്കറ്റ് ബൂകിംഗ് വെബ്സൈറ്റ് : http://ksrtc.in/
ഞങ്ങളുടെ വാർത്തകൾ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക. കൂടുതൽ ബെംഗളൂരു വാർത്തകൾക്കായി ഞങ്ങളുടെ ഫെയ്സ് ബുക്ക് പേജ് ലൈക് ചെയ്യുക (മുകളിൽ വലതു ഭാഗത്ത് )