ന്യൂഡല്‍ഹി :മണിപ്പുരില്‍ നടപ്പാക്കിവരുന്ന പ്രത്യേക സൈനികാധികാര നിയമ(അഫ് സ്പ)ത്തിനെതിരെ 16 വര്‍ഷമായി നടത്തിവരുന്ന നിരാഹാരസമരം ഇറോം ശര്‍മിള അവസാനിപ്പിക്കുന്നു. ആഗസ്ത് ഒന്‍പതിനു നിരാഹാരം നിര്‍ത്തുമെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ കോടതിയെ അറിയിച്ചു. അടുത്ത വര്‍ഷമാണ് മണിപ്പുരില്‍ നിയമസഭ തെരഞ്ഞെടുപ്പ്. സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് ശര്‍മിളയുടെ പ്രഖ്യാപനം. നിരാഹാരസമരത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അഫ്സ്പക്കെതിരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും ശര്‍മിള കോടതിയില്‍ പറഞ്ഞു. എല്ലാ മാസവും 15 ദിവസം കോടതിയില്‍ ഹാജരാകണമെന്ന നിബന്ധനപ്രകാരം ചൊവ്വാഴ്ച കോടതിയില്‍ എത്തിയപ്പോഴാണ് അവര്‍ ഇക്കാര്യം…
Read MoreMonth: July 2016
ഹിലരി നടന്നു കേറുന്നു ചരിത്രത്തിലേക്ക് ..അമേരികന്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ആദ്യത്തെ വനിതാ സ്ഥാനാര്‍ഥിയായി.
ഫിലഡല്‍ഫിയ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്റണെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചതുര്‍ദിന കണ്‍വന്‍ഷനിലാണ് ഔദ്യോഗിക പ്രഖ്യാപനം. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് രു വനിത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ആകെ 4763 പ്രതിനിധികളാണ് ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. ഇതില്‍ 2383 പേരുടെ പിന്തുണയാണ് ഹില്ലരി നേടിയത്. പ്രൈമറികളില്‍ ഹില്ലിരിയുടെ കടുത്ത എതിരാളിയായിരുന്ന ബേര്‍ണി സാന്‍ഡേഴ്‌സണ് 1,865 വോട്ടുകളാണ് ലഭിച്ചത്. കണ്‍വന്‍ഷനില്‍ പ്രഥമവനിത മിഷേല്‍ ഒബാമയും സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്‌സും ഹില്ലരിക്കു പിന്തുണ പ്രഖ്യാപിച്ചു പ്രസംഗിച്ചിരുന്നു.…
Read Moreവെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കാന്‍സെല്‍ ചെയ്യേണ്ട;യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രെസ്സില്‍ ഒരു ത്രീ ടയര്‍ എ സി കൂടി.
ബെന്ഗ ളൂരു : മലബാര്‍ ഭാഗത്തേക്ക് സേലം വഴി ഉള്ള ഏക പ്രതിദിന ട്രെയിന്‍ ആയ യശ്വന്ത്പൂര്‍- കണ്ണൂര്‍(16527/16528) എക്സ്പ്രെസ്സില്‍ ഒരു 3 ടയര്‍ എ സി കൊച്ച് കൂടി അനുവദിച്ചു.സെപ്റ്റംബര്‍ ഒന്നുമുതല്‍ അധിക കോച്ച് നിലവില്‍ വരും.യശ്വന്ത്പുര യില്‍ നിന്നും രാത്രി 8 മണിക്ക് പുറപ്പെടുന്ന ട്രെയിനിന് ബാനസവാടി,കാര്മാലാരം,ഹോസുര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ട്. യശ്വന്ത്പൂര്‍-മംഗളൂരു(12565/12566) പ്രതിവാര എക്സ്പ്രെസ്സ് ട്രെയിനിലും ഒരു എ സി കോച്ച് അധികം ചേര്‍ക്കുന്നുണ്ട്.അത് സെപ്റ്റംബര്‍ 26 മുതല്‍ ആണ്.
Read Moreജനജീവിത നരകതുല്യമാക്കി സമരം മൂന്നാം ദിവസത്തിലേക്ക്
ബെന്ഗ്ളൂരു : സാധാരണ ജന ജീവിതം നരകതുല്യമാക്കി കെ എസ് ആര്‍ ടീ സി ബസ് സമരം മൂന്നാം ദിവസത്തിലേക്ക്,ഇന്നലെയും കെ എസ് ആര്‍ ടീ സി ബസുകളും ബി എം ടീ സി ബസുകളും മറ്റു കോര്‍പ റേഷന്‍ ബസുകളും നിരത്തില്‍ ഇറങ്ങിയില്ല.സമരം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സാധാരണ ജനം വലഞ്ഞു. സ്വകാര്യ സര്‍ക്കാര്‍ ഓഫീസുകള്‍ ഔദ്യോഗികമായി അവധി പ്രഖ്യാപിക്കാത്തതു കൊണ്ട് ഓഫീസില്‍ എത്താന്‍ വേണ്ടി വേണ്ടി സാധാരണ ജനങ്ങള്‍ നെട്ടോട്ടം ഓടുന്ന കാഴ്ചക്ക് ഇന്നലെയും നഗരം സാക്ഷ്യം വഹിച്ചു.സാധാരണ പബ്ലിക് യാത്ര…
Read Moreമെട്രോയില്‍ വന്‍ തിരക്ക്
ബസ് സമരം രണ്ടാം ദിവസവും തുടര്‍ന്നതോടെ മെട്രോയില്‍ വന്‍ തിരക്ക് .തിങ്കളാഴ്ചയെകാള്‍ ഇരട്ടി ആളുകല്‍ ആണു ചൊവ്വാഴ്ച യാത്ര ചെയ്തത് ഒന്നര ലക്ഷത്തോളം പേര്‍ ചോവ്വഴാഴ്ച മെട്രോ ഉപോയോഗിചെന്നാണ് പറയുന്നത്.എം ജി റോഡ് -കബന്‍ പാര്‍ക്ക് മൈസുരു റോഡ് എന്നിവിടങ്ങിലളിലാണ് തിരക്ക് ഏറെയും അനുഭവപെട്ടത്.
Read Moreആംബുലന്‍സിന് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു
മൂവാറ്റുപുഴ മീന്‍കുന്നത്ത് ഓടിക്കൊണ്ടിരിക്കുന്ന ആംബുലന്‍സിന് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ നാലു പേരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടില്‍നിന്നും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്. ആംബുലന്‍സ് ഒാട്ടത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. വളവില്‍ വച്ചു തീപിടിച്ച ആംബുലന്‍സില്‍നിന്നു ഡ്രൈവര്‍ ചാടിയിറങ്ങി രണ്ടുപേരെ വലിച്ചു പുറത്തേക്കിട്ടു. വയനാട്ടില്‍ ബിസിനസ് സംബന്ധമായ ആവശ്യത്തിനുപോയ ജയിംസിനെ പനിയെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മാറാതെവന്നതിനെത്തുടര്‍ന്ന് മകള്‍ അമ്ബിളിയും മകന്റെ ഭാര്യയുംകൂടി കല്‍പ്പറ്റയില്‍ച്ചെന്ന് ഇയാളെ കോട്ടയത്തേക്കു ചികില്‍സയ്ക്കായി കൊണ്ടുവരികയായിരുന്നു. പൊട്ടിത്തെറിച്ച വാഹനം 400 മീറ്റര്‍…
Read Moreദുബായിയില്‍ മിനിബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം
ദുബായിയില്‍ മിനിബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. 20 യാത്രക്കാരുമായെത്തിയ മിനിബസ് എമിറേറ്റ്സ് റോഡില്‍ നിര്‍ത്തിയിട്ട ട്രക്കിലിടിച്ചായിരുന്നു അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.രാവിലെ എട്ട് മണിയോടെ അബുദാബിയിലേക്ക് കല്ലുമായെത്തിയ ട്രക്ക് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ആംബുലന്‍സും പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.റോഡിന് നടുവില്‍ നിര്‍ത്തിയിട്ട ട്രക്കാണ് അപകടകാരണമെന്ന് ദുബായ് പോലീസ് കമാന്‍ഡര്‍ ലഫ്. ഖമീസ് മത്തര്‍ അല്‍ മസെയ്ന വ്യക്തമാക്കി.…
Read Moreവീണ്ടും നാണം കേട്ട് ഗോപികൃഷ്ണന്‍!!
രണ്ടു ദിവസം മുന്‍പ് സിപിഎം സെക്രട്ടേറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ഒരു പ്രസംഗം വളരെ വിവാദമായിരുന്നു,”പാടത് പണിയെങ്കില്‍ വരമ്പത്ത് തന്നെ കൂലി കൊടുക്കണം” എന്ന് തന്റെ അനുയായികളെ ഉപദേശിക്കുന്ന വിധത്തില്‍ ആയിരുന്നു പ്രസംഗം,ഏഷ്യാനെറ്റ്‌ലെ 9:30 കാണിക്കുന്ന “ചിത്രം വിചിത്ര”ത്തില്‍ അവതാരകന്‍ ആയ ഗോപി കൃഷ്ണന്‍ ശ്രീ കോടിയേരിയുടെ അരക്കൈ കുപ്പായത്തിന്റെ ഉള്ളിലേക്ക് സൂം ചെയ്യുകയും അദ്ദേഹം മാന്ത്രിക ഏലാസ് ധരിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുകയും ചെയ്തു,പിന്നെ അത് വച്ചു ഒരു ഹാസ്യമാണ് എന്നാ രീതിയില്‍ ഉള്ള ഒരു പിടുത്തമായിരുന്നു ഗോപി,കത്തിക്കയറി. അടുത്ത ദിവസം സോഷ്യല്‍ മീഡിയയും…
Read Moreഒരു ഉപദേശി കൂടി വിവാദത്തില്‍!!!
ലോകമറിയുന്ന സാമ്പത്തിക വിദഗ്ധയുടെ ഉപദേശം സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരം: ഈ സര്‍ക്കാര്‍ വന്നതിനു ശേഷം വിവാദത്തിനു ഒട്ടും കുറവില്ല അതില്‍ പ്രധാന പങ്കുവഹിക്കുന്നത് സര്‍ക്കാര്‍ നിയമിക്കുന്ന ഉപദേശി കളും.മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ആണ് ആദ്യം വിവാദത്തില്‍ കുടുങ്ങിയത്,കൈരളി ടി വി യുടെ തലവന്‍ ആയ ശ്രീ ജോണ്‍ ബ്രിട്ടാസിനെ ആണ് പിണറായി വിജയന്‍ മാധ്യമ ഉപദേഷ്ടാവ് ആയി നിയമിച്ചു വിവാദത്തിനു തിരികൊളുത്തിയത്,ഉത്ഘാടനം ഒട്ടും മോശമായില്ല നിയമ ഉപദേഷ്ടാവ് ആയി നിയമിക്കാന്‍ ആലോചിച്ച മുതിര്‍ന്ന…
Read Moreപ്രണബ് മുഖർജിയെ വാനോളം പുകഴ്ത്തി മോഡി
ന്യൂദൽഹി: രാഷ്ട്രപതി പ്രണബ് മുഖർജി തന്റെ രക്ഷകർത്താവും വഴികാട്ടിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി പദത്തിൽ നാല് വർഷം പൂർത്തിയാക്കിയ അവസരത്തിൽ പ്രണബ് മുഖർജിയെ അഭിനന്ദിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയായ രാഷ്ട്രപതി ഭവനിലെ മ്യൂസിയം ഉദ്ഘാടനം ചെയ്ത വേളയിലാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിനന്ദിച്ചത് പതിറ്റാണ്ടുകൾ നീണ്ട തന്റെ പൊതുജീവിതത്തിനിടെ രാഷ്ട്രത്തിന് നിരവധി സംഭാവനകൾ നൽകിയ പ്രണബ് മുഖർജി, രാഷ്ട്രപതി ഭവന്റെ ചരിത്രവും പൈതൃകവും ജനങ്ങളിലേക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന മ്യൂസിയം സ്ഥാപിക്കുക വഴി മഹത്തായ സേവനമാണ് ചെയ്തിരിക്കുന്നതെന്നും മോദി…
Read More