ഒരു ഉപദേശി കൂടി വിവാദത്തില്‍!!!

ലോകമറിയുന്ന സാമ്പത്തിക വിദഗ്ധയുടെ ഉപദേശം സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച  അഭിമുഖത്തില്‍ മുഖ്യമന്ത്രി ചോദിച്ചു. 

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ വന്നതിനു ശേഷം വിവാദത്തിനു ഒട്ടും കുറവില്ല അതില്‍ പ്രധാന പങ്കുവഹിക്കുന്നത് സര്‍ക്കാര്‍ നിയമിക്കുന്ന ഉപദേശി കളും.മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ആണ് ആദ്യം വിവാദത്തില്‍ കുടുങ്ങിയത്,കൈരളി ടി വി യുടെ തലവന്‍ ആയ ശ്രീ ജോണ്‍ ബ്രിട്ടാസിനെ ആണ് പിണറായി വിജയന്‍ മാധ്യമ ഉപദേഷ്ടാവ് ആയി നിയമിച്ചു വിവാദത്തിനു തിരികൊളുത്തിയത്,ഉത്ഘാടനം ഒട്ടും മോശമായില്ല നിയമ ഉപദേഷ്ടാവ് ആയി നിയമിക്കാന്‍ ആലോചിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ബി ജെ പി നേതാവ് കുമ്മനം കോടതി കയറിയപ്പോള്‍ പാതിവഴിയില്‍ ഉപദേശം നിര്‍ത്തി.മൂന്നാം ഊഴം സാമ്പത്തിക ഉപദേഷ്ടാവിന്റേതു ആണ്.

നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ പിന്‍തുടരുന്ന ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എതിര്‍പ്പ് ശക്തമായി. തോമസ് ഐസകിനെ വിശ്വാസമില്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രി പുതിയ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ തുറന്നടിച്ചു.

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫസറും  അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയുമായ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥിനെയാണ് മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവി നല്‍കി ഉപദേഷ്ടാവാക്കിയത്.

ധനമന്ത്രിയായി തോമസ് ഐസകും ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ വികെ രാമചന്ദ്രനും ഉണ്ടെന്നിരിക്കെ സിപിഎമ്മിന്റെ സാമ്പത്തിക  നയങ്ങളുടെ കടുത്ത വിമര്‍ശകയായ ഗീതയുടെ നിയമനം ഇടതു കേന്ദ്രങ്ങളില്‍ പോലും അലോസരമുണ്ടാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പ്രശ്‌നം പ്രതിപക്ഷം ഏറ്റെടുക്കുന്നത്.

പിണറായി വിജയനു ഭരണത്തില്‍ കയറും മുന്‍പ് ഒരു നയവും ഭരണാധികാരിയായ ശേഷം മറ്റൊരു നയവുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സാമൂഹികക്ഷേമ പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം, സബ്‌സിഡി,  തൊഴിലുറപ്പ് പദ്ധതികള്‍ നിയന്ത്രിക്കണം, പലിശനിരക്ക് കുറക്കണം തുടങ്ങി ഇടത് വിരുദ്ധ സാമ്പത്തിക നിലപാടുകളാണു ഗീത ഗോപിനാഥിനുള്ളത്.

ഉപദേശകരുടെ എണ്ണം കൂടുന്നതില്‍ സിപിഐക്ക് മുറുമുറുപ്പ് ഉണ്ട് . നിയമന വിവാദത്തെ കുറിച്ച് പരസ്യപ്രതികരണത്തിന് ഇല്ലെന്നനിലപാടിലാണു ധനമന്ത്രിയായ ശ്രീ തോമസ്‌ ഐസക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us