ബെംഗളൂരു: ഇന്നലെ രാത്രി പെയ്ത മഴയുടെ പരിണിത ഫലം നഗരത്തിൽ കണ്ടു തുടങ്ങി.നഗരത്തിൽ പല സ്ഥലങ്ങളിലും റോഡിൽ വെള്ളം കയറി.
ബന്നാർ ഘട്ട മെയിൻ റോഡ്, ജെ പി നഗർ ,കൃഷ്ണ രാജപുരം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി ,വലിയ ട്രാഫിക് ജാം രൂപപ്പെട്ടിട്ടുണ്ട്.
ഹൊസൂർ റോഡിൽ ബൊമ്മനഹള്ളിയിൽ റോഡിൽ വെള്ളം കയറി. വലിയ ട്രാഫിക്ക് ജാം. കോടി ചിക്കനഹള്ളി തടാകം നിറഞ്ഞൊഴുകി പത്തോളം ഫ്ലാറ്റിൽ വെള്ളം കയറി.
ഹൊസൂർ റോഡിൽ നൈസ് റോഡിന്റെ താഴെ ഒരു വലിയ തടാകം രൂപപ്പെട്ടിട്ടുണ്ട്.ഒരു വശത്തേക്ക് ഉള്ള ഗതാഗതം പൂർണമായി നിലച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.