ബെന്ഗളൂരു: കെ എസ് ആര് ടി സി യുടെ എല്ലാ യുനിയനുകളും ചേര്‍ന്ന് നടത്തുന്ന ബസ് സമരം ജന ജീവിതത്തെ സാരമായി ബാധിച്ചു കൊണ്ട് രണ്ടാം ദിവസത്തിലേക്ക്.നഗരത്തിലെ പ്രധാന ബസ് സ്റ്റാന്റ് കല് ആയ മജെസ്റിക് (കേമ്പഗൌട ബസ് ടെര് മിനിസ്),ശാന്തി നഗര്‍,ശിവജി നഗര്‍,മൈസൂര്‍ സാറ്റലൈറ്റ് ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ ആയിരക്കനാക്കിന് യാത്രക്കാന് ഇന്നലെ പലപ്പോഴായി ബസ് കിട്ടാതെ ബുദ്ധിമുട്ടി.
ഓട്ടോ റിക്ഷകളും റേഡിയോ ടാക്സികളും മാക്സി കാബുകളും കളം നിറഞ്ഞു,അവസരം മുതലെടുത്തുകൊണ്ടു ഒരു വിഭാഗം ഓട്ടോ റിക്ഷകള്‍ 3-4 ഇരട്ടി ചാര്‍ജ് ചെയ്യുന്നു മുണ്ടായിരുന്നു.
സമരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും രണ്ടാം ദിവസവും സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് യുനിയനുകളുടെ തീരുമാനം.സംസ്ഥാനത്തിലെ എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങളക്കും നല്കിയ അവധി രണ്ടാം ദിവസവും തുടരുന്നു.
സമരം പിന്‍വലിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു “കുറെ റൌണ്ട് ചര്‍ച്ചകള്‍ ഇതുവരെ കഴിഞ്ഞു,ഞങ്ങള്‍ 10 ശതമാനം വേതന വര്‍ധനവ് നല്കാന് തയ്യാറാണ്,പക്ഷെ അവര്‍ ആവശ്യപ്പെടുന്നത് 30 ശതമാനം ആണ്.ആര് ടീ സി ഇപ്പോള്‍ സാമ്പത്തികമായി നല്ല നിലയില്‍ അല്ല,അതുകൊണ്ടുതന്നെ ഈ ആവശ്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്.അതുകൊണ്ട് തന്നെ സമരം പിന് വലിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു.സംസ്ഥാന സര്ക്കാന് അവരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇനിയും തയ്യാറാണ്”
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.