അനില്‍ കുംബ്ളെ പരിശീലകനായതിനുശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ ഇന്നിറങ്ങും. വിന്‍ഡീസിനോട് തുടര്‍ച്ചയായി പതിനാല് വര്‍ഷം അപരാജിതരായാണ് ഇന്ത്യ പര്യടനത്തിനെത്തുന്നത്. ആ റെക്കോഡ് കാത്തുസൂക്ഷിക്കാന്‍ കൂടിയാണ് വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ പാഡണിയുന്നത്. മറുവശത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ പൊയ്പ്പോയ കരുത്ത് തിരിച്ചുപിടിക്കാനുള്ള അവസരമാണ് വിന്‍ഡീസിന്
ശ്രീലങ്കയുമായുള്ള ആദ്യ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികവ് തെളിയിച്ച കോഹ്ലിക്ക് ഉപഭൂഖണ്ഡത്തിന് പുറത്തെ ആദ്യത്തെ പരീക്ഷണംകൂടിയാണ് വിന്‍ഡീസ് പര്യടനം. ദ്വീപ് സമൂഹത്തിലെ വേഗംകുറഞ്ഞ പിച്ചുകളില്‍ വിന്‍ഡീസിനെ തളയ്ക്കാനുള്ള ടീംഘടന കണ്ടെത്തുകയാണ് കോഹ്ലിക്കും കുംബ്ളെയ്ക്കും മുന്നിലുള്ള ആദ്യത്തെ കടമ്പ. അഞ്ച് സ്പെഷ്യലിസ്റ്റ് ബൌളര്‍മാരും ആറ് ബാറ്റ്സ്മാന്‍മാരുമെന്ന സാമ്പ്രദായിക രീതിതന്നെ കുംബ്ളെ അവലംബിക്കാനാണ് സാധ്യത. ബൌളിങ് ഓള്‍റൌണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ആര് അശ്വിന് എന്നിവര്‍ക്കൊപ്പം സ്റ്റുവര്‍ട് ബിന്നിയും ടീമില്‍ ഇടംപിടിച്ചേക്കും. മുഹമ്മദ് ഷമി രണ്ടാംപേസറായി ടീമിലുണ്ടാകും. മൂന്നാംദിനമാകുമ്പോഴേക്കും വേഗംകുറയുന്ന വിക്കറ്റില്‍ അശ്വിനും ജഡേജയ്ക്കും ബൌളിങ് എളുപ്പമാകും.
ടെസ്റ്റ് ക്രിക്കറ്റിന്റെ തമ്പുരാക്കന്മാരായിരുന്ന വിന്‍ഡീസിന് ഇത്മോശം കാലമാണ്. 2000ന് മുമ്പ് കളിച്ച 162 ടെസ്റ്റില്‍ 66ലും ജയമായിരുന്നെങ്കില്‍ അതിനുശേഷമുണ്ടായ 71 മത്സരത്തില്‍ ജയം 18ല്‍ മാത്രം. റാങ്കുപട്ടികയില്‍ എട്ടാംപടിയിലാണവര്‍. പിറകിലുള്ളത് ബംഗ്ളാദേശും സിംബാബ്വെയും മാത്രം. ഏകദിനത്തിലും ട്വന്റി–20യിലും തകര്‍പ്പന്‍ മികവാണവരുടേത്. ട്വന്റി–20 ലോകകപ്പ് ചാമ്പ്യന്മാരായ അവര്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുകയും ചെയ്തു. എന്നാല്‍ ടെസ്റ്റില്‍ അവര്‍ക്ക് പഴയകാലത്തിന്റെ നിഴല്‍ പോലുമാകാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം അവര്‍ കളിച്ച രണ്ട് പരമ്പരയിലും ഒരുകളിപോലും ജയിക്കാതെ തോറ്റു. ലങ്കയോടും ഓസ്ട്രേലിയയോടും 2–0 എന്ന മാര്‍ജിനിലായിരുന്നു തോല്‍വി.
Related posts
-
ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 107 റൺസ് വിജയലക്ഷ്യം
ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 107 റൺസ് വിജയലക്ഷ്യം.... -
കര്ണാടകക്കെതിരായി കേരളം പൊരുതുന്നു
ബെംഗളൂരു: കരുത്തരായ കര്‍ണാടകക്കെതിരായ രഞ്ജി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. രണ്ടാം ദിനം... -
പഞ്ചാബിനെതിരെ ബെംഗളൂരുവിന് തകര്‍പ്പന്‍ ജയം
ബെംഗളൂരു: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്സി, പഞ്ചാബ് എഫ്സിയെ...