ബെംഗളൂരു: യുലു വിന്റെ ഇലക്ട്രിക് സ്കൂട്ടറുകൾ വഴി പാർസൽ വിതരണം ചെയ്തിരുന്ന പദ്ധതിയിൽ നിന്നും തപാൽ വകുപ്പ് പിന്മാറി. കഴിഞ്ഞ വർഷം മുതലാണ് യുലു ഉപയോഗിച്ച് ജെപി നഗർ തപാൽ ഓഫീസിലെ കത്തുകളും പാർസലുകളും എത്തിക്കുന്ന പദ്ധതി ആരംഭിച്ചത്. പ്രതിമാസ വാടക നിരക്ക് യുലു വർധിപ്പിച്ചതോടെ തപാൽ വകുപ്പ് ഈ പദ്ധതിയിൽ നിന്നും പിന്മാറുകയായിരുന്നു. പ്രതിദിനം 8 മണിക്കൂർ സമയത്തിന് 5000 രൂപ നിരക്കിൽ ആണ് യുലു ഈടാക്കിയിരുന്നത്. ഇതിലും ഭേദം ജീവനക്കാർക്ക് പെട്രോൾ അലവൻസ് നൽകുന്നതാണെന്ന് തപാൽ വകുപ്പ് അറിയിച്ചു
Read More