ഹൈക്കോളിറ്റി ഇമേജുകള്‍ ഒരേ സമയം ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകള്‍ക്കായി സമാനമായ ഒരു അപ്ഡേറ്റില്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ ഒരു ചാറ്റില്‍ ഒരേ സമയം മുപ്പത് മീഡിയ ഫയലുകള്‍മാേ്രത ഷെയര്‍ ചെയ്യാനാവു. ഇതിനാണ് മാറ്റം വരുന്നത്. പുതിയ അപ്‌ഡേറ്റ് അനുസരിച്ച് അയയ്ക്കേണ്ട ഫോട്ടോകളുടെ ക്വാളിറ്റി ഉപയോക്താക്കള്‍ക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാം. ചില വാട്ട്സ്ആപ്പ് ബീറ്റ ടെസ്റ്ററുകളില്‍ ഉയര്‍ന്ന എണ്ണം ഫയല്‍ ഷെയറിങ് ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് മറ്റ് ഉപയോക്താക്കള്‍ക്കും ഉടന്‍…
Read MoreTag: Whats app
നിങ്ങളുടെ സീറ്റില്‍ ഇഷ്ടഭക്ഷണം; പുതിയ വാട്ട്‌സ്‌ആപ്പ് സേവനവുമായി ഇന്ത്യൻ റെയില്‍വേ
ബെംഗളൂരു: ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവരും അത് ആസ്വദിക്കുന്നവരും ഏറെയാണ്. അതുകൂടാതെ, രാജ്യത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗമായ റെയില്‍വേയെ ദീര്‍ഘ ദൂര യാത്രയ്ക്ക് നിരവധി പേരാണ് ദിനംപ്രതി ആശ്രയിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ മാറ്റത്തിന്‍റെ പാതയിലാണ്. ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്നതും മികച്ചതുമായ സേവനങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഏറെ ആകര്‍ഷകമായ ഒരു പരിഷ്കാരം നടപ്പാക്കിയിരിയ്ക്കുകയാണ്. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഇനിമുതൽ അവരുടെ സീറ്റില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് സ്നാക്ക്സ്, ജ്യൂസ്, ബിരിയാണി, ഊണ്, കേക്ക്,…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാട്‌സ്ആപ്പ് സുഹൃത്ത് ബലാത്സംഗം ചെയ്തു
ബെംഗളൂരു: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ 25 കാരനെ ദക്ഷിണ കന്നഡ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. തീർത്ഥപ്രസാദാണ് പ്രതി. അടിക്കടി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പീഡനത്തിൽ നിന്നും രക്ഷപ്പെട്ട യുവതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്‌കാൻ റിപ്പോർട്ട് പരിശോധിച്ച ഡോക്ടർമാർ യുവതി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. പ്രതിയെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പെൺകുട്ടി പരിചയപ്പെട്ടത്. ജൂൺ 30ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സുള്ള്യയിൽ വെച്ച് തന്നെ കാണണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അവിടെ എത്തിയ പെൺകുട്ടിയെ പ്രതി കാണുകയും പെൺകുട്ടിയെ തന്റെ…
Read Moreഉപയോക്ത സൗഹൃദ അപ്‌ഡേഷനുകള്‍ ഒരുക്കി വാട്‌സ്ആപ്പ്
സാമൂഹികമാധ്യമമായ വാട്‌സ്ആപ്പ് വീണ്ടും ഉപയോക്ത സൗഹൃദ അപ്‌ഡേഷനുമായി രംഗത്ത്. ഒഴിവാക്കിയ സന്ദേശങ്ങള്‍ വീണ്ടെടുക്കാനുള്ള സൗകര്യം ഉടനടി ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു. പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചര്‍ ആഴ്ച്ചകള്‍ക്കകം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ‘ഡിലീറ്റ് ഫോര്‍ മി’ എന്ന ഇനത്തില്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ മാത്രമാണ് വീണ്ടെടുക്കാന്‍ കഴിയുക. ഡിലീറ്റ് ചെയ്താല്‍ ഉടന്‍ പ്രത്യക്ഷപ്പെടുന്ന ‘അണ്‍ഡു’ തിരഞ്ഞെടുക്കുന്നതിലൂടെ സന്ദേശം വീണ്ടും തിരികെ ലഭിക്കും. ഇതിനായി ഏതാനും സെക്കന്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. അതേസമയം, ‘ഡിലീറ്റ് ഫോര്‍ ഓള്‍’ ഫീച്ചര്‍ ഇത്തരത്തില്‍ തിരിച്ചെടുക്കാന്‍ കഴിയില്ല. കൂടാതെ മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി…
Read Moreബെസ്‌കോം വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ; ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ലഭിച്ചത് 700-ലധികം പരാതികൾ
ബെംഗളൂരു: ആരംഭിച്ച് ഒരാഴ്‌ചയ്‌ക്കുള്ളിൽ എട്ട് ജില്ലകളിലായി 736 പരാതികളാണ് ബെസ്‌കോമിന്റെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനുകൾക്ക് ലഭിച്ചത്. ബാധിത പ്രദേശങ്ങളുടെ ചിത്രങ്ങളും സ്ഥലവും സഹിതം പ്രശ്‌നങ്ങൾ അറിയിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതിനായി ഊർജ മന്ത്രി വി സുനിൽ കുമാർ കഴിഞ്ഞയാഴ്ചയാണ് വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനുകൾ ആരംഭിച്ചത്. ബെസ്‌കോം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 736 പരാതികളിൽ 628 എണ്ണം പരിഹരിച്ചു. കൂടാതെ മിക്ക പരാതികളും മരങ്ങളിലും പാർപ്പിട കെട്ടിടങ്ങളിലും വൈദ്യുതി ലൈനുകളുമായും ട്രാൻസ്ഫോർമർ തകരാറുമായും ബന്ധപ്പെട്ടവയാണ്. ഉപഭോക്താക്കൾ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചതോടെ പരാതികൾ പരിഹരിക്കാൻ എളുപ്പമായെന്ന് ബെസ്‌കോം അധികൃതർ…
Read More