സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ ചെരുപ്പു കൊണ്ടടിച്ച് വധുവിന്റെ അച്ഛൻ

വിവാഹ വേദിയിൽ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ ചെരുപ്പ് കൊണ്ട് അടിച്ച്‌ പെൺകുട്ടിയുടെ അച്ഛൻ.നിമിഷ നേരം കൊണ്ട് വീഡിയോ വൈറൽ ആയി. @ShakirNadeem70 എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്, സ്ത്രീധനമായി മോട്ടോർ സൈക്കിൾ ചോദിച്ചു. എല്ലാവരുടെയും മുന്നിൽ വെച്ച് അമ്മായിയച്ഛൻ അവനെ ചെരിപ്പുകൊണ്ട് അടിച്ചു. സ്ത്രീധന സമ്പ്രദായത്തെ നിഷേധിക്കാനുള്ള ഒരു നല്ല വഴിയാണിത് എന്നായിരുന്നു വീഡിയോക്കൊപ്പം കുറിച്ചിരുന്നത്.

Read More

പ്ലസ് ടു വിന് മാർക്ക് കുറവാണോ? ബെംഗളൂരുവിൽ വാടക വീട് ലഭിക്കില്ല, വൈറലായി യുവാവിന്റെ ട്വീറ്റ്

ബെംഗളൂരു: വീട് വാടകയ്ക്ക് ലഭിക്കാൻ വിദ്യാഭ്യാസം ഒരു നിർബന്ധ ഘടകമാണോ? അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. യുവാവിന് വിദ്യാഭ്യാസമുണ്ടെങ്കിലും പ്ലസ് ടു വിന് മാർക്ക് വളരെ കുറവായതിനാല്‍ വാടകയ്ക്ക് വീട് നല്‍കാന്‍ വീട്ടുടമ വിസമ്മതിച്ചുവെന്നാണ് വൈറൽ ട്വീറ്റിൽ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വളരെ വേഗത്തിലാണ് വൈറലായത്. രണ്ട് വാട്സ്‌ആപ് സ്‌ക്രീന്‍ഷോട്ടുകള്‍ പോസ്റ്റിനൊപ്പം യുവാവ് ചേര്‍ത്തിട്ടുണ്ട്. ബ്രോക്കറും യുവാവും തമ്മിലുള്ള സംഭാഷണം ആദ്യ സ്‌ക്രീന്‍ഷോട്ടില്‍ കാണാം, അതില്‍ ബ്രോക്കര്‍ യുവാവില്‍ നിന്ന് എല്ലാ രേഖകളും ആവശ്യപ്പെടുന്നു. ഇതോടൊപ്പം തന്നെ കുറിച്ച്‌ എന്തെങ്കിലും…

Read More

‘ഇത്ര നിരാശ പാടില്ല’, അമിത് ഷായോട് കന്നഡ യുവാവിന്റെ വാക്കുകൾ

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ കലാപമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് യുവാവിന്റെ കുറിപ്പ്.  ശ്രീവത്സ എന്ന കന്നഡ യുവാവിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘നാണമില്ലേ അമിത് ഷാ, നിങ്ങൾ ഇത്ര നിരാശനാകാൻ പാടില്ല’എന്നാണ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ് ആരംഭിക്കുന്നത്. ബി.ജെ.പി അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കൂപ്പുകുത്താനൊരുങ്ങുന്നത്. ഈ സമയം അമിത് ഷാ ആൾക്ക് ആകെ അറിയാവുന്ന ഒരു കാര്യമാണ്-വർഗീയ ധ്രുവീകരണം-ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി ഒരു ഉത്തരവാദിത്വവുമില്ലാതെ പറയുകയാണ് ഒരു സംസ്ഥാനം വർഗീയ കലാപങ്ങളിലേക്ക് പോകുമെന്ന്.…

Read More

തന്റെ വിവാഹം നടന്നത് നഗരത്തിലെ ബ്ലോക്ക്‌ കാരണം, വൈറൽ ട്വീറ്റ് 

ബെംഗളൂരു: നഗരത്തിലെ ട്രാഫിക് ബ്ലോക്കിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ട്വീറ്റിൽ, ട്രാഫിക് ബ്ലോക്ക് കാരണമാണ് തന്റെ വിവാഹം നടന്നതെന്ന് യുവാവ് പറയുന്നു. നർമം കലർന്ന കുറിപ്പിൻറെ സ്ക്രീൻഷോട്ടുകൾ നിരവധി പേരുകളാണ് പങ്കുവെച്ചത്. താനും ഭാര്യയും സുഹൃത്തായിരുന്നു. ഒരു ദിവസം ഭാര്യക്ക് ലിഫ്റ്റ് നൽകിയപ്പോൾ ഈജിപുര മേൽപ്പാലത്തിന്റെ നിർമാണപ്രവൃത്തികൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി. തുടർന്ന് ഞങ്ങൾ മറ്റൊരു വഴിയിലൂടെ പോവുകയും റസ്റ്റാറൻറിൽ കയറി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്തു. അന്ന് മുതൽ പ്രണയവും തുടങ്ങി.. യുവാവിൻറെ കുറിപ്പിൽ പറയുന്നു. ഈ സംഭവം…

Read More
Click Here to Follow Us