സ്വവർഗാനുരാഗത്തെ ചോദ്യം ചെയ്തതിന് ഭർത്താവ് മർദ്ദിച്ചതായി പരാതി

ബെംഗളൂരു: സ്വവർഗാനുരാഗത്തെ ചോദ്യം ചെയ്തതിന് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് ഉപദ്രവിച്ചെന്ന പരാതിയുമായി യുവതി. 2020 ലാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി ഭർത്താവ് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാവുന്നില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ആണ് ഇയാൾക്ക് മറ്റ് പുരുഷൻമാരുമായി ബന്ധം പുലർത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ലഭിച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ ശരീരകമായും മനസികമാവും ഭർത്താവ് മർദ്ദിച്ചതായി യുവതി പറയുന്നു. ഭർത്താവിന്റെ സമ്മർദത്തെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു.

Read More
Click Here to Follow Us