സ്മാർട്ട്‍ഫോണില്ലാതെ നിങ്ങള്‍ക്ക് എത്ര ദിവസം കഴിയാനാവും? ഒരുമാസം പോയിട്ട് ഒരു ദിവസം പോലും കഴിയില്ല ചിലർക്ക്. എന്നാൽ അങ്ങനെ പറ്റുന്നവർക്ക് പ്രമുഖ യോഗർട്ട് കമ്പനിയായ Siggi’s നല്‍കുന്നത് എട്ടുലക്ഷം രൂപയാണ്. അവരുടെ പുതിയ ‘ഡിജിറ്റല്‍ ഡീടോക്സ് പ്രോഗ്രാ’മിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ. ‘ഡ്രൈ ജനുവരി’യെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതുപോലെ ഒരുമാസം മുഴുവനായും സ്മാർട്ട് ഫോണില്ലാതെ കഴിയുക എന്നതാണ് ഈ ചലഞ്ച്. സ്മാർട്ട് ഫോണിനും അപ്പുറമുള്ള യഥാർത്ഥമായ ഒരു ലോകത്ത് ജീവിക്കുക എന്നതാണ് ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. അതിനായി,…
Read MoreTag: use
ഫോൺ അമിത ഉപയോഗം അമ്മ ചോദ്യം ചെയ്തു ;മകൾ ജീവനൊടുക്കി
ചെന്നൈ : ഫോൺ അമിതമായി ഉപയോഗിക്കുന്നതിന്റെ പേരിൽ അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് മകൾ ജീവനൊടുക്കി. ചെങ്കൽപ്പേട്ട് ജില്ലയിലെ ഹനുമന്ദ്പുരത്തുള്ള വിരഭദ്രന്റെയും പത്മയുടെയും മകൾ ദീപികയാണ് ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ദീപിക ഏറെനേരം ഫോണിൽ സംസാരിക്കുന്നതിന്റെ പേരിൽ പത്മ വഴക്കുപറയുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വഴക്കുപറഞ്ഞു. പിന്നീട് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ദീപിക ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തിരക്കി ചെന്നപ്പോഴാണ് സമീപമുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിൽ ദീപിക കുളത്തിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreബിഎംടിസിയുടെ പഴയ സ്റ്റുഡന്റ് പാസ് നവംബർ 15 വരെ ഉപയോഗിക്കാം
പഴയ സ്റ്റുഡന്റ് പാസിന്റെ കാലാവധി നവംബർ 15 വരെ ബിഎംടിസി നീട്ടി. പുതിയ സ്മാർട് കാർഡിന് അപേക്ഷിച്ച വിദ്യാർഥികളിൽ 50,000 പേർക്ക് ഇനിയും പാസ് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. 3.1 ലക്ഷം സ്മാർട് കാർഡ് തയാറാക്കിയതിൽ 2.9 ലക്ഷം കാർഡുകൾ വിതരണം ചെയ്തെന്നാണ് ബിഎംടിസി അധികൃതരുടെ വിശദീകരണം വ്യക്താമാക്കുന്നത്. അപേക്ഷകൾ അപൂർണ്ണമായവരുടെതാണ് തടഞ്ഞ് വച്ചിരിക്കുന്നത്.
Read More