ന്യൂഡൽഹി : യുക്രെയ്‌നില്‍ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ നാട്ടിലേയ്‌ക്ക് പോകാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി മലയാളി വിദ്യാര്‍ത്ഥികള്‍. 40 ഓളം വിദ്യാർത്ഥികളാണ് ഡൽഹിയിൽ കുടുങ്ങി ഇരിക്കുന്നത്. കഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് എത്തിയിട്ടും നാട്ടിലേയ്‌ക്ക് പോകാന്‍ സാധിക്കുന്നില്ല. 12 മണിക്കൂറായി ഡല്‍ഹിയില്‍ കുടുങ്ങി കിടക്കുകയാണ്. യുക്രെയ്‌നില്‍ നിന്നും തിരികെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. എന്നാല്‍, കേരള സര്‍ക്കാര്‍ പറഞ്ഞ ഉറപ്പ് പാഴ് വാക്കാകുകയാണ്. ഇന്ത്യയിലെത്തിയാല്‍, ഉടന്‍ തന്നെ കേരളത്തിലേയ്‌ക്ക് തിരികെ വരാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇത്രയും മണിക്കൂറായിട്ടും, കേരളത്തിലേയക്കുള്ള…
Read MoreTag: ukrain
മുടങ്ങിയ വിദേശ മെഡിക്കല്‍ ഇന്‍റേണ്‍ഷിപ് ഇന്ത്യയില്‍ പൂര്‍ത്തിയാക്കാം.
ബെംഗളൂരു: യുദ്ധത്തിന്‍റെയും കോവിഡിന്‍റെയും സാഹചര്യത്തില്‍ വിദേശത്ത് മെഡിക്കല്‍ ഇന്‍റേണ്‍ഷിപ് മുടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അവശേഷിക്കുന്ന ഭാഗം ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി ദേശീയ മെഡിക്കല്‍ കമീഷന്‍റെ ഉത്തരവ് 2021 നവംബർ 18-ന് മുമ്പ് വിദേശത്ത് നിന്നും മെഡിക്കൽ ബിരുദം നേടിയവർക്കാകും അവസരം ലഭിക്കുക. എഫ് എം ജി പരീക്ഷ പാസായാൽ ഇതിനുള്ള അനുമതി നൽകും. നേരത്തെ കൊവിഡ് സാഹചര്യത്തിൽ ചൈനയിൽ നിന്നുമടക്കം വിദ്യാർത്ഥികൾ മടങ്ങിയിരുന്നു. ഈ കുട്ടികൾക്കും പുതിയ തീരുമാനത്തോടെ ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ അവസരം ലഭിക്കും. റഷ്യ – യുക്രെയ്ൻയുദ്ധസാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയ…
Read Moreതാത്കാലികമായി വെടിനിർത്തലിന് ഉത്തരവിട്ട് റഷ്യ
മോസ്കോ : യുക്രയിനിൽ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി സ്വദേശത്തു എത്തിക്കുന്നതിന്റെ ഭാഗമായി വെടി നിർത്തൽ പ്രഖ്യാപിച്ച് റഷ്യ. മരിയുപോൾ, വോൾനോവക്ക എന്നിവിടങ്ങളിലെ രക്ഷപ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. മറ്റ് മേഖലകളില്‍ വെടിനിര്‍ത്തല്‍ ഉണ്ടാവുമോയെന്നതില്‍ ഇതുവരെയും വ്യക്തതയില്ല.വെടിനിര്‍ത്തലിന്റെ സമയപരിധിയെ സംബന്ധിച്ച് റഷ്യന്‍ അധികൃതരുടെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. എന്നാല്‍, ആറ് മണിക്കൂര്‍ സമയത്തേക്ക് വെടിനിര്‍ത്തല്‍ നീളാൻ സാധ്യത ഉണ്ടെന്നാണ് നിലവിലെ പ്രതീക്ഷ.
Read Moreനീറ്റ് പരീക്ഷ നിരോധിക്കണമെന്ന ആവശ്യവുമായി കന്നട സംഘടനകൾ
ബെംഗളൂരു: നവീന്റെ മരണവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ പ്രതിഷേധം ശക്തമാവുന്നു. യുക്രെയ്നില്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശി എസ്.ഡി. നവീന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, രാജ്യത്തെ വൈദ്യശാസ്ത്ര പഠനത്തിനായുള്ള ‘നീറ്റ്’ പ്രവേശന പരീക്ഷ നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണാടകയില്‍ കന്നട സംഘടനകളുടെ പ്രതിഷേധം രൂക്ഷമാവുന്നു. പ്രീ യൂനിവേഴ്സിറ്റി പരീക്ഷയില്‍ 97 ശതമാനം മാര്‍ക്ക് നേടിയിട്ടും സംസ്ഥാനത്ത് സര്‍ക്കാര്‍ ക്വാട്ടയില്‍ നവീന് മെഡിക്കല്‍ സീറ്റ് ലഭിച്ചില്ലെന്നും സ്വകാര്യ കോളജിലെ ഫീസ് താങ്ങാനാകാത്തതിനാലാണ് യുക്രെയ്നില്‍ അയക്കേണ്ടിവന്നതെന്നും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട് നവീന്‍റെ പിതാവ് ശേഖരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായി…
Read Moreനവീനിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനാണ് മുൻഗണന; മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു
ബെംഗളൂരു: യുക്രെയ്‌നിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം വീട്ടിലെത്തിക്കുന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റതായി പറയുന്ന നവീനിന്റെ സുഹൃത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ നവീന്റെ കുടുംബത്തിന് എക്‌സ് ഗ്രേഷ്യാ തുക നൽകുമെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.
Read Moreവ്യോമസേനയുടെ രണ്ടാം വിമാനവും യുക്രെയിനില്‍ നിന്ന് ഡല്‍ഹിയിലെത്തി.
യുക്രെയിനില്‍ നിന്നുള്ള വ്യോമസേനയുടെ രണ്ടാം വിമാനവും ഡല്‍ഹിയിലെത്തി. പുലര്‍ച്ചെയോടെയാണ് രണ്ട് വിമാനങ്ങളും ലഹിന്‍ഡന്‍ വ്യോമത്താവളത്തിലെത്തിയത്. ഇരുവിമാനങ്ങളിലുമായി നാനൂറോളം പേരാണ് ഉള്ളത്. നിരവധി മലയാളികളും സംഘത്തിലുണ്ട്. രണ്ട് C-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ കൂടി ഉടന്‍ എത്തും. ഓരോ വിമാനത്തിലും ഇരുനൂറിലധികം പേരാണ് ഉള്ളത്. എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി അജയ് ഭട്ട് അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. ഇന്ത്യക്കാരെ തങ്ങളുടെ സൈന്യം ഒഴിപ്പിക്കുമെന്നും, വിദ്യാര്‍ത്ഥികളെ യുക്രെയിനാണ് ബന്ദികളാക്കിയതെന്നും റഷ്യ ആരോപിച്ചു
Read Moreകർണാടകയിൽ സീറ്റ് ലഭിച്ചില്ല കണ്ണീരോടെ നവീന്റെ പിതാവ്
ബെംഗളൂരു: പ്രീ യൂണിവേഴ്സിറ്റി പരീക്ഷയില്‍ 97 ശതമാനം മാര്‍ക്കുണ്ടായിരുന്നിട്ടും അവന് കർണാടകയിൽ സീറ്റ് ലഭിച്ചില്ല. – മകന്റെ മരണത്തിന്റെ വേദന വിട്ടുമാറാത്ത ഒരു അച്ഛന്റെ വാക്കുകളാണിത്. മെഡിക്കല്‍ സീറ്റ് ലഭിക്കണമെങ്കില്‍ സ്വദേശത്തു കോടികള്‍ കൊടുക്കണമായിരുന്നു. എന്നാൽ,കുറഞ്ഞ ചെലവില്‍ വിദേശത്ത് മികച്ച രീതിയില്‍ പഠനം നടത്താമെന്നതിനാലാണ് യുക്രെയിലേക്ക് മകനെ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. മകന്റെ മൃതദേഹം എത്രയും പെട്ടെന്ന് ഇന്ത്യയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നവീന്റെ പിതാവ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ സമീപിച്ചു.വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നും ബൊമ്മെ…
Read Moreഅഡിഡാസ് റഷ്യയെ ഒഴിവാക്കി
ജർമനി :റഷ്യന്‍ ദേശീയ ഫുട്ബോള്‍ ടീമുകളെയും റഷ്യന്‍ ക്ലബ്ബുകളെയും ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയും യുവേഫയും സസ്പെന്‍ഡ് ചെയ്തതിനു തൊട്ടു പിന്നാലെ സ്പോര്‍ട്സ് ബ്രാന്‍ഡായ അഡിഡാസ് റഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള കരാര്‍ റദ്ദാക്കി. റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് അഡിഡാസ് വ്യക്തമാക്കി. റഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനുമായി ദീര്‍ഘകാലത്തെ ബന്ധമാണ് അഡിഡാസിനുള്ളത്. എന്നാല്‍ രാജ്യത്തിന്റെ യുക്രെയ്ന് അധിനിവേശത്തിനെതിരേ കായികലോകം ഒന്നിച്ചു നില്ക്കുന്ന സാഹചര്യത്തില്‍ അഡിഡാസും ഇവര്‍ക്കൊപ്പം ചേരുകയാണ് ഉണ്ടായത് .
Read Moreയുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന്.
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചകളില്‍ കാര്യമായ ഫലമുണ്ടാകാത്തതിനേ തുടര്‍ന്നാണ് രണ്ട് ദിവസത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത് ബെലറൂസ്‌പോളണ്ട് അതിര്‍ത്തിയില്‍ വെച്ചാണ് ചര്‍ച്ച നടക്കുക. എന്നാൽ ചര്‍ച്ചയ്ക്ക് മുൻപായി മ്ബായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെ തലവന്‍മാരും പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇപ്പോൾ നടക്കാൻ ഇരിക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചയെ ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
Read Moreയുക്രൈനിൽ ഒറ്റപ്പെട്ട മലയാളികൾക്കായുള്ള തിരച്ചിൽ രൂക്ഷം.
കീവ്: യുക്രൈനിലെ യുദ്ധ സ്ഥലത്ത് ഒറ്റപ്പെട്ട് പോയ മലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് നോർക്ക വൈസ് ചെയർമാൻ അറിയിച്ചു. നോർക്കയിൽ രജിസ്റ്റർ ചെയ്യാത്തവരുണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്നും നോർക്ക വൈസ് ചെയർമാൻ പറഞ്ഞു. ഇന്നലെയും ഇന്നുമായി 550 പേരാണ് യുക്രൈനിൽ നിന്ന് ബന്ധപ്പെട്ടതെന്നും എല്ലാവരുടേയും വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ യുക്രൈനിൽ പഠിക്കുന്ന മലയാളി കുട്ടികളുടെ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്. ഇന്നലെ രാത്രി മുതൽ തങ്ങളുടെ മക്കൾ ബങ്കറിലാണ് കഴിയുന്നതെന്നും ബങ്കറുകളില്‍ വെള്ളവും ഭക്ഷണവും തീരുമെന്ന ആശങ്കയിലാണ് കുട്ടികളെന്നും…
Read More