കന്നഡ നിർബന്ധമാക്കുന്ന സർക്കാർ ഉത്തരവിൽ കേന്ദ്ര നിലപാട് വ്യക്തമാക്കണം ;ഹൈക്കോടതി

ബെംഗളൂരു : ദേശീയ വിദ്യാഭ്യാസ നയം 2020 (എൻഇപി) നടപ്പാക്കുന്നതിന്റെ ഭാഗമായി 2021–22 അധ്യയന വർഷം മുതൽ ബിരുദ കോഴ്സുകൾക്ക് കന്നഡ നിർബന്ധിത ഭാഷയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ നിലപാട് വ്യക്തമാക്കാൻ കർണാടക ഹൈക്കോടതി തിങ്കളാഴ്ച കേന്ദ്രത്തോട് നിർദേശിച്ചു. സംസ്‌കൃത ഭാരതി (കർണാടക) ട്രസ്റ്റും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയും ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.  

Read More

ബിരുദ കോഴ്സുകളിലെ സീറ്റുകൾ വർദ്ധിപ്പിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: കർണാടക സർവകലാശാലകൾ യുജി കോഴ്സുകൾക്കുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. രണ്ടാം പിയു പരീക്ഷകൾ റദ്ദാക്കപ്പെട്ടതോടെ, സംസ്ഥാനത്തുടനീളമുള്ള സർവകലാശാലകൾ യുജി കോഴ്‌സുകൾക്ക് കൂടുതൽ അപേക്ഷകൾ പ്രതീക്ഷിക്കുകയും അത് കൈകാര്യം ചെയ്യുന്നതിനുള്ള രീതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. 2021-22 അധ്യയന വർഷം കർണാടകയിൽ ബിരുദ (യുജി) കോഴ്സുകൾക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കാമെന്നുമുള്ള സാദ്ധ്യതകൾ കാണുന്നുണ്ട്. കോവിഡ് രണ്ടാം തരംഗം കാരണം രണ്ടാം പ്രീ-യൂണിവേഴ്സിറ്റി (പി.യു) പരീക്ഷകൾ റദ്ദാക്കിയതോടെ, രണ്ടാം വർഷ പി.യു വിദ്യാർത്ഥികളെല്ലാം വിജയിക്കുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Read More
Click Here to Follow Us