ബെംഗളൂരു: ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ബെംഗളൂരു പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഖുര്‍ആന്‍ സര്‍ക്കിള്‍ ഗ്രൂപ്പിലൂടെ മുസ്ലീം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത കേസിലാണ് മൂന്ന് പേര്‍ക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. ബെംഗളൂരു സ്വദേശികളായ മുഹമ്മദ് തൗഖിര്‍ മഹ്മൂദ്, സൊഹൈബ് മന്ന, മുഹമ്മദ് ഷിഹാബ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തതായി എന്‍ഐഎ അറിയിച്ചു. 2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. റിക്രൂട്ട് ചെയ്യുന്നവരെ സിറിയയിലേക്ക് കടത്താനും പ്രതികള്‍ ശ്രമിച്ചു.…
Read MoreTag: UAPA
ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം: 10 പ്രതികൾക്കെതിരെ പോലീസ് യുഎപിഎ ചുമത്തി.
ബെംഗളൂരു: ഫെബ്രുവരി 20-ന് സംസ്ഥാനത്തെ ശിവമോഗ മേഖലയിൽ ബജ്‌റംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ 10 പേർക്കെതിരെ കർണാടക പോലീസ് 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ വകുപ്പുകൾ ചുമത്തി കേസ് എടുത്തു. ക്രിമിനൽ പശ്ചാത്തലമുള്ള ഹർഷ ഹിന്ദുവിനെ (27) കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം കുറ്റം ചുമത്തുന്നത് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുന്നതിന്റെ മുന്നോടിയായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായും ഒരു മുതിർന്ന സംസ്ഥാന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദേശീയ അഖണ്ഡത ലക്ഷ്യമാക്കിയുള്ള ഗൂഢാലോചന…
Read More